ഡോക്ടര്‍ ഷാജി കെ നായര്‍; വീടിന് കേടുപാടുകള്‍ വരുത്താതെ വാസ്തുദോഷം മാറ്റുന്ന വാസ്തുശാസ്ത്ര ആചാര്യന്
ജീവിതം എന്ന സമരവുമായി സമരസപ്പെട്ട് ഓടിനടന്ന ഒരു സാധാരണ പൗരന് തന്റെ കഠിനാധ്വാനം കൊണ്ട് സ്വപ്നസമാനമായ തലങ്ങളിലേയ്ക്ക് എത്തിപ്പെടുന്ന ജീവന്റെ കയ്പും മധുരവുമെല്ലാം നമ്മള് നിരവധി പ്രാവശ്യം കേട്ടുകഴിഞ്ഞതാണ്. ഒപ്പം ആത്മീയവും ഭൗതികവുമായ ഔന്നത്യങ്ങളിലേയ്ക്ക് സഞ്ചരിച്ച് തളര്‍ന്നവരും ഉയര്‍ന്നവരും നമ്മുടെയൊക്കെ മുന്നില്‍ വാക്കുകളായും വരകളായും വെള്ളിത്തിരയിലൂടെയും നമ്മള് എത്രയോ പ്രാവശ്യം പരിചയപ്പെട്ടിരിക്കുന്നു. പാരമ്പര്യമായി കൈമാറിവന്ന ജ്യോതിഷശാസ്ത്രത്തിലൂടെ സഞ്ചരിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു യുവാവ് ഒടുവില്‍ ആത്മീയ തലങ്ങളിലെ ഔന്നത്യങ്ങള്‍ താണ്ടി, ഒരു ആശ്രമത്തിന്റെ സ്ഥാപകനും മഠാധിപതിയുമൊക്കെയായ ഒരു സത്യകഥ നമുക്ക് ആസ്വദിയ്ക്കാം.
ജീവിതം കൂട്ടിമുട്ടിയ്ക്കാന്‍ ഡ്രൈവറായും കേബിള്‍ ടിവി ഓപ്പറേറ്ററായും ജീവിതയാത്ര തുടങ്ങി, ദക്ഷിണ ഭാരതത്തില്‍ രണ്ട് പേര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള സൂര്യവംശി അഖാഡ സന്യാസി സമൂഹത്തിന്റെ മെഹന്ദ് ദീക്ഷ സ്വായത്തമാക്കിയ വാസ്തു ഫെങ്ഷൂയി കണ്‍സള്‍ട്ടന്റായ ആചാര്യശ്രീ മെഹന്ദ് ഡോക്ടര്‍ ഷാജി കെ നായരെയാണ് ഇന്ന് നമ്മള് പരിചയപ്പെടുന്നത്.
പഠനത്തില്‍ അങ്ങേയറ്റം ഉത്സാഹിയായിരുന്ന തന്റെ മകനെ പ്രാരാബ്ധങ്ങളുടെ ഭാരത്താല്‍, മകന്റെ ആഗ്രഹത്തിനൊത്ത് പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏത് ജോലിത്തിരക്കിലും പുതിയ പുതിയ മേഖലകള്‍ ജിജ്ഞാസയോടെ പഠിയ്ക്കാന്‍ ഉത്സാഹം പ്രകടിപ്പിച്ചിരുന്ന തന്റെ മകനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ഷാജി കെ നായരുടെ മാതാവ് പത്മ ബാലകൃഷണന് നായര്‍.
അയ്യായിരം വര്‍ഷം പഴക്കമുള്ള പ്രാചീന ചൈനീസ് വാസ്തുശാസ്ത്രമാണ് ഫെങ്ഷൂയി. മനുഷ്യരാശിയുടെ ജീവന്റെ ശക്തി പ്രയാണം ചെയ്യുന്നത് ജലത്തിന്റേയും (ഫെങ്) ജീവജാലങ്ങളുടെ ഊര്‍ജത്തിന്റെ വിതരണം കാറ്റ് (ഷൂയി) വഴിയുമാണ്. ജീവന്റെ ഊര്‍ജം നമുക്ക് ചുറ്റും എങ്ങനെയാണ് വലം വയ്ക്കുന്നതെന്നും, അത് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദീകരിയ്ക്കുന്ന ശാസ്ത്രമാണ് ഫെങ്ഷൂയി.
പലപ്പോഴും നമ്മളില്‍ പലരും ഫെങ്ഷൂയി എന്ന വാസ്തുശാസ്ത്രത്തെക്കുറിച്ച് കേട്ടതും വായിച്ചതും പഠിച്ചതും ഡോ. ഷാജി കെ നായര്‍ എന്ന വാസ്തുശാസ്ത്ര ആചാര്യനിലൂടെ തന്നെയാവാം. ‘മനോരമ ഓണ്‍ലൈന്‍’-ന്റെ ജ്യോതിഷം പേജിലൂടെ തുടര്‍ച്ചയായി ഇദ്ദേഹം വളരെ മനോഹരരമായി ഫെങ്ഷൂയിയെ കുറിച്ച് നിരവധി പ്രാവശ്യം എഴുതിട്ടുണ്ട്. കൗമുദി ടീവിയിലെ ‘ലേഡീസ് അവറി’ലൂടെയും കൈരളി പീപ്പിള്‍ ടീവിയിലൂടെയും അദ്ദേഹം ഫെങ്ഷൂയി ശാസ്ത്രശാഖയെക്കുറിച്ച് സമഗ്രമായി അവതരിപ്പിച്ചു.
വിശ്വാസികളും അവിശ്വാസികളും ജീവിക്കുന്ന നമ്മുടെ നാട്ടില്‍, താമസിക്കുന്ന വീടിന്റെ വാസ്തു നോക്കുന്നതില്‍ ആരും തന്നെ പിന്നോട്ടു നില്‍ക്കാറില്ല.
നമ്മള് ഇഷ്ടത്തോടെ, ആഗ്രഹത്തോടെ പടുത്തുയര്‍ത്തിയ വീട് വാസയോഗ്യമല്ലെന്നും, വാസയോഗ്യമാക്കാന്‍ ഇടിച്ചു നിരത്തിയും കേടുപാടുകള്‍ വരുത്തിയും വാസ്തുദോഷം മാറ്റുന്ന ഒരു സിദ്ധാന്തത്തിന് വിപരീതമായി യാതൊരു കേടുപാടുകളോ, ഇടിച്ചു നിരത്തലുകളോ വരുത്താതെ വീടിന്റെ വാസ്തുദോഷം വളരെ ലളിതമായി ഫലപ്രദമായി പരിഹരിക്കുന്ന ഡോക്ടര്‍ ഷാജി കെ നായരുടെ സമ്പ്രദായത്തിന് ഏറെ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. പ്രവര്‍ത്തനമികവിനും കര്‍മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതിനകം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1970 ല്‍ തിരുവനന്തപുരം കുടപ്പനക്കുന്ന് മുകുന്ദവിലാസത്തില് ബാലകൃഷ്ണന് നായരുടേയും പത്മയുടേയും മകനായി ജനിച്ച, വല്യച്ഛനായ ശബരിഗിരി കെ. എസ് ശാസ്ത്രികളുടെ ശിഷണത്തില്‍ ജ്യോതിഷം പഠിച്ച ഡോ.ഷാജി കെ നായര്‍ ആയൂര്‍ മഞ്ഞപ്പാറ സൂര്യദേവമഠത്തിന്റെ സ്ഥാപകനും മഠാധിപതിയുമായത് ഒരു നിയോഗമാണെന്ന് മഞ്ഞപ്പാറ മലപേരൂര്‍ വാസികള്‍ വിശ്വസിക്കുന്നു.
സംവത്സരങ്ങള്‍ക്ക് മുന്‍പ് ദേശാടനത്തിനിറങ്ങിയ ഒരു സിദ്ധയോഗീശ്വരന്‍ തന്റെ ഉപാസനാമൂര്‍ത്തിയായ മഹാകാളിയെ മലപേരൂര്‍ ആയിരവല്ലി മൂലസ്ഥാനത്ത് കുടിയിരുത്തി ധ്വാനിച്ചിരുന്നതായും കാലങ്ങള്‍ക്കൊടുവില്‍ നിത്യപൂജ മുടങ്ങി ആ പ്രദേശത്തിന്റെ യശസ് അസ്തമിച്ചതായും ഒടുവില്‍ ഒരു നിയോഗമെന്നോണം ഡോ. ഷാജി കെ നായര്‍ ഈ പ്രദേശത്ത് എത്തിപ്പെടുകയും ഈ ഭൂമി വാങ്ങി മഹാകാളിയെ പുനഃപ്രതിഷ്ഠ നടത്തി ഈ പ്രദേശത്തിന്റെ യശസും ചൈതന്യവും വീണ്ടെടുത്തതായും നാട്ടുകാര്‍ അവകാശപ്പെടുന്നു.
മലപേരൂര്‍ ആയിരവല്ലി മല, ചരിത്രപ്രസിദ്ധമായ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, ചടയമംഗലം ജടായു എര്‍ത്ത് സെന്റര്‍ എന്നിവയുടെയൊക്കെ നടുവിലുള്ള പ്രകൃതിരമണീയമായ മഞ്ഞപ്പാറ എന്ന ഭൂപ്രദേശമാണ് ഡോ.ഷാജി കെ നായര്‍ തന്റെ സൂര്യദേവമഠം കുബേരാശ്രമത്തിനായി തെരഞ്ഞെടുത്തത്. മരങ്ങളും പൂക്കളും വളര്‍ത്തുമൃഗങ്ങളും പറവകളുമൊക്കെ ചേര്‍ന്ന ആശ്രമാന്തരീഷത്തില് കുബേരക്ഷേത്രവും മെഡിറ്റേഷന്‍ സെന്ററും സ്ഥിതി ചെയ്യുന്നു.
കളരിയും നൃത്തവും ലളിതകലകളും അഭ്യസിപ്പിക്കാനുള്ള കലാക്ഷേത്രവും ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിക്കുവാന്‍ പോവുകയാണ്… ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ ഔന്നത്യത്തിലേയ്ക്ക് പറക്കാന്‍ ചിറകുകള് വിരിയ്ക്കുമ്പോള്‍ മനശാന്തി തേടിയും കലകള്‍ അഭ്യസിക്കാനും പ്രാര്ത്ഥിയ്ക്കാനുമായി നിരവധിയാളുകള്‍ ഈ ആശ്രമത്തിലേയ്ക്ക് എത്തിപ്പെടട്ടെ എന്നാശിയ്ക്കാം.
ഓരോ മനുഷ്യനും ജീവിക്കുന്ന ഭവനം ഏതൊരാൾക്കും ഏറ്റവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് യുക്തിവാദികൾ പോലും വാസ്തുവിദ്യയുടെ സഹായത്തോടുകൂടി മാത്രം ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വാസ്തു എന്നാൽ അന്ധവിശ്വാസം അല്ലെന്നും ശാസ്ത്ര അധിഷ്ഠിതമായ പ്രവർത്തനമാണെന്നും ലോകം തിരിച്ചറിഞ്ഞ ഒരു കാലം കൂടിയാണിത്. ഈ തിരിച്ചറിവിനെ അടിസ്ഥാനത്തിൽ എത്തുന്നവർക്ക് കൃത്യമായ സേവനം നൽകുന്നതിലൂടെ ആണ് ഡോ ഷാജി കെ നായർ എന്ന മഠാധിപതി വ്യത്യസ്തനാകുന്നത്. വാസ്തുവിദ്യയിലും ജ്യോതിശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയ ഡോ ഷാജി കെ നായർ ഇന്ന് ഈ മേഖലയിൽ സമാനതകളില്ലാത്ത മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദൈവികമായ ജ്യോതിഷത്തെ ജീവിത നിഷ്ഠമായി കൊണ്ടുപോവുകയും തന്റെ അറിവുകൾ പുതുതലമുറയുടെ മുന്നേറ്റത്തിന് വേണ്ടി കൈമാറുകയും ആണ് ഇദ്ദേഹം.
വ്യാജ ജ്യോതിഷന്മാർ അരങ്ങു വാഴുന്ന ഈ കാലത്ത് ഓരോ ജീവജാലങ്ങളും ഒൻപത് ഗ്രഹങ്ങളും പന്ത്രണ്ട് രാശിയും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജ്യോതി ശാസ്ത്രത്തെ കുറിച്ച് വിശദമായ പഠനമാണ് ഇദ്ദേഹം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ജ്യോതിഷ പ്രവചനങ്ങൾ കാലത്തെ അതിജീവിച്ച് സത്യമായി മാറുന്നുവെന്ന് അനുഭവസ്ഥർ വ്യക്തമാക്കുന്നുണ്ട്.
സൂര്യദേവമഠം കുബേരാശ്രമം
ജഡായു എര്‍ത്ത് സെന്ററിന് സമീപം
മഞ്ഞപ്പാറ, ആയൂര്‍, കൊല്ലം – 691 533
ഫോണ്‍: 9746333356