‘ഒയിഷി’ നിറങ്ങളില്‍ ചാലിച്ച ചാരുത
വസ്ത്രങ്ങളില്‍ നിറങ്ങള്‍ ചാലിച്ച്, സ്വയം വരച്ചു ചേര്‍ക്കുന്ന ചിത്രങ്ങളുടെ പുതുലോകമാണ് ആശ എന്ന യുവസംരംഭകയുടെ സംരംഭക ലോകം. വരകളോടും നിറങ്ങളോടുമുള്ള അണയാത്ത അഭിനിവേശമാണ് ആശയെ ഒരു സംരംഭകയാക്കി മാറ്റിയത്. ‘ഒയിഷി’ എന്ന തന്റെ പുതു സംരംഭത്തിലൂടെ ആ നിറങ്ങള്‍ വസ്ത്രങ്ങളില്‍ പകര്‍ത്തി ജീവിതത്തിലും പുതിയൊരു നിറച്ചാര്‍ത്തിനു ഒരുങ്ങുകയാണ് ആശ.
‘ഒയിഷി’ എന്ന വാക്കിന് അര്‍ത്ഥം ദൈവം തന്ന സമ്മാനമെന്നാണ്. ജീവിതത്തില്‍ വൈകിയാണെങ്കിലും തന്റെ കലയോടുള്ള അഭിനിവേശം ഹാന്‍ഡ് പെയിന്റഡ് വര്‍ക്കുകള്‍ വഴി ഇന്ന് പുനര്‍ജീവനത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആശ പി എം എന്ന സംരംഭക.
ഐടി രംഗത്ത് ജോലി ചെയ്തിരുന്ന ആശ, പല ചോദ്യങ്ങളെയും വെല്ലുവിളിച്ചായിരുന്നു സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള പ്രൊഫഷനില്‍ നിന്നും പൂര്‍ണമായി മാറി, പുതിയൊരു തുടക്കം കുറിയ്ക്കുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നെങ്കിലും ഇന്ന് ആശ സന്തുഷ്ടയാണ്.
ആര്‍ട്ട്, ക്രാഫ്റ്റ്, പെയിന്റിംഗ് തുടങ്ങി ചെറുപ്പം മുതല്‍ക്ക് ആശയ്ക്കുണ്ടായിരുന്ന എല്ലാ ഇഷ്ടങ്ങളും ജീവിതത്തിന്റെ തിരക്കില്‍ നിറം മങ്ങി പോയിരുന്നു. എന്നാല്‍ കോവിഡ്കാലം തന്ന ചുരുങ്ങിയ സമയമാണ് ഈ സംരംഭകയിലേക്കുള്ള ചുവടുവയ്പില്‍ നിര്‍ണായക പങ്കു വഹിക്കുന്നത്.
മകള്‍ ആര്‍ച്ചയായിരുന്നു, അമ്മയുടെ കഴിവില്‍ പൂര്‍ണ വിശ്വാസത്തോടു കൂടി പിന്തുണ നല്‍കിയിരുന്നത്. പിന്നീട് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ഭര്‍ത്താവ് ശ്രീജിത്ത് പിന്തുണച്ചതോടെ പുതിയൊരു തുടക്കത്തിന് ആശ ഒരുങ്ങുകയായിരുന്നു. അവിടെ നിന്നും ആശ വിരലുകളില്‍ മായാജാലം തീര്‍ത്ത് വസ്ത്രങ്ങളെ അണിയിച്ചൊരുക്കാന്‍ തുടങ്ങി.
കേരള സാരികള്‍ക്കും പട്ടുസാരികള്‍ക്കുമാണ് ആവശ്യക്കാര്‍ കൂടുതല്ലെങ്കിലും കോട്ടണ്‍, ലിനണ്‍, സില്‍ക്ക് തുടങ്ങിയ എല്ലാ മെറ്റീരിയലുകളിലും ആവശ്യം അനുസരിച്ചു അവര്‍ പറയുന്ന ഡിസൈനുകള്‍ ചെയ്തു കൊടുക്കാറുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും തുടങ്ങി ഏതു പ്രായക്കാര്‍ക്കും യോജിച്ച ഡിസൈനുകള്‍ ഇവിടെ നിന്നും കസ്റ്റമൈസ് ചെയ്തു കൊടുക്കാറുണ്ട്.
കേരള മ്യുറല്‍, ഫ്‌ളോറല്‍ ഡിസൈന്‍സ് മുതല്‍ നോര്‍ത്ത് ഇന്ത്യന്‍ കലകളായ പതച്ചിത്ര, ഫാഡ് പെയിന്റിംഗ്, കലംകാരി, വാര്‍ളി, ട്രയ്ബല്‍ ആര്‍ട്ട് തുടങ്ങിയ എല്ലാത്തരം വര്‍ക്കുകളും ‘ഒയിഷി’യില്‍ പെര്‍ഫെക്ഷനോട് കൂടി ചെയ്തു കൊടുക്കും.
ഓണം, വിഷു, വിവാഹം തുടങ്ങിയ ഏതു വിശേഷ അവസരങ്ങള്‍ക്കും യോജിച്ച വസ്ത്രങ്ങള്‍ക്ക് പുറമേ ട്രന്‍ഡുകള്‍ക്കനുസരിച്ച് തീം ബേസ്ഡ് കോണ്‍സപ്റ്റിലുള്ള ഡ്രസ്സുകള്‍ക്കും ഫാമിലി വെയറുകള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണെന്ന് ആശ പറയുന്നു.
വളരെ ക്ഷമയോടും സൂക്ഷ്മതയോടും കൂടി പുര്‍ണമായി കൈകള്‍ കൊണ്ട് വരച്ചു ചെയ്യുന്നതിനാല്‍ ഡിസൈനുകള്‍ക്കനുസരിച്ച് ഒരു വര്‍ക്കിന് ആവശ്യമായ സമയത്തില്‍ വ്യത്യാസം വരുന്നു. അപ്പോഴും വര്‍ക്കുകളിലെ പെര്‍ഫെക്ഷനാണ് ഒയിഷിയുടെ ഹൈലൈറ്റ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി വേള്‍ഡ് വൈഡ് ഷിപ്പിങും ലഭ്യമാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ഒയിഷിക്ക് ആവശ്യക്കാറെയാണ്.
വസ്ത്രങ്ങളിലെ വരകള്‍ മാത്രമല്ല, ഹോം ഡെകര്‍ മേഖലയിലും മ്യൂറല്‍ പെയിന്റിങിലും കഴിവുകള്‍ തെളിയിച്ച വ്യക്തിയാണ് ആശ. ആഘോഷവേളകളില്‍ സമ്മാനമായി നല്കാന്‍ മ്യൂറല്‍ പെയിന്റിങുകള്‍ക്കും ആശയെ സമീപിക്കുന്നവരുണ്ട്. മനസ് മുരടിപ്പിക്കുന്ന, സമ്മര്‍ദങ്ങളില്‍ നിന്നും മാറി, ഇപ്പോഴത്തെ ഓരോ പ്രവൃത്തികളും ആസ്വദിക്കാന്‍ നിര്‍വഹിക്കാന്‍ ആശയ്ക്ക് ഇന്ന് കഴിയുന്നു. അതു തന്നെയാണ് തന്റെ അഭിനിവേശത്തെ പിന്തുടരുമ്പോള്‍ ആശയ്ക്ക് മുന്നോട്ടു പോകാന്‍ പ്രേരണയാകുന്നതും.
നിറങ്ങളില്‍ തീര്‍ത്ത വസ്ത്രങ്ങളുടെ ചാരുതയ്ക്കായി ബന്ധപ്പെടാം:
WhatsApp: 9496344602
E-mail: oeshi2021@gmail.com
Facebook: oeshi
https://www.instagram.com/oeshi_official/