രുചിക്കൂട്ടില്‍ കേമനാകാന്‍ ഇനി തെക്കു നിന്നും ‘തെക്കിനി’യും
മലയാളികളെന്നും ഭക്ഷണപ്രിയരാണ്. നല്ല രുചിക്കൂട്ടുകളെ ഏത് രാജ്യത്തു നിന്നും സ്വീകരിക്കുന്നവരും അത് തനതായ രുചിക്കൂട്ടില്‍ സ്വന്തം വിഭവമായി മാറ്റുന്നവരുമാണ് കേരളീയര്‍. പുത്തന്‍ രുചിക്കൂട്ടുകളെ തേടുന്നവര്‍ക്ക് പുതിയൊരു ‘ചോയിസ്’ ആവുകയാണ് തലസ്ഥാന നഗരിയിലെ തെക്കിനി റെസ്‌റ്റോറന്റ്.
അതുല്യവും സമ്പന്നവുമായ പാചക പാരമ്പര്യമാണ് ‘തെക്കിനി’യെ ഭക്ഷണപ്രിയരുടെ പറുദീസയാക്കുന്നത്. നാടന്‍ ചിക്കന്‍ കറി, അടരുകളുള്ള പൊറോട്ട, ഷെസ്‌വാന്‍ വിഭവങ്ങള്‍ മുതല്‍ അല്‍ഫഹാം പോലുള്ള അറബിക് പലഹാരങ്ങളും പത്തിരി, നാന്‍, ഖുബൂസ് തുടങ്ങിയ ഫ്‌ലാറ്റ് ബ്രെഡുകളും വരെ ഭക്ഷണപ്രിയരുടെ താത്പര്യാര്‍ത്ഥം ചൂടോടെ തീന്മേശയില്‍ എത്തിക്കുകയാണ് തെക്കിനി റെസ്‌റ്റോറന്റ്.
നല്ല ഭക്ഷണം മാത്രം വിളമ്പുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന തെക്കിനി റെസ്‌റ്റോറന്റ് രുചിക്കൂട്ടില്‍ വ്യത്യസ്തത വിളമ്പി, തല്സ്ഥാനവാസികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. മറ്റു പാചക രീതികളില്‍ നിന്നും വ്യത്യസ്തമായി ഫിഷ് ഫ്രൈ മുതല്‍ സ്‌നാക്‌സ് വരെ എല്ലാ ഭക്ഷണവും ഇവിടെ വെളിച്ചെണ്ണയിലാണ് തയ്യാറാക്കുന്നത്. കളറും പ്രിസര്‍വേറ്റീവിസുകളും ഇല്ല… ‘മായം ചേര്‍ക്കാത്ത ഭക്ഷണം തീന്മേശയില്‍ വിളമ്പുക’ അതാണ് തെക്കിനി റെസ്‌റ്റോറന്റിന്റെ ‘വര്‍ക്കിങ് മോട്ടോ’.
എല്ലാ വിഭവങ്ങളും ഇവിടെയുണ്ടെങ്കിലും കൂട്ടത്തില്‍ കേമന്‍ അല്‍ഫഹാം മന്തിയാണ്. തനതായ രുചിക്കൂട്ടില്‍ ഒരുക്കുന്ന അല്‍ഫഹാം മന്തിയ്ക്ക് തെക്കിനിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കൂടാതെ ഷവര്‍മ, മന്തി തുടങ്ങിയ വിഭവങ്ങളെല്ലാം വളരെ ബജറ്റ് ഫ്രണ്ട്‌ലിയായിട്ടാണ് ഇവിടെ ഒരുക്കുന്നത്. കൂടാതെ മന്തിയില്‍ തന്നെ കോമ്പോ ഓഫറുകളും ഇവിടെ ലഭ്യമാണ്. ക്രിസ്തുമസ് ന്യൂയര്‍ സ്‌പെഷ്യലായി വളരെ ആകര്‍ഷകമായ കോമ്പോ ഓഫറുകളും ഇപ്പോള്‍ തെക്കിനിയിലുണ്ട്.
ബെര്‍ത്തഡേ, ആനിവേഴ്‌സറി തുടങ്ങി ചെറിയ പാര്‍ട്ടികള്‍ നടത്താനുള്ള സൗകര്യവും, കൂടാതെ നേച്ചര്‍ ഫ്രണ്ട്‌ലിയായി തയ്യാറാക്കിയിരിക്കുന്ന റെസ്‌റ്റോറന്റ് ഇന്റീരിയറും ഇവിടെയെത്തുന്നവര്‍ക്ക് ഒരു ‘ഹോംലി ഫീല്‍’ ഓഫര്‍ ചെയ്യുന്നു. തുടക്കക്കാരെന്ന നിലയില്‍ തെക്കിനിയെ കൂടുതല്‍ സജീവമാക്കുന്നതും ഈ ഹോംലി ഫീല്‍ തന്നെയാണ്. കഴിക്കാനെത്തുവരുടെ വയറുമാത്രമല്ല, മനസ്സുകൂടി നിറയ്ക്കുന്നതാണ് തെക്കിനി റെസ്‌റ്റോറന്റ്. തുടക്കം തന്നെ അതിഭംഗീര രുചിക്കൂട്ടുകള്‍ സമ്മാനിച്ച തെക്കിനി റെസ്‌റ്റോറന്റ് കൂട്ടുകാരായ ആനന്ദിന്റെയും രാകേഷിന്റെയും പരിശ്രമങ്ങള്‍ക്കൊപ്പം അവരുടെ കുടുംബത്തിന്റെ പിന്തുണയോടും കൂടിയാണ് രുചിയില്‍ വിപ്ലവം തീര്‍ത്ത് മുന്നേറുന്നത്.
തിരക്കേറിയ സമയങ്ങളില്‍ ഒരു മേശയ്ക്കായുള്ള കാത്തിരിപ്പ് തെക്കിനിയുടെ സ്വാദിനെ കൂടുതല്‍ സജീവമാക്കുന്നു. കേരളത്തിലെ പാചകരീതിയുടെ ഉറവിടങ്ങള്‍ ഓരോ അടുക്കളയിലും വ്യത്യസ്തമായിരിക്കും… അങ്ങനെ തനതായ രുചിക്കൂട്ടില്‍ തയ്യാറാക്കിയ വിഭവങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ ഹോട്ടലുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഭക്ഷണപ്രിയര്‍ക്കെന്നും അവരുടേതായ ചോയ്‌സ് ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ രുചികരവും ശുദ്ധവുമായ ഭക്ഷണം മാത്രം വിളമ്പുന്നതിനാല്‍ ഈ മേഖലയില്‍ കാലിടറില്ല എന്ന ഉറച്ച വിശ്വാസമാണ് തെക്കിനി റെസ്‌റ്റോറന്റ് മുന്നോട്ടു നയിക്കുന്നത് !
Contact: 9995387992