EntreprenuershipSuccess Story

സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി D R Tech ഹോംസ്

സംരംഭകനായി തുടക്കം… പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായി നീണ്ട 16 വര്‍ഷങ്ങള്‍, ഒടുവില്‍ തന്റെ ‘പാഷനെ’ വിട്ടുകളയാതെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ജോലിയോട് വിട പറഞ്ഞു, വീണ്ടും സംരംഭക ലോകത്തേക്കുള്ള കടന്നു വരവ്… തന്റെ സ്വപ്‌നങ്ങളെ സ്വപ്‌ന സൗധങ്ങളാക്കി ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നു…! തിരുവനന്തപുരം സ്വദേശിയായ D R ക്രിസ്തുദാസിന്റെ സംരംഭകഥ ഒട്ടേറെ വ്യത്യസ്തതകള്‍ നിറഞ്ഞതു തന്നെയാണ്…

ജീവിതത്തിലെ ഏതു സാഹചര്യത്തിലും ഏത് പ്രതിസന്ധിയിലും തന്റെ പാഷന്‍ ആയിരുന്നു അദ്ദേഹത്തിനു എന്നും പ്രചോദനമായിരുന്നത്. ചെറുപ്പം മുതല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്ന വ്യക്തിയാണ് D R ക്രിസ്തുദാസ്. തന്റെ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആദ്യപടിയായി അദ്ദേഹം തന്റെ സംരംഭത്തിന് തുടക്കം കുറിച്ചു. അങ്ങനെയാണ് 2003 ല്‍ തിരുവനന്തപുരം ആസ്ഥാനമായി ക്രിയേറ്റീവ് ഗ്രൂപ്പ്‌സ് എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനം ആരംഭിച്ചത്.

സ്ഥാപനം ആരംഭിച്ചു കുറച്ചു നാള്‍ കൊണ്ട് തന്നെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ശ്രദ്ധേയമാകാന്‍ ഈ സംരംഭകനും അദ്ദേഹത്തിന്റെ സംരംഭത്തിനും സാധിച്ചു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ തേടി സര്‍ക്കാര്‍ ജോലി എത്തിയപ്പോള്‍ തന്റെ സ്വപ്‌നങ്ങളെ മാറ്റിവച്ച് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. റവന്യൂ വകുപ്പിലും സബ് രജിസ്ട്രാര്‍ ഓഫീസിലുമായി 16 വര്‍ഷങ്ങള്‍ നീളുന്ന സര്‍ക്കാര്‍ സേവനം…

തന്റെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടത് അല്ല എന്ന തോന്നലില്‍ നിന്നുമാണ് രണ്ടു വര്‍ഷത്തെ ലീവ് എടുത്ത് അദ്ദേഹം വീണ്ടും സംരംഭക ലോകത്തേക്ക് കടന്നുവരുന്നത്. അതൊരു പുതിയ തുടക്കം ആയിരുന്നു…! രണ്ടുവര്‍ഷക്കാലയളവ് കൊണ്ട് തന്നെ അദ്ദേഹത്തിന് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാന്‍ സാധിച്ചു.

തന്റെ ബിസിനസിന്റെ വളര്‍ച്ച, ഉപഭോക്താക്കള്‍ നല്‍കിയ സ്വീകാര്യത ഇത് രണ്ടും തന്നെയാണ് തന്റെ പാഷനുമായി മുന്നോട്ടുപോകാന്‍ D R ക്രിസ്തുദാസിനെ പ്രേരിപ്പിച്ചത്. അങ്ങനെ അദ്ദേഹം തന്റെ സ്ഥാപനത്തെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. പിന്നീട് സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിഞ്ഞു തന്റെ സ്ഥാപത്തെ മാത്രം ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങി. എതിര്‍പ്പുകള്‍ പലപ്പോഴും നേരിടേണ്ടി വന്നുവെങ്കിലും സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് റിസ്‌ക് എടുക്കാന്‍ അന്ന് താന്‍ കാണിച്ച മനോഭാവമാണ് ഇന്ന് DR Tech Homes എന്ന തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കാരണമായതെന്ന് ഈ സംരംഭകന്‍ ഓര്‍ക്കുന്നു.

80 സ്‌ക്വയര്‍ ഫീറ്റ് ഉള്ള സ്ഥാപനത്തില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 3000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഓഫീസ് സംവിധാനത്തിലേക്കും നിരവധി സന്തുഷ്ടരായ കസ്റ്റമേഴ്‌സിലേക്കും എത്തിനില്‍ക്കുന്നു എന്നത് തന്റെ തീരുമാനങ്ങള്‍ ഒരിക്കലും തെറ്റായിരുന്നില്ല എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ്.

D R Tech Homes

കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും സമയബന്ധിതമായി ഉത്തരവാദിത്വത്തോട് കൂടി ഏറ്റെടുത്തു പൂര്‍ത്തിയാക്കി നല്‍കുന്ന സ്ഥാപനമാണ് DR Tech Homes. നിര്‍മാണത്തില്‍ യാതൊരുവിധ ‘കോംപ്രമൈസു’ം ഇല്ലാത്ത ഗുണമേന്മയും മികച്ച സേവനവും ഇവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നു. തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചത് പോലെ താന്‍ ഏറ്റെടുക്കുന്ന ഓരോ വര്‍ക്കുകളും കസ്റ്റമേഴ്‌സിന്റെ മനസ്സിന് ഇണങ്ങുന്ന രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നു എന്നത് തികച്ചും പ്രശംസനീയമാണ്.

ഏറ്റെടുക്കുന്ന ഓരോ വര്‍ക്കുകളും തനിക്കുവേണ്ടി എങ്ങനെയാണോ ചെയ്യുന്നത് അത് പെര്‍ഫെക്ഷനോടും ഗുണമേന്മയോടും കൂടി പൂര്‍ണ ഉത്തരവാദിത്വത്തോട് കൂടി കസ്റ്റമേഴ്‌സിന് പൂര്‍ത്തിയാക്കി നല്‍കുന്നു. നിര്‍മാണ മേഖലയില്‍ ഒട്ടേറെ വ്യത്യസ്തത പുലര്‍ത്തുന്ന ഗ്രൂപ്പാണ് D R Tech Homes. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ അണുനിമിഷം ഇടവിട്ട് ഉണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സ്വായത്തമാക്കുകയും അവ ഓരോന്നും തങ്ങളുടെ കണ്‍സ്ട്രക്ഷനില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഈ മേഖലയില്‍ ഇത്രയും ‘അപ്ടുഡേറ്റ്’ ആയി നില്‍ക്കുന്നതിനോടൊപ്പം തന്നെ കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളെ കുറിച്ചും, കസ്റ്റമേഴ്‌സിനെ ‘അപ്ടുഡേറ്റ്’ ആക്കുകയും ഈ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന എല്ലാ സാങ്കേതിക തലങ്ങളെയും ചേര്‍ത്ത് കൊണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബില്‍ഡിങ്ങുകള്‍ ട്രെന്‍ഡിംഗ് ആക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. പ്രീമിയം കസ്റ്റമേഴ്‌സിനോടൊപ്പം തന്നെ സാധാരണക്കാരെയും ചേര്‍ത്തുനിര്‍ത്തി നിര്‍മാണ മേഖലയില്‍ എല്ലാതരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഏറ്റവും മികച്ച ഉപഭോക്തൃ സേവനമാണ് ഇവര്‍ നല്‍കുന്നത്.

നിങ്ങളുടെ കസ്റ്റമറുടെ പ്രശ്‌നം അവനെക്കാള്‍ നന്നായി എപ്പോള്‍ നമുക്ക് ‘എക്സ്‌പ്ലൈന്‍’ ചെയ്യാന്‍ കഴിയുന്നുവോ, അപ്പോള്‍ അവര്‍ നിങ്ങളില്‍ വിശ്വസിക്കുകയും നിങ്ങളുടെ സേവനം വാങ്ങിക്കുകയും ചെയ്യും എന്നതാണ് നാളിതുവരെയുള്ളDR Tech Homes ന്റെ അനുഭവങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഏതുതരം കസ്റ്റമേഴ്‌സിനെയും ഒപ്പം നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍.

ഏതൊരു സാധാരണക്കാരനും അവന്റെ മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ സ്വന്തമായൊരു വീട്, അതും ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റില്‍… എല്ലാ ക്വാളിറ്റിയും നിലനിര്‍ത്തി, ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, നൂതനമായ ഡിസൈനിങ് പാറ്റേണുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ലീസ്റ്റ് ബഡ്ജറ്റ് ഹോം. 650 സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായ ഒരു വീട് … അതും 5 ലക്ഷം രൂപയ്ക്ക്… ഈ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഏതൊരു സാധാരണക്കാരനും കയ്യില്‍ ഒതുങ്ങുന്ന ബഡ്ജറ്റില്‍ സ്വന്തമായൊരു വീട് എന്ന ആശയം നടപ്പിലാകും. അതിന്റെ പണിപ്പുരയിലാണ് D R ക്രിസ്തുദാസും അദ്ദേഹത്തിന്റെ ടീമും.

‘നിങ്ങളുടെ സ്വപ്‌നത്തിലേക്കുള്ള വഴി ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും’ എന്ന അജണ്ടയുമായാണ് DR Tech Homes തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, വസ്തു വാങ്ങി അവ പ്ലോട്ട് തിരിച്ച് വില്ലകള്‍ നിര്‍മിച്ചു നല്‍കുകയും ഇവര്‍ ചെയ്യുന്നുണ്ട്. നിലവില്‍ കൊമേര്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍ക്കും പുറമേ വില്‍പ്പനയ്ക്കായുള്ള വില്ലകളുടെ നിര്‍മാണവും DR Tech Homesല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആറോളം മനോഹരമായ വില്ല പ്രോജക്ടുകള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
കൂടാതെ കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ മെറ്റീരിയലുകളും വിവിധ ബ്രാന്‍ഡുകളുമായി സഹകരിച്ച് ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന എന്ന സ്വപ്‌നം കൂടി ഇദ്ദേഹത്തിനുണ്ട്.

ഒരു സംരംഭകന്‍ എന്ന നിലയില്‍ തന്റെ തീരുമാനങ്ങള്‍ ഒരിക്കലും തെറ്റായിരുന്നില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് D R ക്രിസ്തുദാസ്. ജീവിതത്തില്‍ റിസ്‌ക് എടുക്കുന്നവന്‍ മാത്രമാണ് വിജയിക്കുന്നത് എന്നതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് D R ക്രിസ്തുദാസിന്റേത്.

കുടുംബം:
ഭാര്യ : സുനിജാറാണി
മക്കള്‍: നിവേദ് എസ് ക്രിസ്, നികേഷ് എസ് ക്രിസ്

Phone : 7907803774

https://www.drtechhomes.com/

https://www.instagram.com/drtechhomes/?r=nametag

https://www.facebook.com/drtechhomes?mibextid=ZbWKwL

https://www.youtube.com/@drtechhomes

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button