EntreprenuershipSpecial StorySuccess Story

അധ്യാപനത്തില്‍ നിന്നും സോപ്പ് നിര്‍മാണത്തിലേക്ക്‌

ലോകോത്തര ബ്രാന്‍ഡായ എവര്‍ലിയുടെയും അതിന്റെ സാരഥി ശ്രീലക്ഷ്മിയുടെയും വിജയഗാഥ

വ്യത്യസ്തമായ ചിന്തകളാണ് മനുഷ്യനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വ്യത്യസ്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ ആദ്യം ആവശ്യമുള്ളത് മനോധൈര്യം തന്നെയാണ്. നടന്നു പഴകിയ വഴികളിലൂടെ സഞ്ചരിക്കുവാന്‍ ആയാസരഹിതമാണ്. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായി പുതുവഴികള്‍ കണ്ടെത്തി, അതിലൂടെയുള്ള സഞ്ചാരം മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത മറ്റു പലതും നമുക്ക് നേടിത്തരുന്നു. അത്തരത്തില്‍, അധ്യാപന ജോലിയില്‍ നിന്നും വഴി തിരിഞ്ഞ് സോപ്പ് നിര്‍മാണത്തില്‍ എത്തുകയും അതില്‍ വലിയൊരു വിജയം നേടുകയും ചെയ്ത സംരംഭകയാണ് ശ്രീലക്ഷ്മി സി എസ്.

എവര്‍ലി ഓര്‍ഗാനിക് എന്ന ബ്രാന്റിന്റെ ഉടമ യാണ് ശ്രീലക്ഷ്മി. സോപ്പ്, കോസ്‌മെറ്റിക്‌സ് എന്നിവയിലാണ് എവര്‍ലി ഓര്‍ഗാനിക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സോപ്പില്‍ തന്നെ ഓര്‍ഗാനിക് പ്രോഡക്ടുകളായ അലോവേര, പപ്പായ, ബീറ്റ്‌റൂട്ട്, ഹണി, ഫിയ ബട്ടര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനൊപ്പം ഐ കെയര്‍ പ്രോഡക്ടുകള്‍, ഹെയര്‍ കെയര്‍ പ്രോഡക്ടുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂരിലാണ് എവര്‍ലി ഓര്‍ഗാനിക് എന്ന തന്റെ സ്വപ്നത്തിന് ശ്രീലക്ഷ്മി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഓണ്‍ലൈനായാണ് ബിസിനസ്സിനെ മുന്നോട്ടു നയിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെയും അതിലുപരി പ്രോഡക്ടിന്റെ ഗുണമേന്മ കേട്ടറിഞ്ഞുമാണ് എവര്‍ലി ഓര്‍ഗാനിക് അന്വേഷിച്ചു കസ്റ്റമേഴ്‌സ് എത്തുന്നത്.

കേരളത്തില്‍ മാത്രമല്ല, ലോകോത്തര നിലവാരമുള്ള ഒരു ബ്രാന്‍ഡായി ഇന്ന് എവര്‍ലി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, അന്താരാഷ്ട്ര തലത്തിലുള്ള കസ്റ്റമേഴ്‌സുകളുടെ നീണ്ടനിര തന്നെ എവര്‍ലിയ്ക്കുണ്ട്. കേരളത്തിനു പുറമെ, ബാംഗ്ലൂര്‍ കേന്ദ്രമാക്കിയും എവര്‍ലിയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.

എവര്‍ലി ഓര്‍ഗാനിക്കിന്റെ പ്രൊഡക്ടുകളെല്ലാം 100 ശതമാനം പ്രകൃതിദത്തമാണ്. കസ്റ്റമേഴ്‌സിന്റെ യഥാര്‍ത്ഥ ആവശ്യം എന്താണെന്ന് മനസിലാക്കിയാണ് ശ്രീലക്ഷ്മി ഓരോ പ്രോഡക്റ്റുകളും നിര്‍മിക്കുന്നത്. ഒരു സ്ഥലത്ത് നിറയെ കറ്റാര്‍വാഴകള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു ആശയമാണ് ഇന്ന് എവര്‍ലി എന്ന ഈ ബ്രാന്റിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

എവെര്‍ലി നാച്ചുറല്‍ സ്‌കിന്‍ കെയര്‍ പ്രോഡക്റ്റുകളില്‍ നിന്നും മാറി പുതിയൊരു ആശയം ആവിഷ്‌കരിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. എവര്‍ലിയില്‍ പുതുതായി തുണിത്തരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നു. സാരികളിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. ഇതില്‍ ജയ്പൂര്‍ കോട്ടണ്‍, കല്‍ക്കട്ട കോട്ടണ്‍ എന്നിവ ഉള്‍പ്പെടുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ താത്പര്യം ട്രെന്‍ഡിയായ വസ്ത്രങ്ങളോടും കോസ്‌മെറ്റിക്‌സുകളോടുമാണല്ലോ. ഇത് തന്നെയാണ് ശ്രീലക്ഷ്മിയെ ഈ മേഖലയിലേക്ക് എത്തിച്ചതിന് പിന്നിലെ കാരണം.
അധ്യാപനം ഉപേക്ഷിച്ചു സോപ്പ് നിര്‍മാണത്തിലേക്ക് തിരിഞ്ഞപ്പോള്‍, പല ഭാഗത്തു നിന്നും നിരവധി എതിര്‍പ്പുകള്‍ ശ്രീലക്ഷ്മിയ്ക്ക് നേരിടേണ്ടിവന്നു. എന്നാല്‍ അതിനെയെല്ലാം തന്റെ ഇച്ഛാശക്തി കൊണ്ട് ശ്രീലക്ഷ്മി മറികടക്കുകയായിരുന്നു.

നിരവധി സുഹൃത്തുക്കളുടെ പിന്തുണയും ഈ മേഖലയില്‍ ശ്രീലക്ഷ്മിയ്ക്കുണ്ട്. ഒപ്പം, തന്റെ മകള്‍ അഷ്മിതയും. ഒരു സ്ത്രീ സംരംഭക എന്ന നിലയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാം സഹിച്ചു, ഒറ്റയ്ക്ക് നിന്ന് പൊരുതി നേടിയ വിജയമാണ് തന്റേതെന്ന് ശ്രീലക്ഷ്മി ഇന്ന് ചങ്കുറപ്പോടെ പറയുന്നു.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button