എഞ്ചിനീയറില്‍ നിന്ന് ഫാഷന്റെ ലോകത്തേക്ക്; യുവതലമുറയെ ട്രെന്‍ഡിനൊത്ത് ഉടുത്തൊരുങ്ങാന്‍ സഹായിച്ച് Beumax Fashions
കരകാണാകടലിനപ്പുറമിരുന്ന് ഒരു പെണ്‍കുട്ടി കണ്ട സ്വപ്‌നം. അതാണ് Beaumax Fashions എന്ന പേരില്‍ കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. വസ്ത്ര ഡിസൈനിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സുനു എന്ന സംരംഭകയുടെയും യുവതലമുറയെ ഫാഷന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച Beumax Fashions ന്റെയും വിശേഷങ്ങളിലൂടെ….
ഡിസൈനിങ്ങിനോട് താല്പര്യം ഉണ്ടായത് എങ്ങനെ?
ചെറുപ്പം മുതല്‍തന്നെ അമ്മ വസ്ത്രങ്ങള്‍ തുന്നുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. പഠിച്ച് വലുതാകുമ്പോള്‍ ആരാകണമെന്ന് ആളുകള്‍ ചോദിച്ചപ്പോഴൊക്കെ ഞാന്‍ പറഞ്ഞിരുന്നത് എന്‍ജിനീയര്‍ ആകണമെന്നായിരുന്നു. ഒരു പ്രൊഫഷനായി ആ ആഗ്രഹം കൂടെകൂടിയപ്പോഴും ഡിസൈനിങ്ങിനോടുള്ള പാഷന്‍ ഉള്ളില്‍ തന്നെയുണ്ടായിരുന്നു.
എനിക്ക് മൂന്ന് പെണ്‍മക്കള്‍ ആയതുകൊണ്ട് തന്നെ അവരെ കാലത്തിനൊത്ത് അണിയിച്ചൊരുക്കുന്നതിന് ഞാനും ഭര്‍ത്താവ് രഞ്ജിത്തും എന്നും ഇഷ്ടപ്പെട്ടിരുന്നു. പലപ്പോഴും മക്കള്‍ക്കുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തുന്നിച്ചിരുന്നത് ഞാന്‍ തന്നെയായിരുന്നു. അത് കണ്ട രഞ്ജിത്താണ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കി മാറ്റിക്കൂടെ എന്ന ആശയം മുന്നോട്ട് വെച്ചത്.
ചുരുങ്ങിയ സമയംകൊണ്ടുത്തന്നെ വസ്ത്രവിപണന രംഗത്ത് തന്റേതായ ഇടം നേടാന്‍ Beumax Fashions ന് എങ്ങനെ സാധിച്ചു?
അവസരങ്ങളുടെ അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന സോഷ്യല്‍ മീഡിയ തന്നെയാണ് Beumax Fashions വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ചത്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ നമ്മുടെ വസ്ത്രങ്ങള്‍ ആളുകളിലേക്ക് എത്തിയതോടെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു. തുടര്‍ന്ന് സ്റ്റാര്‍ മാജിക് താരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും അടക്കം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കാന്‍ Beumax Fashions-ന് അവസരം ലഭിച്ചു.
ഹരിപ്പാട് കരുവാറ്റയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറിയ രീതിയില്‍ ആരംഭിച്ച Beumax Fashions പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ഓരോരുത്തരും എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. എല്ലാവരും മലയാളികള്‍ ആയതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമുണ്ട്. എനിക്ക് എന്നും സഹായങ്ങള്‍ ചെയ്തു തരുന്ന അമ്പിളി ചേച്ചിയും നിറക്കൂട്ട് ക്രിയേഷന്‍സിലെ ഫോട്ടോഗ്രാഫറായ അരുണും Beumax Fashions ന് എന്നുമൊരു മുതല്‍ക്കൂട്ടാണ്.
എത്ര വൈകിയിരുന്ന് ജോലി ചെയ്യേണ്ടി വന്നാലും കസ്റ്റമേഴ്‌സിന് അവര്‍ പറഞ്ഞ സമയത്ത് തന്നെ ഓര്‍ഡര്‍ എത്തിച്ചു നല്‍കാന്‍ സഹായിക്കുന്ന സിന്ധു ചേച്ചി, അശ്വതി, ശില്പ, മായ ഇവരൊക്കെയാണ് എന്റെ ധൈര്യം.
സ്വന്തമായി ബിസിനസ് എന്ന ചിന്തയിലേക്ക് ചുവടുമാറ്റാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബത്തിന്റെ പ്രതികരണവും പിന്തുണയും എങ്ങനെയായിരുന്നു?
ഒപ്പമുള്ളവരുടെ പിന്‍ബലം തന്നെയാണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം. പുതിയ ഡിസൈനുകള്‍ കണ്ടെത്താനും മറ്റും രഞ്ജിത്ത് സഹായിക്കുമ്പോള്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ മോഡലായി അധികവും എത്തുന്നത് മക്കളും സഹോദര പത്‌നി സ്‌നേഹയുമാണ്. നിലവില്‍ ഇസ്രായേല്‍, ഒമാന്‍, യുഎഇ, യുകെ, കുവൈറ്റ് എന്നിവിടങ്ങളില്‍ റഗുലര്‍ കസ്റ്റമേഴ്‌സ് Beumax Fashions നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://www.instagram.com/beumax_fashions/?igsh=Nm9ja3JxeTdwcHQ0