തെരുവ് കച്ചവടത്തില്‍ നിന്ന് ഓണ്‍ലൈന്‍ ഡെലിവറിയിലേക്ക്; അനന്തപുരിയുടെ മാറില്‍ തലയുയര്‍ത്തി ഷാഹു നട്ട്‌സ് ആന്‍ഡ് ഡേറ്റ്‌സ്
ഡ്രൈ ഫ്രൂട്ട് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരാണുണ്ടാവുക? ഗുണവും രുചിയും തന്നെയാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു ചോദ്യം ചോദിക്കട്ടെ, ലോകത്ത് ഏറ്റവും കൂടുതല്‍ ഡ്രൈ ഫ്രൂട്ട് കഴിക്കുന്ന രാജ്യം ഏതാണ്? ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാം, അതെന്റെ രാജ്യമാണെന്ന്. അമേരിക്കയില്‍ പോലും രണ്ട് ലക്ഷം ടണ്ണില്‍ താഴെയാണ് ഡ്രൈ ഫ്രൂട്ടിന്റെ ഉപയോഗം. എന്നാല്‍ കേരളത്തിലാകട്ടെ കൂണുകള്‍ മുളച്ചു പൊന്തുന്നത് പോലെയാണ് ഡ്രൈ ഫ്രൂട്ട് കടകള്‍ ആരംഭിക്കുന്നത്. അതുകൂടാതെ തെരുവോര കച്ചവടങ്ങളില്‍ അണ്ടിപ്പരിപ്പും ബദാമും ഉണക്കമുന്തിരിയും ഈന്തപ്പഴവും ഒക്കെ ഇടംപിടിച്ചും കഴിഞ്ഞു.
കോവിഡിന് ശേഷം ഷാഹു അമ്പലത്തെന്ന തിരുവനന്തപുരം സ്വദേശിയും അദ്ദേഹത്തിന്റെ സുഹൃത്ത് യൂജിന്‍ അസദും ചേര്‍ന്ന് തെരുവ് കച്ചവടമായി ആരംഭിച്ച സംരംഭം നട്ട്‌സ് ആന്‍ഡ് ഡേറ്റ്‌സ് ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായി വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.
നിരവധി ബിസിനസ് ചെയ്‌തെങ്കിലും അതൊക്കെ വിജയം കാണാതെ പാതിവഴിയില്‍ അവസാനിച്ചപ്പോള്‍ മുന്നോട്ടുള്ള ജീവിതയാത്രയ്ക്കായി ഷാഹു തിരഞ്ഞെടുത്ത വഴി റോഡരികില്‍ അണ്ടിപ്പരിപ്പും മുന്തിരിയും മറ്റും കച്ചവടം ചെയ്യുന്നവരില്‍ നിന്നുതന്നെ സാധനങ്ങള്‍ വാങ്ങി ആളുകളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷാഹു പതിയെ തന്റെ കച്ചവടം അവിടേക്കും വ്യാപിപ്പിച്ചു. സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി അദ്ദേഹം പങ്കുവച്ച ഒരു പോസ്റ്റായിരുന്നു അതിന്റെ ആദ്യപടി. കച്ചവടമാരംഭിച്ചപ്പോള്‍ ഷാഹുവിനും യുജിനും ലഭിച്ചിരുന്ന ലാഭം 40 രൂപ ആയിരുന്നെങ്കിലും പണത്തെക്കാള്‍ നല്ല സാധനങ്ങള്‍ ആളുകളിലേക്ക് എത്തിക്കണമെന്ന ചിന്തയും കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയും ആഗ്രഹിച്ച ഇരുവരും തങ്ങളുടെ കഷ്ടപ്പാടിലും ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ രാപ്പകലില്ലാതെ പ്രയത്‌നിച്ചു. പതിയെ ഓണ്‍ലൈനില്‍ ഡെലിവറി രംഗത്തേക്ക് ചുവടുവച്ച ഇവര്‍ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ന് ഓണ്‍ലൈന്‍ ആയുള്ള ഡെലിവറിയും ഓഫ്‌ലൈന്‍ ആയുള്ള ഡെലിവറിയും ഷാഹുസ് നട്ട്‌സ് ആന്‍ഡ് ഡേറ്റ്‌സില്‍ ലഭ്യമാണ്.
കൊല്ലത്തുനിന്ന് ശേഖരിക്കുന്ന അണ്ടിപ്പരിപ്പാണ് ഷാഹുസിലെ പ്രധാന വിപണന ഉത്പന്നം. ഇതിനുപുറമേ, വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈന്തപ്പഴത്തിനും ആവശ്യക്കാര്‍ ഏറെ. ഓണ്‍ലൈന്‍ ഡെലിവറി രംഗത്തെ മികച്ച കച്ചവടക്കാരനുള്ള പുരസ്‌കാരം നേടിയ ഷാഹു ഇന്ത്യയിലോട്ടാകെ തന്റെ ഉത്പന്നങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിച്ചു നല്‍കുന്നു.
തളരാന്‍ മനസ്സ് കാണിക്കാതെ കഷ്ടപ്പെടാന്‍ തയ്യാറായതാണ് ഇദ്ദേഹത്തെ ഇത്തരത്തില്‍ ഒരു വിജയത്തിലേക്ക് എത്തിച്ചതെന്ന് നിസംശയം പറയാം. വെബ്‌സൈറ്റ്, വാട്‌സ്ആപ്പ് എന്നിവ മുഖേന ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ഷാഹു നട്ട്‌സ് ആന്‍ഡ് ഡേറ്റ്‌സിന്റെ ഓഫീസുകള്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലയിലും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാഹുവും യൂജിനും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907443020
E-mail : ambalathshahul@gmail.com
https://nutsanddatesonline.com/