Success Story

നാവിലൂറും നാട്ടുരുചികള്‍ മായമില്ലാതെ ആളുകളിലേക്ക്; ഹോം മെയ്ഡ് ഉത്പന്നങ്ങളിലൂടെ മാതൃകയായി ഷീജ നാരായണ്‍

പണ്ട് അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് കടകള്‍ക്ക് മുന്നിലൂടെ പോകുമ്പോള്‍ കണ്ണുകള്‍ ഉടക്കിയിരുന്നത് ചില്ലു ഭരണികളിലും പളുങ്കു പോലുള്ള പലഹാരപാത്രങ്ങളിലും നിറച്ചു വച്ചിരുന്ന കൊതിയൂറുന്ന വിഭവങ്ങളിലേക്കായിരുന്നു. അന്ന് ഞാനും അനുജനും അതിനുവേണ്ടി കുറെയധികം വാശി പിടിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഞാനൊരു അമ്മയായപ്പോള്‍ മനസ്സിലായി അച്ഛനും
അമ്മയും അന്നത് വാങ്ങി തരാഞ്ഞതിന്റെ കാരണം. ഇന്നും കടയില്‍ കാണുന്ന അത്തരം പലഹാരങ്ങളോട് ഭ്രമം തോന്നുമെങ്കിലും വരാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ തെല്ലൊന്നു പുറകിലേക്ക് വലിയാന്‍ എന്നിലെ അമ്മ ശ്രമിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ആ ഉള്‍വലിയല്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. കടയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ അധികം രുചിയും ഗുണമേന്മയും ഉള്ള വീട്ടിലെ തയ്യാറാക്കുന്ന പലഹാരങ്ങള്‍ ഇന്ന് എനിക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഇരിങ്ങാലക്കുടക്കാരി ഷീജ നാരായണ്‍.

പാചകത്തോടുള്ള അടങ്ങാത്ത ഭ്രമം തന്നെയാണ് ഷീജയെ ‘നവജ്യോതി ഫുഡ്‌സ്’ എന്ന സംരംഭം ആരംഭിക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകം. കടകളില്‍ നിന്ന് വാങ്ങുന്ന പലഹാരങ്ങളിലും അച്ചാറുകളിലും മായം കലരുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും അത് വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. അതിനു കാരണം ആഗ്രഹിക്കുന്ന രുചിയില്‍ വീടുകളില്‍ നിര്‍മിച്ച ഗുണമേന്മയുള്ള ഹോം മെയ്ഡ് ഭക്ഷണങ്ങള്‍ ലഭിക്കുന്നില്ലെന്നതാണെന്ന് മനസ്സിലാക്കിയ ഷീജ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തികച്ചും ഭക്ഷ്യയോഗ്യമായ രീതിയിലാണ് ഓരോ പദാര്‍ത്ഥങ്ങളും തയ്യാറാക്കി നല്‍കുന്നത്.

വട്ടയപ്പം, മിച്ചര്‍, മുറുക്ക്, പക്കാവട പോലെയുള്ള പലഹാരങ്ങളും വ്യത്യസ്തങ്ങളായ അച്ചാറുകളുമാണ് കഴിഞ്ഞ കുറച്ചുനാളുകളായി നവജ്യോതി ഫുഡ്‌സിലൂടെ ആളുകളിലേക്ക് എത്തുന്നത്. ആവശ്യക്കാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ കേരളത്തില്‍ എവിടെയും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഓര്‍ഡറുകള്‍ എത്തിച്ചു കൊടുക്കുന്നു എന്നതിനാല്‍ ഷീജയുടെ പലഹാരങ്ങള്‍ക്കും അച്ചാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

സ്വന്തമായി തയ്യാറാക്കുന്ന വിനാഗിരി ഉപയോഗിച്ചാണ് ഷീജ ഓരോ അച്ചാറും നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു പ്രായക്കാര്‍ക്കും ഇത് ഉപയോഗിക്കാം. ഏറെനാള്‍ കേടുകൂടാതെ ഇരിക്കുന്നതും വര്‍ണ്ണ പേപ്പറുകളില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്നതുമായ കടകളിലെ പലഹാരങ്ങള്‍ക്കിടയിലേക്ക് ഒരിക്കല്‍പോലും ഷീജയുടെ ഭക്ഷണസാധനങ്ങള്‍ ഇടം പിടിക്കാന്‍ എത്തിയിട്ടില്ല. മായം ചേര്‍ത്ത് ഭക്ഷണം ആളുകളിലേക്ക് എത്തിക്കുവാന്‍ ഈ സംരംഭകയ്ക്ക് താല്പര്യമില്ല എന്നത് തന്നെയാണ് അതിന് കാരണം.

പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഷീജ ഓര്‍ഡറുകള്‍ എടുക്കുന്നത്. ഈ സംരംഭകയുടെ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും അറിഞ്ഞ് ഓര്‍ഡറുകളുമായി എത്തുന്നവരുടെ എണ്ണവും കുറവല്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ദിനംപ്രതി കഴിക്കുന്ന ആഹാരത്തിലൂടെ ആളുകള്‍ നേടിയെടുക്കുമ്പോള്‍ ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുത്ത് രുചിയുള്ള ഭക്ഷണം അവര്‍ക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്ന ഷീജ നവേജ്യാതി ഫുഡ്‌സിലൂടെ മറ്റുള്ളവര്‍ക്കും മാതൃകയായി തീരുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +919061152495

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button