Success Story

ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ട് ; കരിയര്‍ ഇനി കൈയകലത്തില്‍

പഠനത്തിന് ശേഷം ഒരു നല്ല ഒരു ജോലിയെന്നതാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഡിഗ്രി കഴിഞ്ഞവര്‍ക്ക് പോലും നല്ലൊരു ജോലി കിട്ടാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് നല്ലൊരു ജോലി സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. എന്തുകൊണ്ട് എസ്എസ്എല്‍സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് നല്ല ഒരു ജോലി ലഭിക്കുന്നില്ല? എന്തുകൊണ്ട് തൊഴിലില്ലായ്മ രൂക്ഷമാകുന്നു? കേരളത്തിലെ യുവത്വം നേരിടുന്ന ഈ പ്രശ്‌നമാണ് ജൂലിമോള്‍ അഗസ്തിയുടെ ബിസിനസ് സംരംഭത്തിന്റെ ആണിക്കല്ലായി മാറിയത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണവും വിലയിരുത്തലും നടത്തിയപ്പോഴാണ് തൊഴിലിന്റെയോ തൊഴിലന്വേഷികളുടെയോ കുറവുകൊണ്ടല്ല തൊഴിലില്ലായ്മ ഉണ്ടാകുന്നതെന്ന് സത്യം ജൂലി തിരിച്ചറിയുന്നത്.

സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും പുതിയ തൊഴിലിടങ്ങള്‍ ആവശ്യപ്പെടുന്ന സ്‌കില്ലുകള്‍ സ്വായത്തമാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാറില്ല. എല്ലാവരും പഠിക്കുവാന്‍ പോകുന്ന കോഴ്‌സ് തന്നെ തെരഞ്ഞെടുത്ത് കരിയര്‍ പ്രതീക്ഷിക്കുന്നവരാണ് കേരളത്തില്‍ കൂടുതലും. അവിടെയും ആവശ്യമായ കരിയര്‍ ഗൈഡന്‍സും കഴിവുകള്‍ പ്രകാശിപ്പിക്കാനുള്ള പ്രത്യേക ശ്രദ്ധയുടെയും പരിശീലനത്തിന്റെയും അഭാവവും നിയമന സാധ്യതകള്‍ അറിയാതെ പോകുന്നതും തിരിച്ചടിയാവുന്നു.

പല പ്രമുഖ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടുകളിലും അധ്യാപകയായി പ്രവര്‍ത്തിച്ചിരുന്ന ജൂലിക്ക് വിദ്യാര്‍ത്ഥികളുടെ പള്‍സ് അറിയുവാന്‍ സാധിച്ചിരുന്നു. പഠിപ്പിച്ച സ്ഥാപനങ്ങളുടെ മേധാവികളുടെയും വിദ്യാര്‍ത്ഥികളുടെയും നിര്‍ദ്ദേശപ്രകാരം പുതുതലമുറയെ കരിയറിലേക്ക് നയിക്കാനുള്ള വീക്ഷണം സ്വന്തം സംരംഭത്തിലൂടെ പ്രാവര്‍ത്തികമാക്കുവാനുള്ള തീരുമാനത്തിലേക്ക് അങ്ങനെയാണ് എത്തുന്നത്. ഓണ്‍ലൈന്‍ ട്യൂഷനിലൂടെയും വിദ്യാര്‍ത്ഥികളുടെ പഠന പ്രോജക്ടുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയാണ് സ്ഥാപനത്തിന്റെ തുടക്കം.

പിന്നീട് കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍ ടൗണില്‍ സി ആപ്റ്റ് മള്‍ട്ടിമീഡിയയുടെ അഫിലിയേഷനില്‍ പി എസ് സി അംഗീകൃത കോഴ്‌സുകള്‍ പ്രദാനം ചെയ്യുന്ന ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് സെന്റര്‍ ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി എന്ന പേരില്‍ തുടങ്ങുകയായിരുന്നു. സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ അക്കൗണ്ടിംഗ്, പ്രോഗ്രാമിംഗ്, മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ ആയിരുന്നു നല്‍കിയിരുന്നത്. മികച്ച തൊഴിലവസരങ്ങള്‍ ഉള്ളതും വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ തീര്‍ച്ചയായും ഉപകാരപ്പെടുന്നതുമായ കോഴ്‌സുകള്‍ അവതരിപ്പിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു.

സ്ഥാപനത്തിലേക്ക് വരുന്ന വിദ്യാര്‍ഥികളെ ഏതെങ്കിലും ഒരു കോഴ്‌സില്‍ ചേര്‍ക്കുക എന്നതിനപ്പുറം അവരുടെ കഴിവുകളും ക്വാളിഫിക്കേഷനും മനസ്സിലാക്കി ഓരോരുത്തരുടെയും ഭാവി സുരക്ഷിതമാക്കുവാന്‍ പറ്റുന്ന ഒരു കരിയര്‍ തെരഞ്ഞെടുത്ത് ജോലി നേടിയെടുക്കുവാന്‍ ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ടിന്റെ ഫാക്കല്‍റ്റീസ്, പ്ലേസ്‌മെന്റ് ടീമുകള്‍ പരിശ്രമിക്കുന്നു.

ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള മൂന്നുമാസത്തെ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കും എയര്‍പോര്‍ട്ട് കരിയര്‍ ആഗ്രഹിക്കുന്ന പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്ന ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്കുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്യുന്നതും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നതും.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ടീം വര്‍ക്കാണ് ഇന്‍സ്റ്റിട്യൂട്ടിന്റെ വിജയ രഹസ്യം. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ജൂലി, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍, എച്ച് ആര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഒമ്പതര മുതല്‍ അഞ്ചുമണി വരെയുള്ള ഓഫ്‌ലൈന്‍ ക്ലാസുകള്‍, അഞ്ചുമണി മുതല്‍ രാത്രി 10 വരെ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍, അവധി ദിവസങ്ങളിലെ സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്ന ഫാക്കല്‍റ്റിയാണ് ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ടിന്റെ ജീവനാഡി.

അതുപോലെ തന്നെ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രതീക്ഷിക്കുന്ന വരുമാനത്തോടെ നിയമനം നേടിക്കൊടുക്കുന്ന പ്ലേസ്‌മെന്റ് ടീമും സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടാണ്. തെക്കേ ഇന്ത്യയുടെ ഹോട്ട് ഹബ്ബുകളായ ബാംഗ്ലൂരും കൊച്ചിയും ആസ്ഥാനമാക്കിയാണ് ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ടിന്റെ പ്ലേസ്‌മെന്റ് ടീം പ്രവര്‍ത്തിക്കുന്നത്. ജോലിയാണ് നിങ്ങളുടെ പ്രധാന പ്രശ്‌നമെങ്കില്‍ അതിനുള്ള ഉത്തരമാണ് ഫോര്‍ട്ടിട്യൂട്. കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങളുടെ സ്വപ്‌നജോലി സ്വന്തമാക്കാന്‍ ഉടന്‍തന്നെ ബന്ധപ്പെടൂ…

Fortitude Institute of Technology
1st Floor, Sree Patettu Narayanapilla Smarakam Mandhiram, Signal Junction
Kidangoor, Kottayam. Pin: 686572
Mob: 9061308025

https://www.instagram.com/fortitude_institute/?igsh=MTg0dXVmMHJ2OTVldw%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button