
എമര്‍ജന്‍സി ഡാറ്റാ ലോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഫോണില്‍ ഉടനടി ഡാറ്റാ റീച്ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍ രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിന് കീഴില്‍ അഞ്ച് എമര്‍ജന്‍സി ഡാറ്റാ പാക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയും. 11 രൂപാ നിരക്കില്‍ ഒരു ജീബി ഡാറ്റയുടെ അഞ്ച് ലോണ്പാക്കാണ് ലഭിക്കുക. മൈ ജിയോ ആപ്പിലൂടെയാണ് ഈ അടിയന്തിര ഡാറ്റ വായ്പ സേവനം ലഭിക്കുക. പണം ഇല്ലാത്തപ്പോഴും തടസ്സമില്ലാതെ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ജിയോയുടെ പുതിയ സംവിധാനം.