തോല്‍വികളെ തോല്‍പ്പിച്ച സംരംഭകന്‍
വിജയത്തിനായി പരിശ്രമിക്കുന്നവരാണ് നാമെല്ലാവരും. ജീവിതത്തിലും കരിയറിലും ഉണ്ടാകുന്ന ചെറിയ പരാജയങ്ങളെ പോലും നേരിടാന്‍ പറ്റാതെ പലപ്പോഴും വിഷമിക്കാറുണ്ട്. എന്നാല്‍ തന്റെ കര്‍മമേഖലയില്‍ നിരവധി പരാജയങ്ങള്‍ സംഭവിച്ചിട്ടും നിരവധി നഷ്ടങ്ങള്‍ ഉണ്ടായിട്ടും തളര്‍ന്നുപോകാതെ മുന്നോട്ടു പോയി തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുത്ത സംരംഭകനാണ് മലപ്പുറം സ്വദേശിയായ കെ പി എസ് തങ്ങള്‍.
അദ്ദേഹത്തിന്റെ നിരന്തരമായ പ്രയത്‌നത്തിന്റെയും തോല്‍വി അംഗീകരിക്കാന്‍ കഴിയാത്ത മനസ്സിന്റെയും വിജയമാണ് കെപിഎസ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം.
മാര്‍ക്കറ്റിംഗ് മേഖലയോട് വളരെയേറെ താത്പര്യമുണ്ടായിരുന്ന വ്യക്തിയാണ് കെ.പി.എസ് തങ്ങള്‍. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നത് ഒരു സംരംഭകന്‍ ആവുക എന്നതായിരുന്നു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങള്‍ കാറോടിച്ചു കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലുമൊക്കെ യാത്രകള്‍ ചെയ്യുമായിരുന്നു. യാത്രാമധ്യേ കാണുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങളില്‍ കയറുകയും അവിടെ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഓരോ യാത്രകളെയും തന്റെ വിജയത്തിലേക്കുള്ള പാഠങ്ങളാക്കി മാറ്റുകയായിരുന്നു തങ്ങള്‍. അങ്ങനെ ഒരു ഗുജറാത്ത് യാത്രയ്ക്കിടയിലാണ് അദ്ദേഹം എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് എടുക്കുന്നത്.
സംരംഭക ജീവിതത്തിന്റെ തുടക്കം
സംരംഭകനാകുക എന്ന സ്വപ്‌നത്തെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച അദ്ദേഹം തുടക്കം കുറിച്ചത് ഒരു പ്രൈവറ്റ് ഗ്യാസ് ഏജന്‍സിയിലൂടെയായിരുന്നു. എന്നാല്‍ അധികനാള്‍ അദ്ദേഹത്തിന് ആ മേഖലയില്‍ തുടരാന്‍ സാധിച്ചില്ല. ആ സമയത്താണ് അദ്ദേഹം വീരമണി ബിസ്‌ക്കറ്റ് ഇന്‍ഡസ്ട്രീസിന്റെ പ്രോഡക്ടുകള്‍ കാണാന്‍ ഇടയാകുന്നത്. ആ പ്രോഡക്ടുകളോട് അതീവ താല്പര്യം തോന്നിയ അദ്ദേഹം അതിന്റെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തു. എന്നാല്‍ ചുരുങ്ങിയ നാള്‍ കൊണ്ട് ആ കമ്പനി അടച്ചു പൂട്ടി.
ഗ്യാസ് ഏജന്‍സി നടത്തിയിരുന്നപ്പോള്‍ സാമ്പത്തികമായി ഒരുപാട് നഷ്ടം അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. അതെതുടര്‍ന്ന്, അദ്ദേഹം വിദേശത്തേക്ക് പോവുകയും ഒരു വര്‍ഷക്കാലം അവിടെ ജോലി ചെയ്യുകയും ചെയ്തു. എന്നാല്‍ ബിസിനസ് ആരംഭിക്കാന്‍ ഉള്ള ഒരു അവസരം അവിടെയും ലഭിച്ചില്ല. തന്റെ സ്വപ്നവുമായി തിരികെ നാട്ടിലെത്തിയ അദ്ദേഹം വസ്ത്ര മേഖലയില്‍ തന്റെ സംരംഭത്തിന് തുടക്കം കുറിച്ചു. അതും അധികനാള്‍ മുന്നോട്ടു പോയില്ല. എങ്കിലും അദ്ദേഹം തളര്‍ന്നില്ല.
ഫുഡ് പ്രോഡകടുകളുടെ മാര്‍ക്കറ്റിംഗില്‍ അതീവ താല്പര്യം ഉണ്ടായിരുന്നതു കൊണ്ടു അദ്ദേഹം അതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തയ്യാറായി. അങ്ങനെയാണ് കെ പി എസ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കൂടുതല്‍ ഫുഡ് പ്രോഡക്റ്റുകളുടെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിളെയും ഡിസ്ട്രിബ്യൂഷന്‍, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.
കേരള മാര്‍ക്കറ്റില്‍ ഇല്ലാത്ത പല ഫുഡ് പ്രൊഡക്ടുകളും മറ്റ് കമ്പനികളില്‍ നിന്നും അവയുടെ ഡിസ്ട്രിബ്യൂഷന്‍, മാര്‍ക്കറ്റിംഗ് എന്നിവ സ്വീകരിച്ചു അവ നമ്മുടെ വിപണിയില്‍ എത്തിക്കുകയാണ് അദ്ദേഹം ആദ്യമായി ചെയ്തത്. ഇന്ന് കേരളത്തിലെ ഏകദേശം എല്ലാ ജില്ലകളിലും ഫുഡ് പ്രോഡക്ടുകളുടെ ഡിസ്ട്രിബ്യൂഷന്‍ ഇവര്‍ ചെയ്യുന്നുണ്ട്.
ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടസ് ചിക്കി എന്ന കമ്പനിയുടെ ഫുഡ് പ്രൊഡക്ടുകളുടെ കേരളത്തിലെയും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേയും മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കെപിഎസ് തങ്ങളുടെ കയ്യിലാണ്.
തുടക്കത്തില്‍ ധാരാളം പണം മുടക്കി അദ്ദേഹം മാര്‍ക്കറ്റിങ് ചെയ്തിരുന്നു. എന്നാല്‍ ഈ മേഖലയില്‍ നടത്തിയ പഠനത്തില്‍ നിന്നും സീറോ ഇന്‍വെസ്റ്റ്‌മെന്റിലൂടെ മാര്‍ക്കറ്റിംഗ് എന്ന ആശയത്തില്‍ എത്തുകയും അതുതന്നെ ബിസിനസില്‍ പ്രാവര്‍ത്തികമാക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.
കേരളത്തിന് പുറമേ തമിഴ്‌നാട,് കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഫുഡ് പ്രോഡക്ടുകളുടെ ഡിസ്ട്രിബ്യൂഷന്‍ അദ്ദേഹം ചെയ്യുന്നുണ്ട.് ബാംഗ്ലൂരില്‍ Al – Saqaf International Export & Import എന്ന സ്ഥാപനവും KPS തങ്ങള്‍ ഇതിനായി ആരംഭിച്ചിട്ടുണ്ട്.
ഫുഡ് പ്രോഡക്ടുകളുടെ ഡിസ്ട്രിബ്യൂഷനോടൊപ്പം ഇന്ത്യയ്ക്കകത്തും വിദേശത്തേക്കും ഇവയുടെ എക്‌സ്‌പോര്‍ട്ടിംഗും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട.് നിലവില്‍ Lotus Chikki, Dazler തുടങ്ങിയ കമ്പനികളുടെ മധുരപലഹാരങ്ങളാണ് കൂടുതലായും ഉപഭോക്താക്കള്‍ക്കായി ഇവര്‍ പരിചയപ്പെടുത്തുന്നത്.
കെ പി എസ് തങ്ങള്‍
മാര്‍ക്കറ്റിങ്ങിനെ ഇത്രയേറെ ഇഷ്ടപ്പെടുന്നത് കൊണ്ടാകണം അദ്ദേഹം കൂടുതല്‍ പ്രോഡക്ടുകളെ ലക്ഷ്യമിട്ടു മുന്നേറുന്നത.് ഇനിയും പല പ്രൊഡക്ടുകളും നമ്മുടെ വിപണിയിലെത്തിക്കാനും അവയുടെ രുചി ഓരോ ഉപഭോക്താവിനും പരിചയപ്പെടുത്താനും ആഗ്രഹിക്കുന്ന കെ.പി.എസ് തങ്ങള്‍ അതോടൊപ്പം തന്റെ സംരംഭത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനും പരിശ്രമിക്കുകയാണ്.
DREAM STONE GRANITE & MARBLES
ഫുഡ് ഡിസ്ട്രിബ്യൂഷനോടൊപ്പം തന്നെ അദ്ദേഹം ഗ്രാനൈറ്റിന്റെയും മാര്‍ബിളിന്റയും വിപണനം നടത്തുന്ന ഡ്രീം സ്റ്റോണ്‍ എന്ന മറ്റൊരു സ്ഥാപനം കൂടി നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള മാര്‍ബിള്‍, ഗ്രാനെറ്റ് എന്നിവ കൊണ്ടുവരികയും അവയെ നമ്മുടെ നാട്ടില്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കമ്പനികളില്‍ നിന്നും നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഡ്രീം സ്റ്റോണിന്റെ പ്രവര്‍ത്തന ശൈലി.
ഗുണമേന്മയുള്ള കമ്പനി പ്രൊഡക്ടുകളാണ് അദ്ദേഹം ഓരോ ഉപഭോക്താവിനും എത്തിച്ചു കൊടുക്കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്കിടയില്‍ ഡ്രീം സ്റ്റോണിന്റെ പ്രസക്തി എടുത്തുപറയേണ്ടതു തന്നെയാണ്.
നിരവധി സംരംഭങ്ങളുടെ അമരക്കാരനായി മുന്നേറുമ്പോഴും അറിവ് സ്വായത്തമാക്കാനും പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും അദ്ദേഹം തയ്യാറാകുന്നുണ്ട്. കൂടാതെ തന്റെ ബിസിനസിലൂടെ നിരവധി വ്യക്തികള്‍ക്കു ഡിസ്ട്രിബ്യൂഷന്‍ രംഗത്തേക്കു കടന്നു വരാനുള്ള അവസരമൊരുക്കുന്നതിലും ശ്രദ്ധിക്കാറുണ്ട്.
തോല്‍വികളില്‍ തളരാതെ മുന്നോട്ടു പോകാനും സ്വയം തിരുത്തുവാനും സ്വപ്നങ്ങള്‍ക്കു വേണ്ടി പ്രയത്‌നിക്കാനുമുണ്ടായ അദ്ദേഹത്തിന്റെ മനസ്സു തന്നെയാണ് കെ.പി.എസ് തങ്ങള്‍ എന്ന സംരംഭകനെ തോല്‍വികളെ പരാജയപ്പെടുത്തി വിജയിക്കാന്‍ സഹായിച്ചത്. ഈ വര്‍ഷത്തെ മികച്ച FMCG മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിനുള്ള അവാര്‍ഡ് മന്ത്രി ചിഞ്ചുറാണിയില്‍ നിന്നും കരസ്ഥമാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇനിയും നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ബഹുദൂരം സഞ്ചരിച്ചു കൊണ്ടു ഈ സംരംഭകന്റെ ജൈത്രയാത്ര തുടരുകയാണ്..
KPS TRADING COMPANY
KOLATHUR P.O, MALAPPURAM. PIN: 679338
Phone: 8157967445, 8157967442
web: kpstradingcompany.com
E-mail: kpstrading@gmail.com