EntreprenuershipSuccess Story

യാത്രകളെ ഇഷ്ടപ്പെടുന്ന സംരംഭക

കാലഘട്ടങ്ങള്‍ക്കനനുസരിച്ച് മാറി ചിന്തിച്ചു തുടങ്ങുമ്പോഴാണ് അവിടെ വികസനം നടക്കുന്നത്. ഒരു കാലത്ത് പുരുഷ മേധാവിത്വങ്ങളാല്‍ സമ്പന്നമായിരുന്ന ബിസിനസ് മേഖലയിലേക്ക് സ്ത്രീ വ്യക്തിത്വങ്ങളെ കൊണ്ടെത്തിച്ചതും കാലത്തിന്റേതായ മാറ്റമാണ്. ഭര്‍ത്താവ് തുടങ്ങിവച്ച സംരംഭം ഏറ്റെടുത്ത്, വളരെ മികച്ച രീതിയില്‍, വളരെ ലാഭകരമായി മുന്നോട്ടു നയിക്കുകയാണ് ലിനറ്റ് ഫ്രാന്‍സ് എന്ന സംരംഭക.

പേപ്പര്‍ കൊണ്ട് ബോക്‌സുകള്‍ (Corrugated Cartons) നിര്‍മിക്കുന്ന ഈ സംരംഭം തുടങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഫ്രാന്‍സ് മുണ്ടാടന്‍ ലിനറ്റ് ഫ്രാന്‍സ് ദമ്പതിമാരുടെ ബിസിനസ് കരിയറിലെ മുതല്‍കൂട്ടുകളാണ് അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന Popular Packaging , Popular Cartons എന്നീ രണ്ടു സ്ഥാപനങ്ങള്‍.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഭര്‍ത്താവ് ഫ്രാന്‍സ് മുണ്ടാടന്‍ തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച സംരംഭത്തെ ഇന്നുകാണുന്ന രീതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുകയാണ് ഈ ബിസിനസുകാരി. സ്ത്രീകള്‍ പൊതുവേ ധൈര്യപൂര്‍വ്വം കടന്നു വരാന്‍ മടി കാണിക്കുന്ന ബിസിനസ് മേഖല ലിനറ്റിന് എപ്പോഴും പ്രചോദനമായിരുന്നു.

ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയ്യാറല്ല. അതുതന്നെയാണ് Popular Packaging, Popular Cartons എന്നിവയുടെ വിജയവും. ഗുണമേന്മയുള്ള പേപ്പറുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലും അന്യഭാഷ തൊഴിലാളികളാണ്. മാനുഫാക്ചറിങ് കമ്പനികളായ ഇവയ്ക്ക് ലുലു, നെസ്റ്റോ പോലുള്ള വന്‍കിട ഗ്രൂപ്പുകള്‍ അടക്കം നിരവധി ഉപഭോക്താക്കളുണ്ട്. കമ്പനിയില്‍ നേരിട്ട് വന്നു ഇവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

വരവറിഞ്ഞ് ചെലവ് ചെയ്തുകൊണ്ടുള്ള ബിസിനസ്സാണ് എപ്പോഴും വിജയത്തിലെത്തിക്കുക എന്നതാണ് ഈ സംരംഭകയ്ക്ക് പറയാനുള്ളത്. നമ്മള്‍ എത്ര വളര്‍ന്നാലും നമ്മുടെ ശ്രദ്ധ എപ്പോഴും നമ്മുടെ ബിസിനസ് മേഖലയില്‍ തന്നെ വേണം. ബിസിനസ് മേഖലയിലെ തൊഴിലാളികളോടും നല്ല രീതിയിലുള്ള ഒരു ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. തന്റെ ഉപഭോക്താക്കളെയെല്ലാം താന്‍ നേരിട്ട് വിളിച്ചുള്ള ബിസിനസ് ഡീല്‍ നടത്തുന്നതിലൂടെ തന്നെ സംരംഭത്തിന് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും ഇവര്‍ പറയുന്നു.
മകള്‍ ഫാഷന്‍ ഡിസൈനിങ് മേഖല തിരഞ്ഞെടുത്തപ്പോള്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മകന്‍ തങ്ങളുടെ ഈ ബിസിനസ് സംരംഭത്തിന് വലിയ പിന്തുണയുമായി ഒപ്പം നില്‍ക്കുന്നുണ്ട്.

ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും നമുക്ക് കിട്ടണമെന്നില്ല. പക്ഷേ, കിട്ടുന്ന അവസരങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തുകയാണ് യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ അങ്കമാലിക്കാരി. തന്റെ യാത്രകളില്‍ പോലും തന്റെ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ‘ഹാന്‍ഡില്‍’ ചെയ്യുവാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഓരോ യാത്രകളും തങ്ങളുടെ ബിസിനസ് മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണെന്നും ഇവര്‍ പറയുന്നു.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button