കാര്‍പ്പന്ററിയില്‍ നിന്നും ഡിസൈനറിലേക്ക്: കാര്‍ത്തികേയ ഇന്റിരിയേഴ്‌സിന്റെ വിജയ വഴികള്‍
കാര്‍പ്പന്ററി മേഖലയിലെ പതിനെട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗിന്റെ മൂലധനം.
കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ 3D, 2D പ്ലാനുകളിലൂടെ പ്രാവര്‍ത്തികമാക്കുന്ന ഇന്റിരിയര്‍ ഡിസൈനിംഗാണ് ഏവര്‍ക്കും ഇന്ന് പരിചിതം. ഇന്റിരിയര്‍ ഡിസൈനിംഗും അനുബന്ധ വിഷയങ്ങളിലുമടക്കം ഇന്ന് കോഴ്‌സുകളും കോളേജുകളും നിരവധിയാണ്. എന്നാല്‍ പതിനെട്ടു വര്‍ഷത്തെ കാര്‍പ്പന്ററി മേഖലയിലുള്ള പ്രവൃത്തി പരിചയമുപയോഗിച്ച് ഡിസൈന്‍ സ്വന്തമായി രൂപകല്‍പന ചെയ്യുന്നതിലാണ് കാര്‍ത്തികേയ ഡിസൈന്‍സ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാകുന്നത്.
കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗ് വെറുമൊരു ബിസിനസ് അല്ല. മറിച്ച്, പ്രൊജക്ട് കംപ്ലീഷനു ശേഷം താക്കോല്‍ കൈമാറ്റ ചടങ്ങില്‍, കസ്റ്റമേഴ്‌സിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി നല്‍കുന്ന ആത്മ സംതൃപ്തിയുടെ പേരാണ് കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗ്.
കൊമേര്‍ഷ്യല്‍ പ്രൊജക്ടുകളേക്കാള്‍ കാര്‍ത്തികേയ ഡിസൈന്‍സ് മുന്‍തൂക്കം നല്കുന്നത് റസിഡന്‍ഷ്യല്‍ പ്രൊജക്ടുകള്‍ക്കാണ്. ലാഭവും കൂടുതല്‍ കമ്മീഷനും ലഭിക്കുന്ന ഏജന്‍സികളില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി കസ്റ്റമേഴ്‌സിന്റെ പോക്കറ്റ് കാലിയാക്കുന്ന കീഴ്‌വഴക്കം കാര്‍ത്തികേയ ഡിസൈനേഴ്‌സിനില്ല. ഓരോ ‘പര്‍ച്ചേയ്‌സു’ം തന്റെ കസ്റ്റമേഴ്‌സിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചും ഗുണനിലവാരമുള്ളതുമായ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുന്നതിനാലാണ് കാര്‍ത്തികേയ ഇന്റിരിയേഴ്‌സിനെ ഇന്ന് കെട്ടിട നിര്‍മ്മാതാക്കള്‍ നിസംശയം തിരഞ്ഞെടുക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നിനടുത്താണ് കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗിന്റെ ആസ്ഥാനം. കാര്‍ത്തികേയയുടെ സാരഥിയായ ഷിബുവിന്റെ വീടിനോടു ചേര്‍ന്നു തന്നെയാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഷിബു കൂടുതലായും ഡിസൈനിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്.
തന്റെ പതിനേഴാമത്തെ വയസിലാണ് ഷിബു തന്റെ പിതാവിനൊപ്പം കാര്‍പ്പന്ററി ജോലിയിലേക്ക് കാല്‍വയ്പ്പ് നടത്തുന്നത്. ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മാണ രീതിയാല്‍, കാര്‍ത്തികേയ ഡിസൈന്‍സ് പൂര്‍ത്തീകരിക്കുന്ന ഓരോ പ്രൊജക്ടുകളും കേടുപാടു കൂടാതെ, കാലങ്ങളോളം നിലനില്‍ക്കുന്നു.
ഏറ്റെടുക്കുന്ന ജോലിയിലുള്ള പൂര്‍ണ ഉത്തരവാദിത്വമാണ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈന്‍സിനെ ജനങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണം. പ്രൊജക്ട് പൂര്‍ത്തീകരണത്തിന് ശേഷം ഷിബു തന്റെ കസ്റ്റമേഴ്‌സിനെ വിളിച്ച് ഇന്റിരിയര്‍ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു എന്ന് ഉറപ്പു വരുത്തും. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍, അവിടെ സന്ദര്‍ശിക്കുകയും ആവശ്യമായ അറ്റകുറ്റ പണികള്‍ ചെയ്തു നല്‍കുകയും ചെയ്യും. ഇതിലൂടെ തന്റെ കസ്റ്റമേഴ്‌സുമായി ‘ലൈഫ് ലോംഗ്’ ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഷിബുവിനും സ്ഥാപനത്തിനും കഴിയുന്നു. തന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സ്ഥാപനത്തിലും ഇതുവരെയുള്ള കസ്റ്റമേഴ്‌സ് അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് കാര്‍ത്തികേയ ഡിസൈന്‍സിന്റെ അടിത്തറയെന്ന് ഷിബു പറയുന്നു.
പ്രഗത്ഭരായ കാര്‍പ്പന്റേഴ്‌സ്, പെയിന്റര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാര്‍ത്തികേയ ഡിസൈന്‍സിന്റെ വിജയത്തിന് പിന്നില്‍. കെട്ടിട നിര്‍മാണത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന ഇന്ന്, പ്രഗത്ഭരും ക്രിയാത്മക ശേഷിയുള്ളവരുമായ മലയാളികളെ കണ്ടെത്തിയുള്ള കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈന്‍സിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്.
Phone: 96 33 27 39 77, 90 48 18 44 64
Email: sswoodinteriors@gmail.com