മാറുന്ന ലോകത്തിനായുള്ള വിദഗ്ധ ഐടി പരിഹാരങ്ങള്‍ 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ
കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. വിവരസാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഉപയോഗത്തിലും കേരളം ഇന്ന് മുന്നില്‍ നില്‍ക്കുകയാണ്. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ബിസിനസ് സാദ്ധ്യതകള്‍ തിരിച്ചറിയാനും നിലവിലുള്ളവയെ പുതുക്കാനും ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങളും സഹായവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് രാഗേഷിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24 ഐടി ഇന്‍ഫോ സിസ്റ്റം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ 24 മണിക്കുറും എത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിദഗ്ധരുടെ ടീം രാഗേഷിന്റെ 24 ഐടി ഇന്‍ഫോ സിസ്റ്റത്തില്‍ സജ്ജമാണ്.
ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം, നൂതനമായി ചിന്തിക്കാനുളള കഴിവ്, വ്യവസായ വ്യാപാര പങ്കാളികളുമായുള്ള ശക്തമായ ബന്ധം എല്ലാം തന്നെ വര്‍ഷങ്ങളായി നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ രാഗേഷ് ശ്രമിക്കുന്നുണ്ട്. Laptop Service, Networking, All Printer Services, Photocopy Machine Service, Billing Software, CCTV Installation, Automation, Sales and other Services എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന സേവനങ്ങള്‍. BGA Rework and Machine പോലെയുള്ളവയുടെ സഹായത്താല്‍ കുറഞ്ഞ സമയം കൊണ്ട് ലാപ്‌ടോപ്പിന്റെ കേടുവന്ന ഭാഗം കുറഞ്ഞ ചെലവില്‍ മാറ്റിവച്ചു കൊടുക്കുന്നതടക്കം ഇന്‍ഫോസിസിനെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ശ്രദ്ധേയമാക്കുന്നു.
ലുലു മോള്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങളിലും 24 ഇന്‍ഫോ സിസ്റ്റത്തിന്റെ വളര്‍ച്ചയുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിസ്റ്റം അഡ്മിനും കേന്ദ്ര ഗവണമെന്റ് എന്നിവിടങ്ങളിലും തന്റെ സേവനങ്ങള്‍ എത്തിക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്.
ബിസിനസ് തിരക്കുകള്‍ക്കിടയിലും എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയവും ധനവും രാഗേഷ് വിനിയോഗിക്കുന്നുണ്ട്. കൊറോണ കാലയളവില്‍ സാമ്പത്തികമായി പിന്നില്‍ നിന്ന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ വിദ്യാഭ്യാസം നടത്തുവാന്‍ പഴയ കേടായ മൊബൈല്‍ ഫോണുകള്‍ സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കിയിട്ടുണ്ട്. കൂടാതെ +2 വിജയിച്ചു നില്‍ക്കുന്ന കുട്ടികള്‍ക്ക് ഐറ്റി മേഖലയുടെ വിശാലമായ സാധ്യതകളെ കുറിച്ചുള്ള അറിവുകളും നല്‍കി വരുന്നുണ്ട്. മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി കര്‍മ്മശക്തി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം രാഗേഷ് സ്വന്തമാക്കി കഴിഞ്ഞു.