അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി ഇതാ ഒരു മലയാളി ശാസ്ത്രജ്ഞന്.
- സുരേഷ് നായര്‍, മിനസോട്ട
ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അദേഹത്തിന്റെ ഭാര്യ ഡോ. പ്രസില്ല ചാനും ചേര്‍ന്ന് രൂപികരിച്ച ‘ചാന് സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി’ന്റെ ഗ്രാന്‍ഡ് കരസ്ഥമാക്കി മലയാളിയായ ഡോ. പ്രമോദ് പിഷാരടി അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി മാറുന്നു.
7 ലക്ഷം ഡോളര്‍ വരുന്ന ഈ ഗ്രാന്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് ഡോ. പ്രമോദ് പിഷാരടി.
മിനസോട്ടാ യൂണിവേഴ്സിറ്റിയില്‍ മാഗ്നറ്റിക്ക് റെസണന്‍സ് റിസര്‍ച്ച് സെന്ററില്‍ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍.
ALS,, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, അള്‍ഷിമേഴ്സ് തുടങ്ങിയതലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെ നേരത്തേ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇമേജിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഡോ. പ്രമോദ് പിഷാരടി ഏറ്റെടുത്തു നടത്തുന്നത്
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ കൈലാസപുരത്ത് പിഷാരത്ത് പരേതരായ വിക്രമ പിഷാരടിയുടെയും പ്രേമ പിഷാരസ്വാരുടെയും മകനാണ് പ്രമോദ്. ഭാര്യ – രാധിക, മകള്‍ – പാര്‍വ്വതി.
പാലക്കാട് എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളേജില്‍ നിന്നും 2003ല്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ പ്രമോദ് പിഷാരടി പിന്നീട് സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു Elec. & Computer Engineering -ല്‍ പി.എച്ച്ഡി കരസ്ഥമാക്കി. അതിനുശേഷം അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ എന്‍ജിനിയറിങില്‍ നിന്നു പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി.