ഒരു ഹോബിയില്‍ നിന്ന് ഒരു ബ്രാന്‍ഡായി; ആസിയയുടെ Toffyberry Cakes

തിരുവനന്തപുരത്തുനിന്നുള്ള ആസിയ ഷംസുദീന്‍ ചെറുപ്പം മുതലേ കേക്ക് ബേക്കിംഗില്‍ ആനന്ദം കണ്ടെത്തിയിരുന്നു. ബാല്യകാലത്ത് ഒരു ഹോബിയായി തുടങ്ങിയ ബേക്കിംഗ്, പെട്ടെന്ന് ഒരു പാഷനായി മാറി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ പഠിക്കുള്‍ തന്നെ ആസിയ തന്റെ വീട്ടില്‍ ബേക്കിംഗ് ബിസിനസ്സ് ആരംഭിച്ചു. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍, അതുല്യമായ രുചികരമായ, പൂര്‍ണമായും കസ്റ്റമൈസ്ഡ് കേക്കുകള്‍ക്ക് പേരുകേട്ട വിജയകരവും പ്രിയപ്പെട്ടതുമായ ഒരു ബ്രാന്‍ഡായി Toffyberry Cakes വളര്‍ന്നു.
ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, ബംഗളൂരുവിലെ ലാവോണ്‍ അക്കാദമിയില്‍ നിന്ന് പേസ്ട്രി ആര്‍ട്‌സില്‍ ഡിപ്ലോമയും ഷാര്‍ജയിലെ ഷെറാട്ടണ്‍ 5 സ്റ്റാര്‍ ഹോട്ടലില്‍ ഇന്റേണ്‍ഷിപ്പും നേടിയ ആസിയ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തി. ഈ അനുഭവങ്ങള്‍ അവരുടെ വൈദഗ്ധ്യത്തെ ശക്തിപ്പെടുത്തുകയും ഉപഭോക്തൃപ്രിയമായ ബേക്കിംഗ് ശൈലി രൂപപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ശൈലികളും പ്രീമിയം ഗുണനിലവാരവും പുതുമയും നിറഞ്ഞ ട്രെന്‍ഡുകളും ഉള്‍ക്കൊണ്ടുകൊണ്ടാണ് അവര്‍ ഓരോ ക്രിയേഷനും രൂപപ്പെടുത്തുന്നത്.
വിവാഹ കേക്കുകള്‍, പാര്‍ട്ടി ട്രീറ്റുകള്‍, കപ്പ്‌കേക്കുകള്‍, ബ്രൗണികള്‍ എന്നിവയില്‍ Toffyberry Cakes വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇവയെല്ലാം സര്‍ഗാത്മകതയോടും കരുതലോടും കൂടിയാണ് തയ്യാറാക്കുന്നത്. ആസിയയുടെ സിഗ്‌നേച്ചര്‍ ഫ്‌ളേവറായ ടോഫി കേക്ക് ആവശ്യക്കാര്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. Toffyberry Cakes ന്റെ ശ്രദ്ധേയമായ വളര്‍ച്ചയും വ്യത്യസ്തമായ ബേക്കിംഗ് ശൈലിയും പ്രമുഖരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. നിരവധി സെലിബ്രിറ്റികള്‍ ഈ ബ്രാന്‍ഡിന്റെ ഫാന്‍ ആയി മാറി, അവരുടെ സന്തോഷ നിമിഷങ്ങളില്‍ Toffyberry Cakes ന്റെ പ്രോഡറ്റുകള്‍ അവിഭാജ്യ ഘടകമാണ്. ഈ മികച്ച പ്രതികരണങ്ങള്‍ പുതിയ പ്രൊഫഷണല്‍ അവസരങ്ങള്‍ക്കും, കൂടുതല്‍ സെലിബ്രിറ്റി ഓര്‍ഡറുകള്‍ക്കും വഴിതുറന്നു.

തന്റെ സ്വപ്‌നത്തെ പിന്തുടരാനും അതിനെ ഒരു മുഴുവന്‍ സമയ ബിസിനസാക്കി മാറ്റാനും പ്രോത്സാഹിപ്പിച്ചതിന് ആസിയ തന്റെ പിന്തുണയുള്ള കുടുംബത്തെ അഭിനന്ദിക്കുന്നു. ബിസിനസിലേക്കുള്ള ആദ്യവാതിലുകള്‍ തുറന്നത് കുടുംബത്തിന്റെ ശക്തമായ പിന്തുണയും, ആസിയയുടെ സ്വന്തം ആത്മവിശ്വാസവും ചേര്‍ന്നതിലൂടെയായിരുന്നു. ചെറുതായി തുടങ്ങിയ ഒരു സംരംഭം ഇന്ന് നാട്ടിലെ തന്നെ വിശ്വസ്തമായ കേക്ക് ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരിക്കുന്നു.
ഭാവിയിലേക്ക് നോക്കുമ്പോള്‍, സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര പേസ്ട്രികള്‍ പരിചയപ്പെടുത്തുന്നതിനായി സ്വന്തമായി ഒരു കഫേ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ബേക്കിംഗ് പഠിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ ആരംഭിക്കാനും ദുബായിലേക്ക് Toffyberry Cakes വ്യാപിപ്പിക്കാനും അവര്‍ പദ്ധതിയിടുന്നു. ഇതിലൂടെ ബേക്കിംഗിനെ തന്റെ ജീവിതമാക്കിയ ആസിയ, മറ്റുള്ളവര്‍ക്കും പ്രചോദനമാകുകയാണ്.
യുവ സംരംഭകയായ ആസിയയുടെ വിജയകഥ, അവര്‍ സ്‌നേഹത്തോടെ ഒരുക്കുന്ന ഓരോ കേക്കിലും പ്രതിഫലിക്കുന്നു. തന്റെ അഭിരുചിയുടെയും അധ്വാനത്തിന്റെയും സ്പര്‍ശം കൊണ്ട് ആസിയ ഓരോ കേക്കിലും വിജയത്തിന്റെ രുചി പകര്‍ന്നു നല്‍കുന്നു.