‘ഈഡൻസ്’; സ്വാന്തന പരിചരണത്തിന്റെ സഹയാത്രികൻ
സമൂഹത്തിൽ തീവ്രരോഗാവസ്ഥ മൂലം അവശതയനുഭവിക്കുന്നവർക്ക് കൃത്യമായ പരിചരണം ഉറപ്പുവരുത്തുക എന്നത് കൂട്ടായ സാമൂഹിക ഉത്തരവാദിത്തമാണ്. ഗവൺമെന്റുകളൊക്കെ പൊതുവേ ‘പാലിയേറ്റീവ് കെയർ’ പോലുള്ള സംവിധാനങ്ങളുമായി ആതുര ശുശ്രൂഷ രംഗത്തുണ്ടെകിലും നമ്മുടെ ആരോഗ്യ- രോഗപരിചരണ മേഖല അതിന്റെ പൂർണ ലക്ഷ്യം കൈവരിക്കണമെങ്കിൽ പൊതുമേഖലയോടൊപ്പം സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം കൂടിയേ തീരൂ.
2000 മുതൽ ആതുര ശുശ്രൂഷരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന കോട്ടയം നിവാസിയായ ബ്ര.ജോമോൻ ഈഡൻ കുരിശിങ്കൽ’ കോവിഡ് കാലത്ത് തുടക്കമിട്ട ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ‘ദി ഈഡൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയർ& ഇന്നർ ഹീലിംഗ് ഫൗണ്ടേഷൻ’ എന്ന NGO ‘പാലിയേറ്റീവ് കെയർ’ എന്ന ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട് തീവ്രരോഗ പരിചരണത്തിന്റെ മേഖലയിൽ സമഗ്ര സംഭാവന നൽകുകയാണ്.
2000 ജൂലൈ മാസത്തിൽ ബീഹാറിലെ മോത്തിഹാരയിലെ ഒരു ലെപ്രസി സെൻറർ സന്ദർശിച്ചപ്പോൾ അവിടെ രോഗികളെ പരിപാലിച്ചിരുന്ന മലയാളിയായ ഒരു മദറിനെ പരിചയപ്പെട്ടതാണ് ബ്ര. ജോമോൻ ഈഡനെ സംബന്ധിച്ചിടത്തോളം രോഗപരിചരണരംഗത്തെക്കുള്ള ആദ്യത്തെ വഴിത്തിരിവ്. അവരുടെ അർപ്പണമനോഭാവത്തോടെയുള്ള ആതുര ശുശ്രൂഷ ശ്രദ്ധിച്ചപ്പോൾ ഏതൊരു മനുഷ്യന്റെയും ഉള്ളിൽ അന്തർലീനമായ, സഹജീവിയോടുള്ള കരുതലിന്റെ ഭാവമായ, കെയർ ഗീവർ എന്ന വികാരം അദ്ദേഹത്തിന്റെ ഉള്ളിലും നാമ്പിട്ടു. അന്നുമുതൽ അദ്ദേഹം സ്വാന്തന പരിചരണരംഗത്തും പ്രേഷിത പ്രവർത്തനം മേഘലയിലും സജീവമാണ്. മിഷനറി ട്രെയിനിങ്, പേഷ്യൻറ് കെയർ, മാനേജ്മെൻറ്, ഫസ്റ്റ്എയ്ഡ്, തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ളതിനാൽ ഈ കാലയളവിനുള്ളിൽ നൂറുകണക്കിന് രോഗികളെ പരിചരിക്കാനും അവരുടെ വിശപ്പടക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇക്കഴിഞ്ഞ വർഷം 40 വയസ്സു പ്രായമുള്ള ക്യാൻസർ ബാധിതനായ ഒരു യുവാവിനെ നാല്പതോളം ദിവസം കെയർ നല്കി. ഒടുവിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ജീവിച്ച ആ യുവാവ് ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ ആയുവാവിനെ നെഞ്ചോട് ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു. ദീർഘനാൾ നമ്മൾ പരിചരിച്ച ഒരു വ്യക്തിയുടെ വിയോഗത്തിൽ ഒരു തുള്ളി കണ്ണീർ പൊഴിയുന്നുണ്ടെങ്കിൽ അതാണ് മാനവികതയുടെ, സാന്ത്വനത്തിന്റെ, യഥാർഥ ‘കെയർ’ എന്നാണ് തന്റെ ആ അനുഭവത്തിൽ നിന്നും ബ്ര. ജോമോൻ ഈഡൻ കുരിശിങ്കൽ പറയുന്നത്.
തന്റെ പ്രവർത്തനങ്ങൾക്കിടയിൽ ഒരു ‘പാലിയേറ്റീവ് കെയർ ഇൻസ്റ്റിറ്യൂട്ട്’ ആരംഭിക്കാൻ അവസരം ലഭിച്ചതോടെയാണ് ഒരു സന്നദ്ധ സംഘടനയെന്ന നിലയ്ക്ക് അദ്ദേഹം ‘ഈഡൻസ്’ സ്ഥാപിക്കുന്നത്. മാരകരോഗങ്ങളോ അപകടങ്ങളോ നൽകിയ അവശതമൂലം ജീവിതം ഒരു കിടക്കയിലേക്ക് ഒതുക്കിയ നിരാലംബരായ പലർക്കും ഇന്ന് ഈഡൻസിന്റെ കരങ്ങൾ പ്രതീക്ഷ നൽകുകയാണ്. പ്രത്യേകം ട്രെയിനിങ് ലഭിച്ച, തൊഴിൽവൈദഗ്ധ്യമുള്ള ‘കെയർ ഗീവേഴ്സ്’ ആണ് കിടപ്പിലായ രോഗികൾക്ക് സാന്ത്വന സ്പർശവുമായി ഈഡൻസിൽ നിന്നും എത്തുന്നത്. ഇവിടെ അത്തരം അവശർക്ക് പ്രത്യേക ചികിത്സയും പരിഗണനയും നൽകിക്കൊണ്ടുള്ള ഈഡൻസിന്റെ ഇടപെടൽ രോഗിയെക്കാളുപരി കുടുംബത്തിൻറെ ആകെയുള്ള ദുരവസ്ഥയിൽ ശുഭകരമായ ഒരു മാറ്റം കൊണ്ടുവരുന്നു. രോഗിയോടൊപ്പം അവരുടെ കുടുംബത്തെയും ചേർത്തുപിടിക്കുന്നതാണ് ശരിയായ ‘പാലിയേറ്റീവ് കെയർ’.
രോഗാവസ്ഥ ഒരു വ്യക്തിയിലുണ്ടാക്കുന്ന ഭയം, ആശങ്ക, ഒറ്റപ്പെടൽ, ഇവയെല്ലാം അവശത അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു മാനസിക വെല്ലുവിളി തന്നെയാണ്. ഇവിടെയാണ് ഈഡൻസ് ‘സ്വാന്തന പരിചരണം’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അതായത് രോഗിയുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മാനസികാരോഗ്യത്തെയും കൈകാര്യം ചെയ്യുന്ന ഒരു ‘കൗൺസിലറുടെ’ റോളും ഏറ്റെടുത്തുകൊണ്ട് പരിചരണത്തിന്റെ സാർവത്രികത ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം ഈഡൻസ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ പരിചരണവും നല്കുന്നുന്നുണ്ട്. കൂടാതെ അടിയന്തരഘട്ടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസ്, കോൾ ടാക്സി, തുടങ്ങിയ സൗകര്യങ്ങൾ നൽകിക്കൊണ്ട് ഈ സ്ഥാപനം രോഗപരിചരണ ത്തിനുള്ള ആധുനിക ‘സോഷ്യൽസിസ്റ്റ’ത്തിന്റ്റെ ഭാഗമാവുകയാണ്.
എൻജിഒ, ഹെൽത്ത് കെയർ ഡിപ്പാർട്ട്മെൻറ്, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, എന്നിവയുമായി കൈകോർത്തുകൊണ്ട് ഗ്രാമങ്ങളിലും ട്രൈബൽ മേഖലകളിലും കേന്ദ്രീകരിച്ച് ‘കംപാഷനേറ്റീവ് കെയർ കമ്മ്യൂണിറ്റി’ എന്ന പ്രോജക്ടിന് നേതൃത്വം കൊടുക്കുകയാണ് ഈഡൻസിന്റെ സ്ഥാപകനായ ബ്ര.ജോമോൻ ഈഡൻ കുരിശിങ്കൽ. ഇത്തരം നൂതന ആശയങ്ങളിലൂടെ ഒരു വർഷം കൊണ്ടുതന്നെ ‘ഈഡൻസ്’ എന്ന സംരംഭം നിരവധി രോഗികൾക്ക് സാന്ത്വന സ്പർശമായിട്ടുണ്ട് എന്നത് ആരോഗ്യപരിപാലന രംഗത്ത് സ്വകാര്യ വ്യക്തികളുടെയോ സന്നദ്ധ സംഘടനകളുടെയോ അനിഷേധ്യമായ പങ്കിനെ സൂചിപ്പിക്കുന്നു.
ഞങ്ങളുടെ സേവനം ആവശ്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://alpax.in/THE-EDENS-INSTITUTE-OF-PALLIATIVE-CARE-AND-INNER-HEALING-FOUNDATION-
wtsp or call +91 9745881974
email : compassionativecarecommunity@gmail.com