സൈനിക ജീവിതത്തില്‍ നിന്നും മത്സ്യ വ്യാപാരത്തിലേക്ക്; കവിത തുളുമ്പുന്ന മാങ്ങാടന്‍സിന്റെ വിജയകഥ
ആര്‍മിയിലും മെര്‍ച്ചന്റ് നേവിയിലുമായി രാജ്യസേവനം നടത്തിയ ഒരാള്‍ മത്സ്യ വ്യവസായത്തിലേക്ക് തിരിയുന്നത് അത്ഭുതം തോന്നുന്ന കാര്യമായിരിക്കും. എന്നാല്‍ ഇവിടെ അജിത്ത് എന്ന വ്യക്തി ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. 17 വര്‍ഷത്തെ സൈനിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടില്‍ തിരികെ എത്തിയ അജിത് ആദ്യം കെ എസ് എഫ് ഇ, മുത്തൂറ്റ് തുടങ്ങി നിരവധി ഗവണ്മെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തു. PSC Examination എഴുതി, ഒട്ടുമിക്ക ടെസ്റ്റുകളിലും വിജയിച്ചു. എന്നാല്‍ അതൊന്നുമല്ല തന്റെ പ്രവൃത്തി മേഖല എന്ന് തിരിച്ചറിഞ്ഞ് തന്റെ സ്വപ്നത്തിന് പിന്നാലെ പോവുകയായിരുന്നു. അവിടെ നിന്നാണ് 2017ല്‍ തിരുവനന്തപുരം ആക്കുളം പാലത്തിന് സമീപം ‘മാങ്ങാടന്‍സ്’ എന്ന സംരംഭം ഉയര്‍ന്നു വരുന്നത്.
ഇന്ന് വലിയ രീതിയിലുള്ള ബിസിനസ് സാധ്യതയാണ് മത്സ്യ വ്യവസായം തുറന്നു തരുന്നത്. എന്നാല്‍ പലരും അത് ഗൗരവത്തോടെ കാണുന്നില്ല എന്നതാണ് വാസ്തവം. വിപണിയില്‍ മലയാളികള്‍ക്ക് മായം ചേര്‍ക്കാത്ത പച്ച മീനിന്റെ രുചി അവരുടെ അടുക്കളയിലേക്ക് എത്തിച്ചു കൊടുക്കാന്‍ കഴിയുന്നതില്‍ മാങ്ങാടന്‍സ് വിജയിച്ചു എന്ന് തന്നെ പറയാം. ആവോലി, വരാല്, മൂഷി, ആറ്റുവാള, തെരച്ചി, നെയ്യ് മത്തി തുടങ്ങി പെട്ടെന്ന് ലഭിക്കാന്‍ പ്രയാസം ഉള്ള പല മീനുകളും വില നോക്കാതെ കസ്റ്റമറുടെ ആവശ്യപ്രകാരം എത്തിച്ചു നല്കുന്നു എന്ന പ്രത്യേകതയും ഇവരെ ആളുകളിലേക്ക് ശ്രദ്ധേയമാക്കുന്നു. ഇതില്‍ കുമരകം കരിമീനാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ വരുന്നത്. കസ്റ്റമേഴ്സിനെ സംതൃപ്തി തന്നെയാണ് മാങ്ങാടന്‍സിന്റെ മുഖ്യ പ്രാധാന്യം. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റീസ് വരെ മാങ്ങാടന്‍സിന്റെ കസ്റ്റമേഴ്സ് ലിസ്റ്റിലുണ്ട്.
എല്ലാത്തിനും മായം കലര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജനങ്ങളിലേക്ക് മായം കലരാത്ത മത്സ്യങ്ങള്‍ എത്തിക്കുക എന്നതാണ് അജിത്തിന്റെ ലക്ഷ്യം. കടയില്‍ എത്തുന്നവര്‍ക്ക് അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയവ മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കുവാനുള്ള കിറ്റുകളും അദ്ദേഹം കടയില്‍ ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ കടലില്‍ നിന്നും കൊണ്ടുവരുന്ന മീനുകള്‍ വൈകുന്നേരത്തോടുകൂടി ഏകദേശം തീരാറുണ്ട്. ഏതെങ്കിലും അധികം വന്നാല്‍ അതിനെ വെയിലത്ത് വെച്ച് ഉണക്കി ഉണക്കമീനായും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.
ഇവയ്ക്ക് പുറമെ കടയില്‍ വരുന്ന ഓരോ ഉപഭോക്താവിനും ആവശ്യാനുസരണം രുചികരമായ മത്സ്യവിഭവങ്ങള്‍ തയ്യാറാക്കി നല്‍കാനും അജിത് തയ്യാറാണ്. ഒറ്റയ്ക്കായിരുന്നു തുടക്കകാലത്ത് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. മീനെടുക്കാന് പോകുന്നതും വൃത്തിയാക്കി കസ്റ്റമേഴ്സിലേക്ക് എത്തിക്കുന്നതുമെല്ലാം ഒറ്റയ്ക്കായിരുന്നു. എല്ലാത്തിനും പ്രചോദനമായി അച്ഛന് വിദ്യാധരന് ഒപ്പം ഉണ്ടായിരുന്നു. പ്രതിസന്ധികള്‍ ഏറെയായിരുന്നുവെങ്കിലും ഒരു സാഹചര്യത്തിലും തളരില്ല എന്ന് ഉറച്ച മനസ്സുണ്ടായിരുന്നതുകൊണ്ട് തന്നെ ഇന്നും വിജയകരമായി മാങ്ങാടന്‍സ് എന്ന സംരംഭം മുന്നോട്ട് പോക്കുന്നത്.
2024ല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വേട്ട്രാന് അസോസിയേഷന് നിന്നും അംഗീകാരം ലഭിച്ചു. വ്യാസ മഹാസഭയില്‍ നിന്നും ആദരം കിട്ടി. അതോടൊപ്പം 1136 ദിവസം നിരാലംബര്‍ക്ക് അന്നദാനവും മാങ്ങാടന്‍സിന്റെ വക നല്കി. ഇന്ന് അദ്ദേഹത്തിനൊപ്പം പിന്‍ബലമായി ഭാര്യ സ്വപ്നയും കുടുംബവും ഒപ്പമുണ്ട്. ഇതിനെല്ലാം പുറമേ അജിത് നല്ല ഒരു കവി കൂടിയാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മത്സ്യങ്ങള്‍ തന്നെയാണ് മിക്കവാറും കവിതകളില്‍ കഥാപാത്രങ്ങളായി വരുന്നത്.
Contact No: 94 95 93 77 77