പുത്തന്‍ സാധ്യതകളെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ‘എക്‌സ്‌പ്ലോര്‍ വിങ്‌സ്’
ഇത് ഇന്റര്‍നെറ്റിന്റെ കാലമാണ്, എന്തു കാര്യത്തിനും എപ്പോഴും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമാണ് എല്ലാവരുടെയും ആദ്യ ചോയ്‌സ്. ഇന്റര്‍നെറ്റിന്റെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി കെട്ടിപ്പടുത്തിയ സംരംഭമാണ് ‘എക്‌സ്‌പ്ലോര്‍ വിംങ്‌സ്’ എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് ആന്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസ്സ് ഗ്രൂപ്പ്.
ജോയലിന്റെയും ആകാശിന്റെയും അഭിരുചികള്‍ ഒരുമിച്ച് കൈകോര്‍ത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് എക്‌സ്‌പ്ലോര്‍ വിങ്‌സ് എന്ന ബിസിനസ് സ്ഥാപനം. രണ്ടു യുവ സുഹൃത്തുക്കളുടെ ആശയങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കി തയ്യാറാക്കിയതാണ് ഈ ബിസിനസ്സ് ഗ്രൂപ്പ്. ഇന്ന് ഈ സുഹൃത്തുക്കള്‍ കേരളത്തിനകത്തും പുറത്തും ഒരുപോലെ തങ്ങളുടെ ബിസിനസ്സിനെ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ്.
ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ കേരളത്തിനകത്തും പുറത്തുമായി നല്ല പാക്കേജുകള്‍ അവതരിപ്പിക്കാനും മറ്റു ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ആദ്യമായി ഓണ്‍ പ്രോപ്പര്‍ട്ടികളില്‍ തന്നെ പാക്കേജുകള്‍ നല്‍കാനും എക്‌സ്‌പ്ലോര്‍ വിങ്‌സിനു സാധിക്കുന്നു. കേരളത്തിനകത്ത് വയനാടും, മൂന്നാറും കൂടാതെ മറ്റു ജില്ലകളിലും കേരളത്തിനു പുറത്ത് പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളിലും പാര്‍ട്ടണര്‍ഷിപ്പോടു കൂടി ട്രാവലേഴ്‌സിന് മികച്ച സര്‍വീസുകള്‍ നല്‍കാന്‍ എക്‌സ്‌പ്ലോര്‍ വിങ്‌സിന് സാധിക്കുന്നു.
കൂടാതെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് മുന്‍നിര കമ്പനികളെ പ്രതിനിധീകരിച്ച് സമകാലിക പ്രസക്തിയോടെ പ്രവര്‍ത്തിക്കാനും ഈ ബിസിനസ്സ് ഗ്രൂപ്പ് മുന്‍പിലാണ്. പുത്തന്‍ ട്രെന്‍ഡുകള്‍ മനസ്സിലാക്കിയും അഡ്വാന്‍സ്ഡ് ടെക്‌നിക്കുകളുടെ സഹായത്തോടെയും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് എക്‌സ്‌പ്ലോര്‍ വിങ്‌സ്. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഏതൊരാളെയും റീച്ചില്‍ എത്തിക്കുക തുടങ്ങി മാര്‍ക്കറ്റിങ് രംഗത്തെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. പ്രമുഖ സെലിബ്രിറ്റീസ് മുതല്‍ മുന്‍നിര ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കു വരെ മാര്‍ക്കറ്റിങ് രംഗത്ത് ‘പള്‍സ്’ അറിഞ്ഞ് റീച്ച് എത്തിച്ചു നല്‍കാന്‍ എക്‌സ്‌പ്ലോര്‍ വിങ്‌സിന് ഇതിനോടകം സാധ്യമായിക്കഴിഞ്ഞു.
ടൂറിസം രംഗത്തും ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും ഡയറക്ട് ക്ലെയ്ന്റ് മീറ്റിങ്ങുകള്‍ക്കും, എല്ലാ വന്‍കിട ചെറിയ ബിസിനസ്സുകളിലും തനതായ രീതിയില്‍ സ്വാധീനം ചെലുത്താനും എക്‌സ്‌പ്ലോര്‍ വിങ്‌സിനു സാധിച്ചിട്ടുണ്ട്. ഒരു പരസ്പര ബന്ധിത ബിസിനസ്സ് രീതിയിലൂടെ മുന്നോട്ടു പോകുന്ന ഈ ബിസിനസ്സ് ഗ്രൂപ്പിന്റെ അടിസ്ഥാന പിന്തുണ ജോയലിന്റെയും ആകാശിന്റെയും കുടുംബം തന്നെയാണ്. തുടക്കം മുതല്‍ ഇതുവരെയുള്ള ബിസിനസ്സിന്റെ വളര്‍ച്ചയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാമ്പത്തികമായും മറ്റു രീതികളിലും ഇരുവരുടേയും കുടുംബം നല്‍കിയ പിന്തുണയാണ് പ്രധാന മൂലധനമെന്ന് ആകാശും ജോയലും അഭിമാനത്തോടു കൂടി പറയുന്നു.
ഇന്ന് കേരളത്തിന് അകത്തും പുറത്തും ധാരാളം പ്രീമിയം കസ്റ്റമേഴ്‌സുണ്ട് എക്‌സ്‌പ്ലോര്‍ വിങ്‌സിന്. പുതിയ സാധ്യതകളെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ ബിസിനസ്സിനെ കൂടുതല്‍ സജീവമാക്കുന്നതിലാണ് ഇപ്പോള്‍ ഇരുവരുടേയും പ്രയത്‌നം. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ചെറിയ കാര്യങ്ങളെ ജീവിതത്തില്‍ ‘എക്‌സ്‌പ്ലോര്‍’ ചെയ്യാന്‍ ആഗ്രഹിക്കുന്ന എക്‌സ്‌പ്ലോര്‍ വിങ്‌സിന് ഇനിയും ഏറെ കാര്യങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്.