EntreprenuershipSuccess Story

പരിചയം തന്നെ പരിച: 4 ലൈഫ് ഇന്റീരിയേഴ്‌സ് എഴുതുന്ന വിജയകഥ

ലയ രാജന്‍

കടുത്ത മത്സരം ഒരു തുടര്‍ക്കഥയായ നിര്‍മ്മാണഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍, മുന്നിലുള്ള തടസ്സങ്ങളൊക്കെയും മറികടന്ന് ഒരു സംരംഭത്തിന് വിജയം തൊടണമെങ്കില്‍ അതിന് വിശ്രമമില്ലാത്ത അധ്വാനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേ തീരൂ. വര്‍ഷങ്ങളായുള്ള തങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ആയുധമാക്കി തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയുടെ വളര്‍ച്ചയുടെ കഥയും അത്തരമൊന്നാണ്. തിരുവനന്തപുരം സ്വദേശികളായ രതീഷ് കൃഷ്ണനും വിനീത് വിജയനുമാണ് 4 ലൈഫ് ഇന്റീരിയേഴ്‌സ് എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയിലൂടെ തങ്ങളുടെ കഴിവിനെ ബിസിനസ് ആയി വളര്‍ത്തിയത്.

2008 മുതല്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന വിനീതും രതീഷും 2020ലാണ് 4 ലൈഫ് ഇന്റീരിയേഴ്‌സ് എന്ന സംരംഭം ഔേദ്യാഗികമായി രജിസ്റ്റര്‍ ചെയ്യുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയായ രതീഷും ഇന്റീരിയര്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ വിനീതും ഒരേ നിര്‍മാണ സ്ഥാപനത്തില്‍ അതാതു മേഖലകളില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഏറ്റവും ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള ആലോചനകളുടെ ഫലമാണ് നിലവില്‍ ഈ രംഗത്ത് കുറവല്ലാത്ത ആവശ്യക്കാരുള്ള, തിരുവനന്തപുരം പട്ടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 4 ലൈഫ് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം.

പാര്‍പ്പിടങ്ങളുടെ മൊത്തം ഇന്റീരിയര്‍ ഡിസൈനിങ് ജോലികളാണ് 4 ലൈഫ് ഏറ്റെടുത്തു ചെയ്യുന്നത്. താമസാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തുടങ്ങുന്ന ജോലി, ഇന്റീരിയര്‍ ഡിസൈനിങ് പരമാവധി പൂര്‍ണതയില്‍ തീര്‍ക്കുന്നത് വരെ നീളുന്നു. സമയബന്ധിതമായി ഏറ്റവും ഭംഗിയില്‍ ഡിസൈനിങ് തീരണമെന്നത് 4 ലൈഫിന് നിര്‍ബന്ധമാണ്. നിലവില്‍ കേരളത്തില്‍ നിന്നും ഗുണമേന്മയ്ക്കുള്ള കടഛ അംഗീകാരം നേടിയിട്ടുള്ള ചുരുക്കം ചില സംരംഭങ്ങളിലൊന്നാണ് 4 ലൈഫ്.

ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഒരു സമ്പൂര്‍ണ പാക്കേജ് ആണ് 4 ലൈഫ് മുന്നോട്ടു വയ്ക്കുന്നത്. നിര്‍മാണ ഡിസൈനിങ് സേവനങ്ങള്‍ സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് പ്രകാരമുള്ള കസ്റ്റമറൈസ്ഡ് ഡിസൈനുകള്‍ മുതല്‍ പൊതുവില്‍ ആവശ്യക്കാരുള്ള സാധാരണ ഡിസൈനുകള്‍ വരെ ഇവിടെ നിന്നും ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി നല്‍കുന്നുണ്ട്. അതിന് പുറമേ കര്‍ട്ടനുകള്‍, വാള്‍പേപ്പര്‍, മറ്റ് അലങ്കാര വസ്തുക്കള്‍ മുതലായവയും 4 ലൈഫില്‍ നിന്ന് ലഭ്യമാണ്.

തുടക്കകാലത്ത് പ്രൊജക്റ്റുകള്‍ ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നതായി ഓര്‍മിക്കുന്നുണ്ട് രതീഷ്. ഉപഭോക്താക്കളെ നേരിട്ട് കണ്ടും സേവനങ്ങളെക്കുറിച്ചും കമ്പനി വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരത്തെക്കുറിച്ചും ബോധ്യപ്പെടുത്തിയും ലഭിച്ച പ്രൊജക്റ്റുകള്‍ അങ്ങേയറ്റം കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ 4 ലൈഫിനു സാധിച്ചതാണ് ഈ യാത്രയില്‍ കമ്പനിയെ ഏറ്റവും കൂടുതല്‍ സുരക്ഷിതമാക്കിയത്. വാഗ്ദാനങ്ങള്‍ വെറും പരസ്യമല്ലെന്നും 4 ലൈഫ് അവകാശപ്പെടുന്ന അനുഭവസാമ്പത്ത് വെറും വാക്കല്ലെന്നും സ്വന്തം പ്രോജക്ടുകളിലൂടെ ഈ സംരംഭം പലവട്ടം തെളിയിക്കുകയാണ്.

സമയത്തിനും സാഹചര്യത്തിനുമനുസൃതമായി തൊഴില്‍ മേഖലയെക്കുറിച്ചുള്ള അറിവ് പുതുക്കിക്കൊണ്ടേയിരിക്കുകയാണ് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാനുള്ള ആദ്യ പടി എന്ന് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നവരോട് രതീഷ് പറയുന്നു. നിലവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രം സേവനമുള്ള 4 ലൈഫ് കേരളമൊട്ടാകെ ആവശ്യക്കാറുള്ള ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയായി വളര്‍ത്താനുള്ള പരിശ്രമങ്ങളിലാണ് വിനീതും രതീഷും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button