EntreprenuershipSuccess Story

സിവില്‍ സര്‍വീസില്‍ നിന്ന് ആയുര്‍വേദത്തിന്റെ പാതയിലേക്ക്…പാരമ്പര്യ ജ്ഞാനത്തിന്റെ കരുത്തില്‍ പുലാമന്തോള്‍ മൂസിന്റെ പിന്‍ഗാമി

കേരളത്തിന്റെ ചരിത്രപുസ്തകങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ള പേരാണ് പുലാമന്തോള്‍ മൂസിന്റെത്. ആയുര്‍വേദത്തിലെ അഷ്ടവൈദ്യം തപസ്യയാക്കിയ ഈ പൗരാണിക വൈദ്യന്റെ പേരിലാണ് മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ എന്ന നാട് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ തായ്‌വഴിയിലെ അവസാനത്തെ കണ്ണിയാണ് പുലാമന്തോള്‍ മൂസ് ആയുര്‍വേദ ഹോസ്പിറ്റലിന്റെ ഭാഗമായ ഡോ.ശ്രീരാമന്‍ മൂസ്.

ഭാരതമൊട്ടാകെ വളര്‍ന്നു പന്തലിച്ച ആയുര്‍വേദ ശാസ്ത്രത്തിന്റെ വേരുകള്‍ പുലാമന്തോളിലാണ് ആഴ്ന്നിറങ്ങിയിട്ടുള്ളത്. നമ്മുടെ പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ ധൈഷണിക ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് വാഗ്ഭടന്‍ തന്റെ അവസാന നാളുകള്‍ കഴിച്ചു കൂട്ടിയത് ഇവിടെയാണ്. വാഗ്ഭടാചാര്യനില്‍ നിന്നാണ് ശ്രീരാമന്‍ മൂസിന്റെ പൂര്‍വികര്‍ ശരീരത്തിന്റെയും ആത്മാവിനെയും ശുദ്ധമാക്കുന്ന അഷ്ടവൈദ്യത്തിന്റെ അറിവ് നേടിയത്. പൗരാണികമായ ഈ അറിവിനെ പുതിയ കാലത്തിന്റെ വ്യാധികള്‍ക്കും പരിഹാരമാണെന്ന് തെളിയിക്കുകയാണ് ശ്രീരാമന്‍ മൂസ്.

സിവില്‍ സര്‍വീസായിരുന്നു സ്വപ്‌നമെങ്കിലും ആയുര്‍വേദത്തിന്റെ സാധ്യതകളും അതിന് തുറന്നു തരാനാകുന്ന അനന്തസീമകളും മനസ്സിലാക്കിയാണ് ശ്രീരാമന്‍ മൂസ് സംരംഭകത്വത്തിലേക്ക് വരുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ ഇന്ത്യ ഒട്ടാകെ വിപണിയുള്ള ശൃംഖലയായി അദ്ദേഹത്തിന് പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവുകള്‍ പടര്‍ന്നു.

നാഡീസംബന്ധമായ രോഗങ്ങള്‍ക്കുള്ള ശുശ്രൂഷയ്ക്ക് ഉത്തര കേരളത്തില്‍ തന്നെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് പുലാമന്തോള്‍ മൂസ് ആയുര്‍വേദ ഹോസ്പിറ്റല്‍. വന്ധ്യതയും പ്രസവപൂര്‍വ ആരോഗ്യരക്ഷയും അടക്കമുള്ള ശുശ്രൂഷകള്‍ക്കായി വനിതകള്‍ക്കായി ഒരു പ്രത്യേക വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. പാരമ്പര്യ വൈദ്യശാസ്ത്രമനുസരിച്ചുള്ള എല്ലാ ചികിത്സയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ചര്‍മ രോഗങ്ങള്‍ക്കുള്ള ചികിത്സ മുതല്‍ ക്യാന്‍സര്‍ അതിജീവിച്ചവരുടെ ആരോഗ്യപരിപാലനം വരെ ഇതില്‍ ഉള്‍പ്പെടും.

ഈ ആയുര്‍വേദ കേന്ദ്രത്തിനു കീഴിലുള്ള മാനുഫാക്ചറിംഗ് യൂണിറ്റ് പ്രതിവര്‍ഷം മുന്നൂറോളം പേറ്റന്റ് & ക്ലാസിക് ആയുര്‍വേദ മരുന്നുകള്‍ വിപണിയില്‍ എത്തിക്കുന്നു. പുതിയ ജീവിതശൈലിയുടെ ഉപോല്‍പന്നമായ ഏതു രോഗങ്ങള്‍ക്കും ശ്രീരാമന്‍ മൂസിന്റെ നേതൃത്വത്തിലുള്ള ഡോ. ജയശങ്കരന്‍, ഡോ. ആര്യനാരായണന്‍, ഡോ. റോഷ്‌നി എന്നിവര്‍ ഉള്‍പ്പെടുന്ന പരിചയസമ്പന്നരായ പന്ത്രണ്ടംഗ ഡോക്ടര്‍മാരുടെ സംഘത്തിന്റെ പരിരക്ഷയുണ്ട്.

ലോകമെമ്പാടുമുള്ള ചെറുകിട ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ബിഎന്‍ഐയുടെ മലപ്പുറം ഘടകത്തിന്റെ സഹായത്തോടെയാണ് ശ്രീരാമന്‍ മൂസിന്റെ സംരംഭം പുതിയ സീമകളിലേക്ക് ഉയര്‍ന്നത്. ഇന്ത്യ ഒട്ടാകെ തന്റെ ഉത്പന്നങ്ങള്‍ എത്തിക്കുവാന്‍ ശ്രീരാമന്‍ മൂസിന് ബിഎന്‍ഐയുടെ പിന്തുണയോടെ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ബിഎന്‍ഐ ഗ്ലോറിയസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാനും അദ്ദേഹത്തിന് സാധിച്ചു. ഫ്രാഞ്ചൈസികളിലൂടെ ഇന്ത്യയ്ക്കുള്ളിലും പുറത്തും വേരുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം.

http://www.srdayurveda.com

https://app.tapeasy.me/drsreeraman

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button