EntreprenuershipSuccess Story

സ്ത്രീ സ്വയംപര്യാപ്തതയ്ക്ക് നൈപുണ്യ പരിശീലന പദ്ധതികളുമായി ഗീതു കൃഷ്ണയുടെ ‘G KRISHNA ART & DESIGN CENTRE’

സഹ്യന്‍ ആര്‍.


വീട്ടമ്മമാരുള്‍പ്പെടെയുള്ള സ്ത്രീസമൂഹം നിരവധി കൈത്തൊഴിലുകളിലൂടെ സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്നതാണ് സ്ത്രീശാക്തീകരണത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അടിസ്ഥാനശില. തയ്യല്‍ പോലുള്ള നൈപുണ്യവികസന പദ്ധതികള്‍ ഗവണ്‍മെന്റ് തലത്തില്‍ തന്നെ കുടുംബശ്രീ പോലുള്ള സംഘടനകള്‍ വഴി സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ സ്റ്റിച്ചിങ്ങിനു പുറമേ, ഫാഷന്‍ ഡിസൈനിങ്ങിന്റെയും അതിനോടനുബന്ധമായ കരകൗശല വിദ്യകളുടെയും സാധ്യതകള്‍ കൂടി സ്ത്രീ സ്വയംപര്യാപ്തതയ്ക്കുചിതമായ നൈപുണ്യ വികസനത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. സ്റ്റിച്ചിംഗ്, മ്യൂറല്‍ പെയിന്റിംഗ്, എംബ്രോയിഡറി, ആരി വര്‍ക്ക് എന്നിങ്ങനെ സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു കൈത്തൊഴില്‍ വികസിപ്പിച്ചെടുക്കുന്നതിനു ഉതകുന്ന നിരവധി നൈപുണ്യ പരിശീലന ക്ലാസുകള്‍ ജികൃഷ്ണ ആര്‍ട് & ഡിസൈന്‍ സെന്റര്‍ എന്ന തന്റെ സ്ഥാപനത്തില്‍ ക്രമീകരിച്ചിരിക്കുകയാണ് നെടുമങ്ങാട് സ്വദേശിയായ ഗീതു കൃഷ്ണ എന്ന ഫാഷന്‍ ഡിസൈനര്‍.

ഫാഷന്‍ ഡിസൈനിങ് പഠിച്ചതിനുശേഷം എട്ടു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗീതു കൃഷ്ണ ഈ കാലയളവില്‍ ഒട്ടനവധി പുത്തന്‍ സ്‌കില്ലുകള്‍ സ്വായത്തമാക്കുകയും ആരുടെയും കീഴിലല്ലാതെ, സ്വന്തം നിലയ്ക്ക് തന്നെ തൊഴിലുകള്‍ കണ്ടെത്തി വരുമാനമുണ്ടാക്കുകയും ചെയ്തു. പൈതൃകം പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങള്‍, മ്യൂറല്‍ പെയിന്റിംഗ് തുടങ്ങിയവയൊക്കെയുള്ള കൗതുകവും ഇഷ്ടവും കൊണ്ട് അത്തരം വര്‍ക്കുകളില്‍ പ്രാവീണ്യമാര്‍ജിക്കുകയും വീടുകളില്‍ പോയി ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.

താന്‍ ആര്‍ജിച്ചതും വരുമാനം നേടിത്തന്നതുമായ നിരവധി കരകൗശല വൈദഗ്ധ്യങ്ങള്‍ക്ക് സ്ത്രീ സ്വയം പര്യാപ്തത ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകള്‍ എന്ന നിലയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി, അത്തരത്തിലുള്ള വിവിധ നൈപുണ്യങ്ങളെ കോര്‍ത്തിണക്കി, സമഗ്രപരിശീലനം നല്‍കുന്ന ഒരു ‘ഇന്‍സ്റ്റിറ്റിയൂട്ട്’ എന്ന ആശയത്തിലേക്ക് ഗീതു കൃഷ്ണ എത്തിച്ചേരുകയായിരുന്നു.

ഏതു സാഹചര്യത്തിലുള്ള സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന കോച്ചിംഗ് ക്ലാസുകള്‍ ക്രമീകരിച്ചുകൊണ്ട് ഗീതു കൃഷ്ണ തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് ബസ് സ്റ്റേഷന് എതിര്‍വശത്തായി G Krishna Art & Design Centre എന്ന സ്ഥാപനം ആരംഭിച്ചിട്ട് ഒരു വര്‍ഷമായി. സ്റ്റിച്ചിങ്, എംബ്രോയിഡറി, ഡ്രോയിങ്, വാട്ടര്‍ കളറിംഗ്, ഗ്ലാസ് പെയിന്റിംഗ്, വെജിറ്റബിള്‍ മധുബാനി പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, ക്യാന്‍വാസ് ക്ലോത്ത്, മണ്‍ഡാല ആര്‍ട്ട്, ഡോട്ട് മണ്‍ഡാല ആര്‍ട്ട്, മ്യൂറല്‍ പെയിന്റിംഗ് എന്നിങ്ങനെയുള്ള നിരവധി നൈപുണ്യപരിശീലന ക്ലാസുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

സ്ത്രീകള്‍ക്ക് അവരവരുടെ സമയത്തിനനുസരിച്ചുള്ള ഷെഡ്യൂളില്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കാം. വീട്ടമ്മമാര്‍ക്കായി പ്രത്യേക ബാച്ചും ക്രമീകരിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ കൈത്തൊഴില്‍ വൈദഗ്ധ്യങ്ങള്‍ നേടിയെടുത്താല്‍ സ്വന്തമായി ഒരു ഷോപ്പ് ഇടാതെ തന്നെ, വീട്ടിലിരുന്നു കൊണ്ട് പോലും വര്‍ക്കുകള്‍ ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുന്ന ഇത്തരം കോഴ്‌സുകളുമായി ‘സാമ്പത്തിക സ്വയംപര്യാപ്തതയുടെ’ സാമൂഹ്യ നിര്‍മാണത്തില്‍ പങ്കാളിയാവുകയാണ് ഇന്ന് ഈ സംരംഭം.

കോച്ചിംഗ് ക്ലാസുകള്‍ക്കു പുറമേ താരതമ്യേന അപൂര്‍വമായ ഡോട്ട് മണ്ഡല ആര്‍ട്ടിലുള്ള ഗിഫ്റ്റിനങ്ങള്‍, നെറ്റിപ്പട്ടം, ത്രെഡ് ജൂവലറി ഇവയൊക്കെ തയ്യാറാക്കി നല്‍കുന്നുണ്ട്. കൂടാതെ റസിന്‍ ആര്‍ട്ട്, കേരള മ്യൂറല്‍ പെയിന്റിംഗ്, ക്രാഫ്റ്റ് ഐറ്റംസ് എന്നുവേണ്ട ഏതൊരു വര്‍ക്കും ഓരോരുത്തരുടെയും ആവശ്യാനുസരണം കസ്റ്റമൈസ്ഡായാണ് ഇവിടെനിന്നും ചെയ്തു നല്‍കുന്നത്. കരകൗശല മികവ് പ്രകടമാകുന്ന മേല്‍പ്പറഞ്ഞ എല്ലാ വര്‍ക്കുകളുടെയും പ്രദര്‍ശനത്തിനായി ഒരു ആര്‍ട്ട് ഗ്യാലറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

സ്ത്രീ സ്വയം പര്യാപ്തതയെന്ന സാമൂഹിക പ്രതിബദ്ധതയുമായി മുന്നോട്ടുപോകുന്ന ഗീതു കൃഷ്ണ എന്ന സംരംഭകയ്ക്ക് നമുക്ക് പിന്തുണ നല്‍കാം…!

Contact No: 9746160472

https://www.instagram.com/g_krishna_art__design_/?utm_source=qr&igsh=MzNlNGNkZWQ4Mg%3D%3D

https://www.facebook.com/profile.php?id=100093030606610&mibextid=ZbWKwL

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button