EntreprenuershipSuccess Story

‘തനിയെ വരയുന്ന അഴകളവുകള്‍’…

റിച്ചു മേക്കോവര്‍ സ്റ്റുഡിയോയുടെ വിശേഷങ്ങള്‍; റിച്ചുവിന്റെയും

”ഏതൊരു പുതിയ സംരംഭം തുടങ്ങുമ്പോഴും അതില്‍ തുടരുമ്പോഴും കാലാകാലം പ്രതിസന്ധികള്‍ വന്നുകൊണ്ടേയിരിക്കും. പിന്തുണയായി കുടുംബവും അത്യാവശ്യം സാമ്പത്തിക ഭദ്രതയും പ്രതിസന്ധികളോട് പടവെട്ടാനുള്ള മനസ്സാന്നിധ്യവുമുണ്ടെങ്കില്‍ അതെല്ലാം മറികടന്ന് വിജയത്തിലേക്ക് എത്തുന്നത് അത്ര അസാധ്യമായ കാര്യമല്ല”, ഇത് പറയുന്നത് റിച്ചു… തിരുവനന്തപുരം കൈമനം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിച്ചു മേക്കോവര്‍ സ്റ്റുഡിയോയുടെ സ്ഥാപകയും ഉടമയുമായ പത്തനംതിട്ട സ്വദേശി. കഴിഞ്ഞ പത്തു വര്‍ഷമായി തിരുവനന്തപുരത്ത് സ്ഥിരതാമസമായ റിച്ചു 2019 മുതല്‍ മേക്കപ്പ് രംഗത്ത് ചുവടുറപ്പിച്ച സ്വതന്ത്ര സംരംഭകയാണ്.

യൂട്യൂബ് വീഡിയോകള്‍ നിരീക്ഷിച്ച് സ്വയം മേക്കപ്പ് ചെയ്യാന്‍ വേണ്ടി തുടങ്ങിയ പരിശീലനമാണ് അവിടെയൊതുങ്ങാതെ സ്വന്തമായൊരു മേക്കപ്പ് സ്റ്റുഡിയോയിലേക്ക് റിച്ചുവിനെ കൊണ്ടെത്തിച്ചത്. മേക്കപ്പിനോടുള്ള ഇഷ്ടം പുതിയൊരു ജീവിത പാത തന്നെയാണ് റിച്ചുവിന് തുറന്നുകൊടുത്തത്. യുട്യൂബ് ക്ലാസുകളില്‍ നിന്ന് നാച്വറല്‍സ് അക്കാദമിയിലെ കൃത്യമായ പരിശീലനത്തിലേക്ക് എത്തിയതോടെ പഠനത്തിന്റെ രീതിയും അതിന്റെ ഫലവും പ്രകടമായി മാറാന്‍ തുടങ്ങി.

പഠനത്തിനു ശേഷം ആദ്യം ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി തുടങ്ങിയ റിച്ചു വളരെ വേഗം തന്നെ പഠിച്ച അക്കാഡമിയിലെ ട്രെയിനറായി പ്രവര്‍ത്തിച്ചു. മൂന്നു വര്‍ഷത്തിലേറെ ‘നാച്ചുറല്‍സി’ല്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം മേക്കപ്പ് സ്റ്റുഡിയോയിലേക്ക് റിച്ചു തിരിയുന്നത്.

ബ്രൈഡല്‍ മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിങ്, സാരി ഡ്രേപ്പിങ്, നെയില്‍ ആര്‍ട്ട് എന്നീ സേവനങ്ങളാണ് റിച്ചു മേക്കോവര്‍ സ്റ്റുഡിയോയില്‍ നിന്നും ലഭിക്കുന്നത്. സ്റ്റുഡിയോയോട് ചേര്‍ന്ന് തന്നെ മേക്കപ്പ് അക്കാഡമിയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായും മേക്കപ്പ് സംബന്ധമായ സേവനങ്ങള്‍ മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. മാറി വരുന്ന ട്രെന്‍ഡിനനുസരിച്ച് ആളുകളുടെ മേക്കപ്പ് തിരഞ്ഞെടുപ്പിലും വ്യത്യാസങ്ങള്‍ വന്നുകൊണ്ടേയിരിക്കുമെന്ന് റിച്ചു പറയുന്നു.

ഗ്ലാസ് സ്‌കിന്‍, എച്ച്.ഡി, എയര്‍ ബ്രഷ്, ന്യൂഡ് മേക്കപ്പ് ലുക്കുകള്‍ക്കാണ് നിലവില്‍ ആവശ്യക്കാര്‍ ഏറെയും. ട്രെന്‍ഡിനനുസരിച്ച് പറയുന്ന പല ലുക്കുകളും പലപ്പോഴും ആവശ്യക്കാര്‍ക്ക് അനുയോജ്യമായിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ഏറ്റവും ഭംഗിയായി മേക്കപ്പ് ചെയ്തു നല്‍കുകയാണ് റിച്ചുവിന്റെ പതിവ്.

പൊതുവേ കടുത്ത മത്സരം നേരിടുന്ന മേക്കപ്പ് രംഗത്ത് പിടിച്ചുനില്‍ക്കുന്നതില്‍ കാര്യമായ മത്സരങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും തന്റെ ജോലിയിലുള്ള കൃത്യതയും ക്ഷമതയും അതിനെ അതിജീവിക്കാന്‍ സഹായകമാകുന്നു എന്ന് പറയുന്നു റിച്ചു.

”എത്ര കടുത്ത മത്സരം ആയാലും എത്ര തന്നെ പരസ്യപ്പെടുത്തിയാലും ചെയ്യുന്ന ജോലിയില്‍ കൃത്യതയും പൂര്‍ണതയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആവശ്യക്കാര്‍ നമ്മളെ തേടിയെത്തും… !” ഈ ആത്മവിശ്വാസമാണ് റിച്ചുവിന്റെ കൈമുതല്‍. ജീവിതത്തില്‍ പല പ്രാവശ്യം പ്രതിസന്ധികള്‍ പല രൂപത്തില്‍ എത്തിയിട്ടും തോറ്റു പോകാതെ മുന്നോട്ടു നീങ്ങുന്നതും ഇതേ ആത്മവിശ്വാസത്തെ കൂട്ടുപിടിച്ചാണ്.

തന്റെ കൂട്ടുകാര്‍ മുഴുവന്‍ ഇതേ മേഖലയിലെ സംരംഭകര്‍ ആയിരുന്നിട്ടും പരിശീലിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പുതിയ സംരംഭങ്ങളുമായി മുന്നോട്ട് വരുമെന്ന ഉറപ്പുണ്ടായിട്ടും ഇതേ ആത്മവിശ്വാസം കൊണ്ട് റിച്ചു പിന്നോട്ട് വലിയുന്നില്ല.

സ്വന്തമായി സംരംഭം ആരംഭിക്കുമ്പോഴും മേക്കപ്പ് രംഗം തിരഞ്ഞെടുക്കുമ്പോഴും പൂര്‍ണ പിന്തുണയായി ഒപ്പം നിന്ന കുടുംബത്തിനു കൂടി അവകാശപ്പെട്ടതാണ് തന്റെ വിജയം എന്ന് റിച്ചു പറയുന്നു. മേക്കപ്പ് അക്കാദമിയും കൂടുതല്‍ വിപുലമായ മേക്കപ്പ് സ്റ്റുഡിയോയും ചേര്‍ത്ത് തന്റെ സംരംഭം വലുതാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുകയാണ് റിച്ചു ഇന്ന്.

https://www.instagram.com/richu_makeover_studio/?igsh=MWpnMHo2a3VhZWFsdg%3D%3D#

Contact No: +91 80751 45088

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button