മാറുന്ന ട്രെന്‍ഡിനൊപ്പം പുത്തന്‍ സങ്കല്പങ്ങള്‍…STUDIO DTAIL; നൂതന ആര്‍കിടെക്ച്ചറിന്റെ ആഗോള സഹയാത്രികന്‍
സഹ്യന്‍ ആര്‍.
ഗ്രീന്‍ ആര്‍ക്കിടെക്ചര്‍, ട്രോപ്പിക്കല്‍ മോഡേണ്‍ റെസിഡെന്‍സ്, 3D പ്രിന്റഡ് ആര്‍ക്കിടെക്ചര്‍, ടൈനി ഹൗസ്… ആര്‍ക്കിടെക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ആഗോളതലത്തില്‍ തന്നെ മാറിവരുന്ന നൂതന ആശയങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്…
ബജറ്റിലും സ്ഥലത്തിലും ‘മിനിമലിസവും’ ലക്ഷ്വറിയിലും ഡിസൈനിലും ‘സൗന്ദര്യാത്മകത’യും ആഗ്രഹിക്കുന്നവരാണ് ലോക വാസ്തുശില്പികലാ പ്രേമികളില്‍ ഏറെയും. ഈ രീതിയില്‍, ആര്‍ക്കിടെക്ചറിലെ ആധുനിക ആശയങ്ങളെല്ലാം പ്രയോഗിച്ചുകൊണ്ട് ബില്‍ഡിംഗ് ഡിസൈന്‍ ചെയ്ത് നല്‍കുന്ന ഒരു ആര്‍ക്കിടെക്ചര്‍ കണ്‍സള്‍ട്ടന്റിനെയാണ് ദേശഭേദങ്ങളില്ലാതെ ഏവരും തിരയുന്നത്.
ആര്‍കിടെക്ച്ചര്‍ കണ്‍സള്‍ട്ടേഷന്‍, ടേണ്‍ കീ പ്രൊജെക്ട്‌സ്, ഇന്റീരിയര്‍ ഡിസൈനിങ്, ലാന്‍ഡ് സ്‌കേപ്പ് തുടങ്ങി നിര്‍മാണ രംഗത്തെ വിവിധ സേവനങ്ങള്‍ പുത്തന്‍ സങ്കല്പങ്ങള്‍ക്കനുസരിച്ച് മിതമായ നിരക്കില്‍ ‘കസ്റ്റമൈസ്ഡ്’ ആയി നല്‍കുന്ന, മാറുന്ന കാലത്തിന്റെ വാസ്തുശില്പകലയുടെ ആഗോള മുഖമാണ് കോഴിക്കോട് ജില്ലയിലെ തൊണ്ടയാട് പ്രവര്‍ത്തിക്കുന്ന ‘STUDIO DTAIL’.
മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത കോഴിക്കോട് സ്വദേശി ഷഹ്ബാസ് താസിം അഹമ്മദ്, ഈ മേഖലയില്‍ പത്തു വര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിന്റെ ഫലമായി ആര്‍ജിച്ച പരിചയസമ്പത്തുകൊണ്ട് 2023 ല്‍ പടുത്തുയര്‍ത്തിയ ‘STUDIO DTAIL’ എന്ന ആര്‍ക്കിടെക്ചര്‍ കണ്‍സള്‍ട്ടന്‍സി ഇതിനോടകം തന്നെ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന ഒട്ടനവധി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തന്റെ ബിസിനസ് പാര്‍ട്ട്ണറായ അഭിറാം ഭൈരവിന്റെയും സഹകരണത്തോടെയാണ് ആര്‍ക്കിടെക്ചറര്‍ പ്ലാനിങ് മുതല്‍ ഗൃഹപ്രവേശം വരെയുള്ള A-Z മേഖലകളും ഏറ്റവും പുതിയ രീതിയില്‍ വ്യക്തിഗത ചോയ്‌സ് അനുസരിച്ച് സ്റ്റുഡിയോ ഡീറ്റെയിലിലൂടെ പൂര്‍ത്തിയാക്കി നല്‍കുന്നത്.
അത്യാധുനിക ശൈലിയില്‍ ബില്‍ഡിങ് നിര്‍മിക്കുമ്പോഴും പ്രകൃതിയെ അരികിലേക്ക് ക്ഷണിച്ച്, അതിന്റെ ഹരിതഭംഗിയില്‍ ഇഴുകിച്ചേരാന്‍ കൊതിക്കുന്ന ഇന്നിന്റെ ആര്‍ക്കിടെക്ചര്‍ അഭിലാഷമായ ‘ട്രോപ്പിക്കല്‍ മോഡേണിറ്റി’ എന്ന ആശയം ഏറ്റെടുത്ത വിവിധ പ്രോജക്ടുകളില്‍ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ സ്റ്റുഡിയോ ഡീറ്റെയിലിന് കഴിഞ്ഞിട്ടുണ്ട്. വളരെ ലളിതമായ ഡിസൈനില്‍ കൂടുതല്‍ ലക്ഷ്വറി നല്‍കുന്ന ശാന്തമായ സ്‌പേസുകള്‍ നിര്‍മിക്കുന്നതിനാണ് ഇവിടെ മുന്‍തൂക്കം നല്‍കുന്നത്.
ഇന്റീരിയറിന്റെ മേഖലകളായ അപ്പാര്‍ട്ട്‌മെന്റ് ഇന്റീരിയേഴ്‌സ്, റെസിഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ്, കൂടാതെ മോഡേണ്‍ ബെഡ്‌റൂം സെറ്റിംഗ്‌സ്, ഔട്ട്‌ഡോര്‍ എന്നു വേണ്ട ബില്‍ഡിങ്ങിന്റെ എല്ലാ വശങ്ങളിലും മേല്‍പ്പറഞ്ഞപോലെ സിംപ്ലിസിറ്റി, ലക്ഷ്വറി, ഹരിതഭംഗി, ഇവയൊക്കെ ഗംഭീരമായി സമന്വയിപ്പിക്കുക എന്നതാണ് STUDIO DTAIL ന്റെ മുഖമുദ്ര.
കോഴിക്കോട് ജില്ലയില്‍ 6200 സ്‌ക്വയര്‍ഫീറ്റില്‍ പണികഴിപ്പിച്ച സ്റ്റുഡിയോ ഡീറ്റെയിലിന്റെ അഭിമാന പ്രോജക്ടായ ‘സിദ്ര’ എന്ന റസിഡന്‍ഷ്യല്‍ ബില്‍ഡിങ് സന്ദര്‍ശിച്ചാല്‍ ഒരു ആര്‍ക്കിടെക്ചര്‍ ഡിസൈനര്‍ ‘യൂണീക്‌നെസ്സ്’ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നത് കാണാം. ഇന്‍ഡോറും ഔട്ട്‌ഡോറും സമന്വയിപ്പിച്ച രീതിയില്‍, അന്തരീക്ഷത്തെ കൂട്ടിയിണക്കിയ ഇന്‍വൈറ്റിംഗ് ഏരിയ ഉള്‍പ്പെടെ ഇന്റീരിയറിലും എക്സ്റ്റീരിയറിലുമുള്ള വ്യത്യസ്തതയുടെ ഉദാഹരണമാണ് സിദ്ര.
ഫാബ്രിക്‌സ്, കളര്‍, മെറ്റീരിയല്‍, ടെക്‌സ്ചര്‍, ഡെക്കറേറ്റീവ് ലൈറ്റിംഗ്, തുടങ്ങി ഇന്റീരിയറിലെ എല്ലാ ഘടകങ്ങളും പുത്തന്‍ ട്രെന്‍ഡനുസരിച്ച് ചെയ്തുനല്‍കുമ്പോള്‍ ‘ട്രോപ്പിക്കല്‍ മോഡേണ്‍ തീം ഇന്റീരിയര്‍’ പോലുള്ള ഇന്നവേറ്റീവ് ഇന്റീരിയര്‍ ആശയങ്ങളും പരീക്ഷിക്കാന്‍ സ്റ്റുഡിയോ ഡീറ്റെയില്‍ ശ്രമിക്കാറുണ്ട്. ഇനി മെറ്റീരിയലിന്റെ കാര്യമെടുത്താല്‍ ഗ്രേസ്‌റ്റോണ്‍, ശ്രീലങ്കന്‍ മഡ് പ്ലാസ്റ്റര്‍ ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള മെറ്റീരിയലുകള്‍ തന്നെയാണ് ഓരോ വര്‍ക്കിലും ഉപയോഗിക്കുന്നത്.
നാളിതുവരെ പൂര്‍ത്തിയാക്കിയ ഓരോ പ്രോജക്ടിലും ഒരല്പം പോലും ആവര്‍ത്തനം വരാതെ, തീര്‍ത്തും ‘പേഴ്‌സണലൈസ്ഡ്’ ആയിരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുതന്നെ മിഡില്‍ ഈസ്റ്റ്, യുഎസ്എ, ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആര്‍ക്കിടെക്ചര്‍ സഹയാത്രികനാകാന്‍ സ്റ്റുഡിയോ ഡീറ്റെയിലിന് കഴിഞ്ഞിട്ടുണ്ട്.
https://www.instagram.com/studiodtail/?igsh=ajNqc3Fqb3I0d2pn