Tech

സംരംഭങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ടുമായി F2F

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച എല്ലാ മേഖലകളിലും അനന്തമായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബിസിനസ് ലോകം മുന്നോട്ടു കുതിക്കുകയാണ്. ചെറുകിട സംരംഭങ്ങള്‍ എന്നോ മള്‍ട്ടി നാഷണല്‍ സംരംഭങ്ങള്‍ എന്നോ വേര്‍തിരിവില്ലാതെ ആധുനിക ലോകത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അവിഭാജ്യ ഘടകമാണ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്…

ഒരു ബിസിനസിന്റെ വളര്‍ച്ചയ്ക്കും സുഗമമായ നടത്തിപ്പിനും സാങ്കേതികവിദ്യയുടെ പിന്തുണ അനിവാര്യമാണ്. ഇത്തരത്തില്‍ തങ്ങളെ സമീപിക്കുന്ന ഏതൊരു ഉപഭോക്താവിനും അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കി, ആ സ്ഥാപനത്തിലെ ടെക്‌നിക്കല്‍ മേഖല സജ്ജമാക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന F2F സൊലൂഷ്യന്‍.

F2F സൊലൂഷ്യന്‍ നല്‍കുന്ന സേവനങ്ങള്‍
Android & IOS Application Development, Static & Dynamic Website Design & Development, Web App Development എന്നിവയാണ് F2F സൊലൂഷ്യന്റെ പ്രധാന പ്രവര്‍ത്തന മേഖല. അതോടൊപ്പം, സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ പ്രമോഷന്‍ എന്നിവയും കൃത്യനിഷ്ഠയോടെ ചെയ്തു കൊടുക്കുന്നു.

ഹോട്ടലുകള്‍, സ്‌കൂളുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ വിവിധ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഡെവലപ്‌മെന്റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ ലേണിംഗ് ആപ്ലിക്കേഷന്‍, ഡീകോഡ് ലേണിംഗ് ആപ്ലിക്കേഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇവര്‍ നല്‍കുന്നു.

മികച്ച പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകളായ PHP 4, PHP 5, Ms Sql  എന്നിവ ഉപയോഗിച്ചാണ് F2F സൊലൂഷ്യന്‍ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന ഒരു പ്രൊജക്ട് കൃത്യമായി പഠനം നടത്തുകയും അതിന് യോജിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതാണ് F2F സൊല്യൂഷന്റെ ആദ്യഘട്ട പ്രവര്‍ത്തനം. രണ്ടാം ഘട്ടത്തിലാണ് ഡിസൈന്‍, ഡെവലപ്‌മെന്റ് എന്നിവ പ്രാവര്‍ത്തികമാക്കുക. അതിനുശേഷംTest Launch, ലോഡ്ജ് എന്നീ പ്രക്രിയകളാണ്. ഏറ്റെടുത്ത സമയപരിധിക്കുള്ളില്‍ മികച്ച ഗുണമേന്മയുള്ള സേവനം കൈകളിലേക്ക് എത്തിക്കുന്നു.

മികച്ച സെക്യൂരിറ്റി സംവിധാനമാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുള്ള ഡേറ്റകള്‍ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുവാന്‍ അനിവാര്യമായ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുന്നു. കൂടാതെ, ആവശ്യാനുസരണം മെയിന്റനന്‍സ് സര്‍വീസും നല്‍കുന്നുണ്ട്.
F2F സൊല്യൂഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനപ്പെട്ട രണ്ട് പ്രോജക്ടുകളാണ്;

1. Roka Book GST Billing
2. Decode Learning & Android Learning App

എല്ലാതരം സംരംഭങ്ങള്‍ക്കു അനുയോജ്യമായ ഒരു ഓണ്‍ലൈന്‍ ബില്ലിംഗ് സിസ്റ്റമാണ് Roka Book GST Billing. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ഡേറ്റകള്‍ നഷ്ടപ്പെടുത്താത്തതുമായ ഈ ബില്ലിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ്, IOS, വിന്‍ഡോസ്, MAC  തുടങ്ങിയ ഒട്ടുമിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

കോവിഡ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ ഇന്ന് വിദ്യാഭ്യാസ മേഖല പൂര്‍ണമായും ഓണ്‍ലൈന്‍ തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇന്ന് ക്ലാസ് മുറികള്‍ വീട്ടില്‍ തന്നെയാണ്. ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ കൂടി വരുന്ന ഈ കാലഘട്ടത്തില്‍ മികച്ച ആന്‍ഡ്രോയ്ഡ് ലേണിങ് ആപ്പുകളും ഡീകോഡ് ലേണിംഗ് ആപ്പുകളും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാഭ്യാസമേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഇത്.

F2F സൊല്യൂഷന്റെ അണിയറ പ്രവര്‍ത്തകര്‍
ഫ്രീലാന്‍സ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് അന്‍സാറിനെ, ഐ.ടി മേഖലയോടുള്ള അതിയായ താല്‍പര്യം തന്നെയാണ് ആ മേഖലയില്‍ സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് നയിച്ചത്. സമാന മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ശിഹാബ് എന്ന സുഹൃത്തിനെ ലഭിച്ചപ്പോള്‍, F2F സൊല്യൂഷന് നാന്ദി കുറിക്കുകയായിരുന്നു.

മിതമായ നിരക്കില്‍ മികച്ച സേവനം സംരംഭകരിലേക്ക് എത്തിക്കാനുള്ള ഇവരുടെ ശ്രമത്തിനു വിവര സാങ്കേതികവിദ്യയുടെ സാധ്യതകളെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. വിശാലമായ ടെക്‌നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംരംഭകര്‍ക്ക് സ്വന്തം ബിസിനസിനെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന ശക്തമായ ഒരു മാധ്യമമായി മാറുകയാണ് F2F സൊല്യൂഷന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button