വൈദ്യശാസ്ത്രരംഗത്തെ വ്യത്യസ്ത ഇടപെടലുമായി ഡോക്ടര്‍ രാജശ്രീ കെ
ആയുസ്സിനും ആരോഗ്യത്തിനും മുന്‍ഗണന നല്‍കാത്ത ആരാണ് ഉണ്ടാവുക? ഒരു വ്യക്തിയ്ക്ക് മുന്നോട്ടുള്ള ജീവിതം നല്ല രീതിയില്‍ കൊണ്ടുപോകണമെങ്കില്‍ ആരോഗ്യമുള്ള ശരീരവും മനസ്സും ആവശ്യമാണ്. നിരവധി സാംക്രമിക രോഗങ്ങളും ജീവിതചര്യ രോഗങ്ങളും ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, വൈദ്യശാസ്ത്രരംഗത്തെ വ്യത്യസ്തമായ ഇടപെടലുകളിലൂടെ ശ്രദ്ധേയയാവുകയാണ് ഡോക്ടര്‍ രാജശ്രീ കെ. ശസ്ത്രക്രിയകളെ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തി രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നു എന്നതുതന്നെയാണ് രാജശ്രീക്ക് വൈദ്യശാസ്ത്ര രംഗത്ത് അടിവേരുറപ്പിക്കുന്നതിന് സഹായകമായി നിന്നിട്ടുള്ളത്.
ഫിസിയോതെറാപ്പിയിലൂടെ ഏത് രോഗത്തെയും ഇല്ലാതാക്കി ശരീരത്തിന് പൂര്‍ണ സൗഖ്യം നല്‍കാന്‍ സാധിക്കും എന്ന് തന്റെ ഇതിനോടകമുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് തെളിയിച്ചിരിക്കുകയാണ് തൃശ്ശൂര്‍ നടത്തറ സ്വദേശിനി ഡോക്ടര്‍ രാജശ്രീ കെ. ബാംഗ്ലൂര്‍ ആര്‍ വി കോളേജില്‍ നിന്ന് ഫിസിയോതെറാപ്പിയുടെ ബാലപാഠങ്ങള്‍ പഠിച്ച ഡോക്ടര്‍ രാജശ്രീ, വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം നിരവധി ന്യൂറോസര്‍ജന്മാര്‍ക്കൊപ്പവും പല പ്രശസ്ത ആശുപത്രികളിലും ജോലി ചെയ്യുകയുണ്ടായി. പിന്നീടാണ് സ്വന്തമായി ഒരു കണ്‍സള്‍ട്ടേഷന്‍ സ്ഥാപനം എന്ന നിലയിലേക്ക് ഇവരുടെ ചിന്ത വഴിമാറിയത്. അങ്ങനെയാണ് പീഡിയാട്രിക് മുതല്‍ ജി ഡിയാട്രിക് വരെയുള്ള എല്ലാ വിഭാഗത്തിലെയും ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന ‘ട്രൈഡെന്റ് പ്രൈം ഹെല്‍ത്ത് കെയര്‍’ എന്ന ക്ലിനിക് ഡോക്ടര്‍ രാജശ്രീ ആരംഭിച്ചത്.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കണ്ടുവരുന്ന കാല്‍മുട്ടുവേദന, നടുവേദന, വെരിക്കോസ് വെയിന്‍ തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും ശസ്ത്രക്രിയ അല്ലാതെ പരിഹാരം കണ്ടെത്താം എന്ന് ഇതിനോടകം തെളിയിച്ച രാജശ്രീ എസ്‌തെറ്റിഷന്‍ എന്ന നിലയിലും ശ്രദ്ധ നേടി കഴിഞ്ഞു. ഇവയ്ക്ക് പുറമെ ട്രാന്‍സ് പ്ലാന്റേഷന്റെ സഹായമില്ലാതെ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചികിത്സയും മറ്റു ചര്‍മ ചികിത്സകളും തന്റെ ക്ലിനിക്കില്‍ രാജശ്രീ ലഭ്യമാക്കി വരുന്നു.
വൈദ്യശാസ്ത്രരംഗത്തെ മികച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തി അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് കേരള ഗവണ്‍മെന്റിന്റെ ഗാന്ധിയന്‍ സേവ പുരസ്‌കാരം 2024, മികച്ച ഫിസിയോതെറാപ്പിസ്റ്റിനുള്ള ടൈംസ് മീഡിയയുടെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് 2024, സക്‌സസ് കേരളയുടെ ഹെല്‍ത്ത് കെയര്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ 2024 അടക്കമുള്ള പുരസ്‌കാരങ്ങളും ഇവര്‍ സ്വന്തമാക്കി കഴിഞ്ഞു.
കരിയറിലും ജീവിതത്തിലും തിളങ്ങുന്നതിന് രാജശ്രീയെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളത് അമ്മ വി ജി രാജലക്ഷ്മി ആണെന്ന് നിസംശയം ഇവര്‍ക്ക് പറയാന്‍ സാധിക്കും. തന്റെ മകള്‍ എന്നും ആളുകള്‍ക്ക് മികച്ച സേവനം നല്‍കുന്ന നല്ലൊരു ഡോക്ടര്‍ ആകണമെന്ന് അമ്മയായ രാജലക്ഷ്മിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നും അമ്മയുടെ ആഗ്രഹവും സ്വപ്‌നവുമാണ് തന്നിലൂടെ നിറവേറുന്നതെന്നും രാജശ്രീ പറയുന്നു.
പരിശോധന സമയക്രമം:
ട്രൈഡെന്റ് പ്രൈം ഹെല്‍ത്ത് കെയര്‍
4.30 AM- 7 AM (തിങ്കള്‍ മുതല്‍ ശനി വരെ)
3.30 PM – 8 PM (തിങ്കള്‍ മുതല്‍ ശനി വരെ)
അര്‍ക്ക അനുഗ്രഹ ആശുപത്രി
9.00 AM – 1 PM (തിങ്കള്‍ മുതല്‍ ശനി വരെ)
ഓണ്‍ലൈന്‍ പരിശോധന സമയം:
ശനി, ഞായര്‍: 2 PM- 5 PM
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Phone : +91 86184 40906
E-mail : dr.rajsareek@outlook.com
https://www.instagram.com/dr.rajasree.k.nair/?igshid=MzMyNGUyNmU2YQ%3D%3D