‘ഫയര്‍ബേര്‍ഡ്സ്’ ഇന്ഫോടൈന്മെന്റ് ഫോറം; സ്ത്രീകളുടെ മാനസിക ഉല്ലാസത്തിന് മെമ്പര്‍ഷിപ്പ് ഫീസില്ലാത്ത ഒരു പ്ലാറ്റ്ഫോം
സ്ത്രീകളുടെ മാനസിക ഉല്ലാസത്തിനായി ഇനി ‘ഫയര്‍ബേര്‍ഡ്സ്’ ഇന്ഫോടൈന്മെന്റ് ഫോറം കൂടെയുണ്ട്. ‘Unleash the fire within’ എന്ന ഫയര്‍ബേര്‍ഡ്സിന്റെ ടാഗ് ലൈന്‍ തന്നെ സ്ത്രീകളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്ത് കൊണ്ടു വരാന്‍ പ്രചോദനം നല്‍കുന്നതാണ്. ഇത് പ്രിയാ ഹരികുമാര്‍ എന്ന സംരംഭകയുടെ മികച്ച ആശയം !
വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടേയിരിക്കുമെന്നും അവര്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്ന വ്യക്തിത്വമായി മാറുമെന്നും നമുക്ക് അറിയാം. ഇന്ന് വിജയിച്ചവരായി നമുക്ക് അറിയാവുന്ന എല്ലാ വ്യക്തിത്വങ്ങളും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിച്ചവരാണ്. അവരുടെ ആശയങ്ങളും ചിന്തകളും തങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ മറ്റുള്ള മനുഷ്യര്‍ക്ക് കൂടി വേണ്ടി നീക്കിവച്ചവയാണ്. അത്തരത്തില്‍ ആശയങ്ങള്‍ കൊണ്ടും വ്യത്യസ്തമായ സംരംഭക പ്രാഗത്ഭ്യം കൊണ്ടും വിജയമെഴുതി മുന്നേറുന്ന സംരംഭകയാണ് തിരുവനന്തപുരം സ്വദേശിനിയായ പ്രിയ ഹരികുമാര്‍.
ആശയങ്ങള്‍ നിറമുള്ളതാണെങ്കില്‍ ലോകവും നിറമുള്ളതായി തീരുമെന്ന സത്യത്തെ തന്റെ ജീവിതം കൊണ്ട് യാഥാര്‍ത്ഥ്യമാക്കി കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് പ്രിയാ ഹരികുമാര്‍. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും റാങ്കോട് കൂടി എംടിഎ വിജയിച്ച പ്രിയക്ക് എല്ലാ കാലത്തെയും സ്വപ്നം സ്വന്തമായൊരു സംരംഭം എന്നതായിരുന്നു. എന്നാല്‍ വെറുമൊരു സംരംഭക എന്ന പേരില്‍ മാത്രം ഒതുങ്ങാന്‍ പ്രിയ ആഗ്രഹിച്ചിരുന്നില്ല. തീവ്രമായ തന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലായ്പ്പോഴും പ്രത്യേകമായ അഭിരുചി പ്രിയയ്ക്കുണ്ടായിരുന്നു.
18 വര്‍ഷം മുന്‍പാണ് ‘ജന്‍സര്‍ ഹോളിഡേയ്സ്’ എന്ന തന്റെ ആദ്യ സംരംഭമായ ടൂര്‍ കമ്പനി പ്രിയ ഹരികുമാര്‍ ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ബ്രാഞ്ചുകള്‍ പിന്നീട് ആരംഭിക്കാനും ആ സംരംഭത്തെ വിജയിപ്പിക്കാനും പ്രിയക്ക് സാധിച്ചു. പിന്നീട് ‘ഗ്രൂമിങ്’ എന്ന ആശയത്തെ തുടര്‍ന്ന് ഇന്ത്യയിലെ മികച്ച ബ്രാന്റായ നാച്യുറല്‍സിന്റെ ഫ്രാഞ്ചൈസി ഏറ്റെടുക്കുകയും തിരുവനന്തപുരം കുറവന്‍കോണത്ത് ആരംഭിക്കുകയും ചെയ്തു. നിലവില്‍ 700ല്‍പരം ബ്രാഞ്ചുകള്‍ ഉള്ള നാച്യുറല്‍സിന്റെ മികച്ച ഫ്രാഞ്ചൈസി ആയി മാറാന്‍ പ്രിയയുടെ സലൂണിന് വളരെ വേഗമാണ് സാധിച്ചത്. മുന്നില്‍ വന്ന പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയത് കൊണ്ട് തന്നെയാണ് തൊട്ടതെല്ലാം വിജയിപ്പിക്കാന്‍ പ്രിയക്ക് സാധിച്ചത്.
കെ.ഇ.കെ (കേരളം എന്ന് കേട്ടാല്‍) എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ KEK പാചകം എന്ന കുക്കറി ഷോയിലൂടെ നിരവധി രുചി വൈവിധ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയ പരിചയപ്പെടുത്തി. അതു പോലെ തന്നെ KEK വായനശാല എന്ന പരിപാടിയിലൂടെ നിരവധി പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും സൗന്ദര്യ സങ്കല്പ്പങ്ങളില് തത്പരരായവര്ക്കായി KEK അഴക് എന്ന സെഗ്മെന്റ് അവതരിപ്പിക്കാനും പ്രിയക്ക് സാധിക്കുന്നുണ്ട്.
പാചകം പാഷന് ആയിട്ടുള്ള പ്രിയ ഹരികുമാര്‍ ധാരാളം കുക്കറി ക്ലാസുകള്‍ നടത്തുകയും ദൂരദര്‍ശനില്‍ നിരവധി തവണ കുക്കറി ഷോകള്‍ അവതരിപ്പിക്കുകയും ദൂരദര്‍ശനില്‍ തന്നെ കുക്കറി കോമ്പറ്റിഷന്‍ ജഡ്ജ് ആയി വരികയും ചെയ്തിട്ടുണ്ട്. കൂടാതെ priyas_simple_recipes എന്ന പേരില്‍ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഹാന്ടിലുകളും കൈകാര്യം ചെയ്യുന്നു. മറ്റൊരു പാഷനായ സംഗീതത്തിനായി പാബോ (Passion on Board) മ്യൂസിക് ക്ലബ്ബ് എന്ന പേരില്‍ ഒരു മ്യൂസിക് ക്ലബ്ബ് നടത്തുന്നുണ്ട്. പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ഇതിലെ അംഗങ്ങള്‍ എല്ലാ വാരാന്ത്യവും പാട്ടുകള്‍ക്കായി ഒത്തുചേരുന്നു.
അതിനെല്ലാം പുറമെ, കൃത്യതയാര്‍ന്ന ലക്ഷ്യബോധം കൊണ്ട് തന്നെയാണ് ജന്‍സര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴില്‍ ജന്‍സര്‍ എഞ്ചിനീയറിംഗ്, ജന്‍സര്‍ പ്രോപ്പര്‍ട്ടീസ് എന്നിവ ആരംഭിക്കാനും പ്രിയക്ക് സാധിച്ചത്. റിപ്പബ്ലിക് ദിനത്തിന്റെ അന്നായിരുന്നു തന്റെ പുതിയൊരു ആശയത്തെ പ്രിയ ഹരികുമാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഫയര്‍ ബേര്‍ഡ്സ് ലേഡീസ് ഇന്ഫോടൈന്മെന്റ് ഫോറം എന്ന ആശയം സ്ത്രീകള്‍ക്ക് വേണ്ടി രൂപപ്പെടുത്താന്‍ പ്രിയ ഹരികുമാറിന് സാധിച്ചത് തന്റെ കഠിന പ്രയത്നം കൊണ്ട് തന്നെയാണ്.
മാനസികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ‘റിലാക്സ്ഡാ’യി ലോകത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ പ്രാപ്തരാവാനും ജീവിതത്തെ ആഘോഷമാക്കാനും ഇന്ന് നിരവധി പേരാണ് ഫയര്‍ ബേര്‍ഡ്സ് കമ്മ്യൂണിറ്റിയില്‍ അംഗമായെത്തുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം സ്ത്രീകളും ഇതില്‍ അംഗങ്ങളായി ഉണ്ട്. ജനുവരി 26 ന് ‘ഫയര്‍ ബേര്‍ഡ്സ് വുമണ്‍സ് റിപ്പബ്ലിക് ജസ്റ്റ് ഡാന്‍സ്’ എന്ന പേരില്‍ ‘ഡാന്‍സ് പ്രോഗ്രാം വിത്ത് സൂംബ’ എന്ന സെഷനുമായാണ് ഈ ആശയം യാഥാര്‍ത്ഥ്യമായത്.
വലിയ വിജയമായി മാറിയ ഫയര്‍ ബേര്‍ഡ്സ് വുമണ്‍സ് റിപ്പബ്ലിക് ജസ്റ്റ് ഡാന്‍സ് പ്രോഗ്രാമിന് ശേഷം വിമന്‍സ് ഡേയുമായി ബന്ധപ്പെട്ട് കൂള്‍ പൂള് പാര്‍ട്ടിയും മദേര്‍സ് ഡേയുമായി ബന്ധപ്പെട്ട് ‘മദേര്‍സ് ഡേ ഷോകേസ്’ എന്ന പേരില്‍ പ്രോഗ്രാമുകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് പത്തിന് നടത്താന്‍ പോകുന്ന പിക്നിക് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവില്‍ ഫയര്‍ ബേര്‍ഡ്സ് ടീം. എല്ലാ പ്രോഗ്രാമിനു ശേഷവും നടക്കുന്ന ‘ഫയര്‍ ബേര്‍ഡ്സ് കോഫി ചാറ്റ്’ എന്ന സെഷന് ഏറെ സന്തോഷമാണ് ഫയര്‍ ബേര്‍ഡ്സ് മെമ്പേര്സിന് നല്‍കുന്നത്. ഒരുമിച്ചിരുന്ന് സ്വപ്നങ്ങളും ആഗ്രഹങ്ങളും വിശേഷങ്ങളും അറിവുകളും പങ്ക് വയ്ക്കുവാനും പാട്ടുകള്‍ പാടുവാനും മറ്റും കോഫി ചാറ്റ്സിലൂടെ സാധിക്കുന്നുണ്ട്.
മെമ്പര്‍ഷിപ്പ് ഫീസ് ഇല്ലാതെയാണ് ഈ ഇന്ഫോടൈന്മെന്റ് ഫോറത്തിലേക്ക് സ്ത്രീകളെ പങ്കാളികളാക്കുന്നത്. ജീവിതത്തിന്റെ പ്രതീക്ഷ കെട്ടുപോയെന്നു തോന്നുന്ന അവസ്ഥകളിലൂടെയാണ് ഇന്ന് പല സ്ത്രീകളും കടന്നു പോകുന്നത്. എന്നാല്‍ ഫയര്‍ബേര്‍ഡ്സ് ഇന്ഫോടൈന്മെന്റ് ഫോറം ജീവിതത്തിന്റെ ആഘോഷങ്ങളിലേക്ക് അവരെ തിരികെ കൊണ്ട് വരുന്നു. വര്ക്ഷോപ്പുകള്, ഡേ ഔട്ട്സ്, ലേഡീസ് ടൂര്‍, കുക്കറി ക്ലാസുകള്‍, എംപവര്‍മെന്റ് സെഷനുകള്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍, ഗ്രൂമിങ്ങ്, എഡ്യൂക്കേഷന്‍, ഫാഷന്‍ ഷോ തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ഫയര്‍ബേര്‍ഡ്സ് ഒരുക്കുന്നത്.
എല്ലാ മേഖലയിലുള്ള സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കുന്നു എന്നത് ഫയര്‍ബേര്‍ഡ്സ് ഫോറത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സ്ത്രീ പുരോഗതിക്കായി തയാറാക്കിയ ഈ കമ്മ്യൂണിറ്റിയില്‍ ഇന്ന് 150 ല്‍ അധികം അംഗങ്ങളാണുള്ളത്. ഇനിയും നിരവധി സ്ത്രീകള്‍ക്ക് ഫയര്ബേര്ഡ്സില് അംഗമാകാന്‍ സാധിക്കണമെന്നും അവരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റം സംഭവിക്കണമെന്നുമാണ് പ്രിയ ഹരികുമാര്‍ എന്ന സംരംഭകയുടെ ആഗ്രഹം. കുടുംബത്തിന്റെയും ഭര്‍ത്താവ് ആര് ഹരികുമാറിന്റെയും ഗെയിം പ്രോഗ്രാമറായ മകന് ഗൗതമിന്റെയും പിന്തുണയും പ്രോത്സാഹനവും പ്രിയയുടെ എല്ലാ സംരംഭങ്ങള്‍ക്കും കരുത്തേകുന്നു.