EntreprenuershipSuccess Story

വസ്ത്രലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ‘ഡ്രസ് കോഡ്’

സംരംഭക രംഗത്തെ മാറ്റത്തിന്റെ മികവുമായി ‘കൈറ്റ്‌സ് അപ്പാരല്‍സ്”

ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും അടങ്ങാത്ത ആഗ്രഹവും തന്നെയാണ് ഒരു ബിസിനസുകാരന്റെ ഏറ്റവും വലിയ ‘ഇന്‍വെസ്റ്റ്‌മെന്റ്’ ! ഇത് വെറുതെ പറയുന്നതല്ല, സുബിന്‍ എന്ന എടപ്പാള്‍കാരനും കൈറ്റ്‌സ് അപ്പാരല്‍സ് എന്ന സംരംഭവും നമുക്ക് പറഞ്ഞുതരുന്നതും അതു തന്നെയാണ്.

കട്ടിങ്ങിനോടും സ്റ്റിച്ചിങ്ങിനോടും ചെറുപ്പം മുതല്‍ സുബിന് താല്‍പര്യം ഏറെയായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ പഠനത്തോടൊപ്പം ഡിസൈനിങ്ങിനേയും സ്റ്റിച്ചിങ്ങിനേയും കുറിച്ച് അറിയാനും പഠിക്കാനും ഈ ചെറുപ്പക്കാരന്‍ ശ്രമിച്ചു. പതിയെ അതിനോടൊപ്പം ഡിഗ്രി കാലഘട്ടത്തില്‍ ഫാര്‍മസിയില്‍ അസിസ്റ്റന്റായി നിന്ന് അവിടുത്തെ കാര്യങ്ങള്‍ മനസ്സിലാക്കിയ സുബിന്‍, ഫാഷന്‍ ഡിസൈനിങ്ങിന് ഒരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് ഡിഗ്രി പഠനത്തിനുശേഷം മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലിയില്‍ പ്രവേശിച്ചു.

തന്റെ നാടായ മലപ്പുറം എടപ്പാളില്‍ നാലുവര്‍ഷത്തോളം മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തശേഷം വിദേശത്തേക്ക് ചേച്ചിയുടെയും എട്ടന്റെയും കൂടെ (ശശി & ദിവ്യ) Manarah Construction Company (MCCL) സൗദിയിലേയ്ക്ക് ചേക്കേറിയ സുബിന്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തെ കുറിച്ച് ചിന്തിച്ചത്. ആ ചിന്ത അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഒരു മെഡിക്കല്‍ ഷോപ്പ് എന്ന ആശയത്തിലേക്കാണ്. അങ്ങനെ 2019 അയിലക്കാട് ‘ജന്‍ ഔഷധി’യുടെ ആദ്യ ഷോപ്പ് അദ്ദേഹം ആരംഭിച്ചു.

ഇന്ന് അയിലക്കാടിനു പുറമേ കണ്ടനകം, വളയംകുളം എന്നിവിടങ്ങളിലും ഇദ്ദേഹത്തിന് ജന്‍ ഔഷധിയുടെ ഷോപ്പുകളുണ്ട്. അതോടൊപ്പം ഉള്ളില്‍ ഉറങ്ങിക്കിടന്ന ഡിസൈനിങ്ങിനോടുള്ള താല്പര്യം പതിയെ പൊടിതട്ടി എടുത്തപ്പോള്‍ ‘കൈറ്റ്‌സ് അപ്പാരല്‍സി’ന്റെ തുടക്കവും സുബിന്‍ എന്ന സംരംഭകന്റെ പിറവിയുമായിരുന്നു.

പ്രധാനമായും പ്രൊഡക്ഷനാണ് കൈറ്റ്‌സ് അപ്പാരല്‍സിന് കീഴില്‍ നടക്കുന്നത്. സ്‌കൂള്‍, കോളേജ്, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എന്നിവര്‍ക്കു വേണ്ട യൂണിഫോമുകള്‍, ഉത്സവം, കല്യാണം, ഹല്‍ദി, ഓണാഘോഷങ്ങള്‍, കോളേജ് പരിപാടികള്‍ തുടങ്ങി ഏത് വിശേഷത്തിനും അനുയോജ്യമായ ഡ്രസ് കോഡുകള്‍ തികച്ചും കസ്റ്റമൈസ്ഡ് ആയ രീതിയില്‍ കൈറ്റ്‌സ് അപ്പാരല്‍സിന് നിര്‍മിച്ചു നല്‍കാന്‍ കഴിയുന്നു. ആദ്യകാലഘട്ടത്തില്‍ കേരളത്തിനുള്ളില്‍ മാത്രമായിരുന്നു ഇവര്‍ക്ക് കസ്റ്റമേഴ്‌സ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കേരളത്തിന് പുറത്തും നിന്നും നിരവധി പേരാണ് ഇവരുടെ വസ്ത്രങ്ങള്‍ തേടി എത്തുന്നത്.

കേരളത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന മെറ്റീരിയല്‍ ആയിരത്തിലധികം ഡിസൈനിലൂടെ കടന്നാണ് ഇവിടെ നിന്ന് ആളുകളിലേക്ക് എത്തുന്നത്. കസ്റ്റമര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് പൂര്‍ണമായി തയ്യാറാക്കുന്ന ഡിസൈനിങ് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയായി അവരുടെ കൈകളിലേക്ക് എത്തിക്കുവാന്‍ സുബിന് സാധിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് വേണ്ടി വാട്‌സ്ആപ്പ് ബുക്കിംഗ് സൗകര്യവും ഇദ്ദേഹം ഒരുക്കിയിരിക്കുന്നു. എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഫാര്‍മസിസ്റ്റും ഫാഷന്‍ ഡിസൈനറുമായ സുബിന്റെ ഭാര്യ കാവ്യയും മക്കളായ ആരവ്, ആഗ്‌നേയ്, ആന്‍ഷി എന്നിവരും ഒപ്പം തന്നെയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Subin Pulikkathra
Kites Apparels, Sunshine Complex,
Ayilakkad, Edappal, Malappuram District.
Contact : 9061813333

https://www.facebook.com/kitesapparels

https://www.instagram.com/kites_apparels/

https://www.facebook.com/Janaushadhiayilakkad/

https://www.facebook.com/janaushadhikandanakam

https://www.facebook.com/janaushadhivalayamkulam

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button