EntreprenuershipSuccess Story

സ്വപ്‌നങ്ങളില്‍ നിന്ന് വിജയത്തിലേക്ക്; വനിതാദിനാഘോഷത്തിന് പ്രചോദനമായൊരു നേതൃയാത്ര

ഒരു സ്ത്രീയുടെ വിജയം അവള്‍ നേടിയ സ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് അവള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തിലാണ് അതിന്റെ യഥാര്‍ത്ഥ മഹത്വം. തിരുവനന്തപുരം കേന്ദ്രീകരിച്ച് Aviation-ലും ടൂറിസം മേഖലയിലും ഉറച്ച സാന്നിധ്യമായി മാറിയ Sunway Tours & Travels എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ശക്തമായ നേതൃസാന്നിധ്യമാണ് സിഇഒ ശ്രീലക്ഷ്മി മോഹനന്‍. പുരുഷാധിപത്യ സ്വഭാവമുള്ള ബിസിനസ് മേഖലയിലെ വെല്ലുവിളികളെ ആത്മവിശ്വാസം, ദൃഢനിശ്ചയം, വ്യക്തമായ ദീര്‍ഘദര്‍ശനം എന്നിവ കൊണ്ട് അതിജീവിച്ച വനിതാ സംരംഭകയാണ് അവര്‍.

വിദേശജീവിതത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന സ്വപ്‌നം അവര്‍ മനസ്സിലേറ്റി. ഫാഷന്‍ ഡിസൈനിംഗില്‍ കഴിവും അറിവും ഉണ്ടായിരുന്ന അവര്‍ ആദ്യം ഒരു ബൂട്ടിക്ക് ആരംഭിച്ചു. എന്നാല്‍ കോവിഡ് പ്രതിസന്ധി ആ സംരംഭത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചു. പലര്‍ക്കും അത് ഒരു അവസാനമാകുമായിരുന്നേക്കാം; പക്ഷേ ശ്രീലക്ഷ്മിക്ക് അത് പുതിയ അവസരങ്ങളിലേക്കുള്ള വഴിത്തിരിവായിരുന്നു. വെല്ലുവിളികളെ അവസരങ്ങളാക്കുന്ന മനോവീര്യമാണ് പിന്നീട് Sunway Tours & Travels ന്റെ സി ഇ ഒ യായി മുന്നേറാനുള്ള ചാലകശക്തിയായി മാറിയത്.

2020ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച Sunway Tours & Travels ന്റെ അടിത്തറ 2006ല്‍ ദുബായില്‍ കസിന്‍ കൂടിയായ നിധീഷ് ആരംഭിച്ച Sunway Tours & Travels എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കസ്റ്റമര്‍ പ്രതിബദ്ധതയും ഗുണമേന്മയുള്ള സേവനവും കൊണ്ടു ദുബായില്‍ നേടിയ വിശ്വാസത്തിന്റെ പാരമ്പര്യമാണ് കേരളത്തിലേക്ക് എത്തിയത്. ആ പാരമ്പര്യത്തെ കൂടുതല്‍ ശക്തമാക്കി പുതിയ ഉയരങ്ങളിലേക്ക് നയിച്ചതാണ് ശ്രീലക്ഷ്മിയുടെ നേതൃത്വശക്തി.

വളര്‍ച്ചയുടെ യാത്രയില്‍ പ്രതിസന്ധികളും ഉണ്ടായി. 2023ല്‍ സ്ഥാപനത്തിന് ഒരു താത്ക്കാലിക ഇടിവ് അനുഭവിക്കേണ്ടി വന്നു. എന്നാല്‍ പ്രതിസന്ധികളില്‍ പിന്മാറാതെ, കൂടുതല്‍ വ്യക്തമായ ലക്ഷ്യത്തോടെ, ആ പ്രതിസന്ധികളിലും കൂടെ ഉണ്ടായ കസ്റ്റമേഴ്‌സാണ് ഞങ്ങളുടെ ശക്തി. ആ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്ന ആത്മവിശ്വാസവും ദൃഢനിശ്ചയവും ചേര്‍ന്ന് Sunway വീണ്ടും ശക്തമായി തിരിച്ചുവന്നു. അത് ഒരു സ്ഥാപനത്തിന്റെ തിരിച്ചുവരവ് മാത്രമല്ല; ഒരു വനിതാ നേതാവിന്റെ മനോബലത്തിന്റെ തെളിവും കൂടിയായിരുന്നു.

Sunway Tours & Travels- പ്രവര്‍ത്തനത്തിന്റെ മികവും വിശ്വാസത്തിന്റെ അടിത്തറയും

ഇന്ന് Sunway Tours & Travels, യാത്രയുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ നല്‍കുന്ന വിശ്വസനീയ സ്ഥാപനമായി മാറിയിരിക്കുന്നു. എയര്‍ ടിക്കറ്റിംഗ് മുതല്‍ ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂര്‍ പാക്കേജുകള്‍ വരെ, വിവിധ രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസ പ്രോസസ്സിംഗ് മുതല്‍ UAE ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിസ സേവനങ്ങള്‍ വരെ ഓരോ സേവനവും കൃത്യതയോടെയും പ്രതിബദ്ധതയോടെയും കൈകാര്യം ചെയ്യുന്നു.

വ്യക്തിഗത യാത്രകള്‍, കുടുംബ ടൂറുകള്‍, ഹണിമൂണ്‍ പാക്കേജുകള്‍, ഗ്രൂപ്പ് ടൂറുകള്‍, കോര്‍പ്പറേറ്റ് ട്രാവല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കനുസരിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്യുന്ന കസ്റ്റമൈസ്ഡ് പാക്കേജുകളാണ് Sunway യുടെ പ്രത്യേകത. യാത്രാ പദ്ധതികളുടെ ആദ്യഘട്ട ആലോചന മുതല്‍ മടങ്ങിയെത്തുന്ന നിമിഷം വരെ ലഭിക്കുന്ന 24X7 പിന്തുണ ക്ലെയ്ന്റുകള്‍ക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നു. ഓരോ ക്ലെയ്ന്റിനെയും ഒരു നമ്പറായി കാണാതെ, വ്യക്തിപരമായ പരിഗണനയോടെ സമീപിക്കുന്നതാണ് സ്ഥാപനത്തിന്റെ വ്യത്യസ്തത.

സാമ്പത്തിക വ്യത്യാസങ്ങള്‍ മറികടന്ന് ലോകസൗന്ദര്യം എല്ലാവര്‍ക്കും അനുഭവിക്കാന്‍ അവസരം സൃഷ്ടിക്കുക എന്നതാണ് Sunway യുടെ ദൗത്യം. സേവനത്തിന്റെ സുതാര്യത, സമയബന്ധിതത്വം, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം ഇവയാണ് സ്ഥാപനത്തെ വിപണിയില്‍ വേറിട്ടുനിര്‍ത്തുന്നത്. ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ Aviation ലും ട്രാവല്‍ മേഖലയിലും ഉറച്ച സ്ഥാനമുറപ്പിച്ച Sunway ഇന്ന് നിരവധി യുവ സംരംഭകര്‍ക്ക്, പ്രത്യേകിച്ച് വനിതാ സംരംഭകര്‍ക്ക്, പ്രചോദനമാണ്.

വ്യക്തിപരമായ യാത്ര; നേതൃശക്തിയുടെ അടിസ്ഥാനം

1986ല്‍ ജനിച്ച ശ്രീലക്ഷ്മി മോഹനന്‍ സംരംഭകത്വ മൂല്യങ്ങള്‍ നിറഞ്ഞ കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. അന്തരിച്ച പിതാവ് മോഹനന്‍ കുമാരന്‍ യുകെയില്‍ ബിസിനസ് രംഗത്ത് ശ്രദ്ധേയനായ വ്യക്തിയായിരുന്നു. മാതാവ് സുശീല പി, ഇരട്ട സഹോദരന്‍ ഹരി നാരായണ്‍ മോഹനന്‍ കുടുംബസമേതം യുകെയില്‍ സ്ഥിരതാമസമാണ്.

ജീവിതപങ്കാളിയായ വരുണ്‍ നാഥ് ആര്‍ ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. മകള്‍ മിത്ര വരുണ്‍ നാഥ് ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് അവരുടെ സംരംഭകയാത്രയുടെ കരുത്ത്. ശ്രീലക്ഷ്മി, നേതൃപാടവം ദൃഢനിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയും ചേര്‍ത്ത് ജീവിക്കുന്ന ഒരു മാതൃകയാണ്.

ഈ വനിതാദിനത്തില്‍ അവരുടെ കഥ നമ്മെ ഓര്‍മിപ്പിക്കുന്നത് ഒരു സത്യമാണ്; സ്വപ്‌നങ്ങളെ പിന്തുടരാന്‍ ധൈര്യമുള്ള സ്ത്രീകള്‍ക്ക് വിജയമെന്നത് ഒരു ലക്ഷ്യം മാത്രമല്ല, അവര്‍ സൃഷ്ടിക്കുന്ന പ്രചോദനമാണ് യഥാര്‍ത്ഥ വിജയം. Sunway Tours & Travels ന്റെ ഓരോ യാത്രയും അതിന്റെ തെളിവാണ്.

https://www.instagram.com/sunway_travels?igsh=NXMydjI2dmg2Z2F5

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button