EntreprenuershipSuccess Story

വാട്ട്‌സ്ആപ്പില്‍ നിന്ന് വണ്ടര്‍ ബ്രാന്‍ഡിലേക്ക്; ബെല്ലിസിമോയുടെ വ്യവസായ ഗാഥ

ഫാഷന്‍ വ്യവസായത്തിലെ ഒരു സംരംഭത്തെ വിജയത്തിലേക്ക് നയിക്കുന്നത് സര്‍ഗാത്മകത, സ്ഥിരോത്സാഹം, ട്രെന്‍ഡുകളെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ എന്നിവയുടെ കൂടിച്ചേരലാണ്. ഒരു ചെറിയ വാട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ നിന്ന്, ഇന്ന് കേരളത്തില്‍ ഒന്നിലധികം സ്‌റ്റോറുകള്‍ ഉള്ള ഫാഷന്‍ ബ്രാന്‍ഡിലേക്കുള്ള ബോബി ജോപ്പുവിന്റെ ഫാഷന്‍ വ്യവസായത്തിലെ യാത്ര മേല്‍പ്പറഞ്ഞതിന്റെ തെളിവാണ്. മനോഹരമായ കസ്റ്റമൈസ്ഡ് പ്രിന്റഡ് സാരികള്‍, സ്‌റ്റൈലിഷ് സല്‍വാര്‍ മെറ്റീരിയലുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ Bellissimo യുടെ സ്ഥാപക എന്ന നിലയില്‍, സ്ത്രീകളുടെ ഫാഷനില്‍ ഗുണനിലവാരത്തിന്റെയും പുതുമയുടെയും പര്യായമായ ഒരു പേര് ബോബി കെട്ടിപ്പടുത്തു.

തുണിത്തരങ്ങളോടും ഫാഷനോടുമുള്ള ബോബിയുടെ പാഷന്‍, സോഷ്യല്‍ മീഡിയ (bobbysbellissimo എന്ന ഇന്‍സ്റ്റാഗ്രാം പേജ്) പ്രയോജനപ്പെടുത്തി ചെറിയ തോതില്‍ സാരികള്‍ ഡിസൈന്‍ ചെയ്തു വില്‍പന തുടങ്ങാന്‍ അവരെ പ്രേരിപ്പിച്ചു. വര്‍ദ്ധിച്ചുവന്ന ആവശ്യകതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ബോബി ഒരു വെബ്‌സൈറ്റ് www.bobbysbellissimo.com) ആരംഭിച്ചുകൊണ്ട് തന്റെ വ്യവസായം വ്യാപിപ്പിച്ചു, അത് അവരുടെ കളക്ഷന്‍സ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ വിജയം കൊച്ചിയിലെ പനമ്പിള്ളി നഗറിലെ ദി മെയിന്‍ സ്ട്രീറ്റ് ഷോപ്പ് മള്‍ട്ടിബ്രാന്‍ഡ് സ്‌റ്റോറില്‍ Bellissimo യുടെ സാന്നിധ്യത്തിന് വാതിലുകള്‍ തുറന്നു. ബ്രാന്‍ഡ് വളര്‍ന്നുവന്നതോടെ, ബോബി നിലമ്പൂരില്‍ തന്റെ സ്വന്തം സ്ഥാപനം ആരംഭിച്ചു, തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലും (ദി ഇന്‍സൈഡ്) തൊടുപുഴയിലും (ദി റൂട്ട്‌സ്) മള്‍ട്ടിബ്രാന്‍ഡ് സ്‌റ്റോറുകളുമായി പങ്കാളിത്തം സ്ഥാപിച്ചു.

കസ്റ്റമൈസ്ഡ് പ്രിന്റഡ് സാരികള്‍ക്ക് Bellissimo പ്രശസ്തമാണ്. ആവശ്യകത വര്‍ദ്ധിച്ചതോടെ, ബ്രാന്‍ഡ് അടുത്തിടെ ശുദ്ധമായ കൈത്തറിയില്‍ ബ്രൈഡല്‍, ബനാറസി സാരികള്‍ അവതരിപ്പിച്ചു. കൂടാതെ അതിമനോഹരമായ ആഭരണ ശേഖരണങ്ങളും Bellissimo വാഗ്ദാനം ചെയ്യുന്നു. സ്ത്രീകളുടെ ഫാഷനപ്പുറം വികസിപ്പിച്ചുകൊണ്ട്, Bellissimo പുരുഷന്മാര്‍ക്കുള്ള പ്രിന്റഡ് ഷര്‍ട്ടുകളും നിലവില്‍ അവതരിപ്പിക്കുന്നു. ഇപ്പോള്‍, ബ്രാന്‍ഡ് വിജയകരമായ ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ബോബി ഇന്ത്യയിലും അന്തര്‍ദേശീയമായും കൂടുതല്‍ വളര്‍ച്ച വിഭാവനം ചെയ്യുന്നു. തന്റെ ക്ലെയ്ന്റുകളില്‍ 40 ശതമാനം യുഎസ്എ, യുകെ, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നായതിനാല്‍, Bellissimo ആഗോളതലത്തില്‍ വളര്‍ച്ച ലക്ഷ്യമിടുന്നു.

കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്ന് ബോബി പറയുന്നു, പ്രത്യേകിച്ച് തന്നില്‍ മത്സര മനോഭാവം വളരാന്‍ പ്രചോദനമായ ഭര്‍ത്താവ് ജോപു ജോണിന്റെ പിന്തുണ! മക്കളായ റോസും ജോണും പുതിയ കണ്ടെത്തലുകള്‍ നടത്താനും അതിരുകള്‍ ഭേദിക്കാനും ബോബിയെ പ്രചോദിപ്പിക്കുന്നു. കൂടാതെ, തന്റെ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും അനുഗ്രഹവും ഈ വിജയ യാത്രയില്‍ നിര്‍ണായകമായിരുന്നുവെന്ന് ബോബി പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

അഭിലാഷമുള്ള വനിതാ സംരംഭകര്‍ക്ക്, ബോബി ശക്തമായ ഒരു സന്ദേശം പങ്കുവയ്ക്കുന്നു. വിജയത്തിന് ക്ഷമയും തിരിച്ചടികളില്‍ നിന്ന് പഠിക്കലും അഭിനിവേശത്തോടെയുള്ള കഠിനാധ്വാനവും ആവശ്യമാണ്. Bellissimo യുടെ വിജയകരമായ യാത്ര ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുക മാത്രമല്ല, സമര്‍പ്പണവും വീക്ഷണവും സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുമെന്ന് തെളിയിക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button