Success Story

കേക്ക് ബേക്കിങ്ങിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്ന കൊല്ലം സ്വദേശിനി ഫാത്തിമ

യാദൃശ്ചികമായി കേക്ക് നിര്‍മാണ മേഖലയിലേക്ക് എത്തുകയും പിന്നീട് കേക്ക് നിര്‍മാണം ഒരു വരുമാനമാര്‍ഗമായി മാറ്റുകയും ചെയ്ത ആളാണ് കൊല്ലം സ്വദേശിനി ഫാത്തിമ. യൂട്യൂബ് നോക്കിയും സ്വന്തമായി നടത്തിയ പരീക്ഷണങ്ങളിലൂടെയും കേക്ക് നിര്‍മാണം എന്താണെന്നും എങ്ങനെയാണെന്നും പഠിച്ച ഫാത്തിമ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് കൊല്ലത്തിന്റെ രുചി തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചു കഴിഞ്ഞു.

ഏതൊരാണിന്റെയും വിജയത്തിന് പിന്നില്‍ ഒരു പെണ്ണുണ്ടെന്ന് പറയും പോലെ ഫാത്തിമ എന്ന വീട്ടമ്മയുടെയും സംരംഭകയുടെയും വിജയത്തിന് പിന്നില്‍ അവര്‍ക്ക് എന്നും താങ്ങും തണലുമായി നിന്നത് ഭര്‍ത്താവ് അന്‍സിലാണ്. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തന്നെ വിവാഹിതയായി കുടുംബകാര്യങ്ങളിലേക്ക് കടക്കേണ്ടി വന്നെങ്കിലും വീടിനുള്ളില്‍ ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ മനസ്സും കഴിവും തളച്ചിടാന്‍ ബിസിനസുകാരനായ അന്‍സില്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിന്റെ പിന്‍ബലം ഒന്നുകൊണ്ടുമാത്രമാണ് ഫാത്തിമയ്ക്ക് ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമ, ബി എ ഇംഗ്ലീഷ്, കൗണ്‍സിലിംഗ് സൈക്കോളജി എന്നീ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

തങ്ങളുടെ തന്നെ ബേക്കറി പാക്കിംഗ് സെന്ററിലെ തൊഴിലാളികള്‍ക്ക് നാലുമണി പലഹാരം എന്ന നിലയില്‍ കേക്ക് നിര്‍മിച്ചു തുടങ്ങിയ പാഷന്‍ ഫാത്തിമയ്ക്ക് ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. തന്റെ കേക്കിന്റെ രുചിയറിഞ്ഞ തൊഴിലാളികള്‍ അത് വീണ്ടും വീണ്ടും ആവശ്യപ്പെട്ടതോടെയാണ് എന്തുകൊണ്ട് ഇതൊരു സംരംഭമാക്കി മാറ്റിക്കൂടേയെന്ന ചിന്ത ഫാത്തിമയുടെ മനസ്സില്‍ ഉടലെടുത്തത്.

ആ ചിന്തയ്ക്ക് ഉറപ്പുനല്‍കാന്‍ കുടുംബം ഒപ്പം നിന്നപ്പോള്‍ ‘അയിഷൂസ് ഹോം ബേക്ക്‌സ്’ എന്ന സ്ഥാപനം പിറവി കൊള്ളുകയായിരുന്നു. ആറു വര്‍ഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ഫാത്തിമയ്ക്ക് ഉറപ്പോടെ പറയാന്‍ കഴിയും, കൊറോണ കാലയളവില്‍ പിറവികൊണ്ട ഹോം ബേക്കേഴ്‌സിന് ആരും ഒരു വെല്ലുവിളിയും ഉയര്‍ത്തിയിട്ടില്ലെന്ന്.

തന്റെ കുഞ്ഞുങ്ങള്‍ക്ക് എങ്ങനെയാണോ ഒരമ്മ ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത് അതേ രീതിയിലാണ് ഫാത്തിമ തന്റെ അടുത്തെത്തുന്ന കസ്റ്റമേഴ്‌സിന് കേക്ക് നിര്‍മിച്ച് നല്‍കുന്നത്. അതായത് താന്‍ നിര്‍മിക്കുന്ന ഉത്പന്നത്തിന്റെ ക്വാളിറ്റിയിലും രുചിയിലും യാതൊരുവിധ മായവും ചേര്‍ക്കാന്‍ ഇവര്‍ ഒരുക്കമല്ല. മൂന്ന് മക്കളുടെ (ആയിഷ, അബ്ദുള്ള, ആസിയ) അമ്മയായ ഫാത്തിമ തന്റെ മൂത്ത മകളുടെ പേര് തന്നെയാണ് തന്റെ സംരംഭത്തിന് നല്‍കിയത്.

കേക്ക് നിര്‍മാണത്തോടൊപ്പം ഇന്ന് ചോക്ലേറ്റ്‌സ്, ഹാമ്പേഴ്‌സ് എന്നിവയുടെ നിര്‍മാണത്തിലും ഫാത്തിമ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. വാങ്ങിയവര്‍ തന്നെ വീണ്ടും വീണ്ടും ഈ സംരംഭകയെ തേടിയെത്തുന്നതും, പ്രസവാനന്തര കാലയളവിലും തന്റെ സംരംഭവുമായി ഫാത്തിമ ആളുകള്‍ക്കിടയില്‍ നിറഞ്ഞുനിന്നതും മാത്രം മതി അയിഷൂസ് ഹോം ബേക്ക്‌സ് എന്ന സ്ഥാപനത്തിന് ജനങ്ങള്‍ക്കിടയിലുള്ള പ്രസക്തി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാന്‍. കൊല്ലത്തെ ആറു ബേക്കറികള്‍ക്കും രണ്ട് ഇവന്റ് മാനേജുമെന്റ് കമ്പനികള്‍ക്കും കേക്ക് നിര്‍മിച്ചു നല്‍കുന്ന ഫാത്തിമ എന്നും ഒരു ഹോം ബേക്കര്‍ ആയി തന്നെ അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.instagram.com/ayshuzzhomebake/?hl=en

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button