ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ലിങ്കണ് യൂണിവേഴ്സിറ്റി മലേഷ്യയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു
മേപ്പാടി:ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന് ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ലിങ്കണ് യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്മാന് ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് വേണ്ടി ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്ത, ലിങ്കണ് യൂണിവേഴ്സിറ്റി വൈസ് ചാന്സ്ലര് ഡോ. അമിയ ഭൗമിക് എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
സ്റ്റെം സെല്‍ & റീജനറേറ്റീവ് മെഡിസിന്, ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കണ്ട്രോള്,ബയോ മെറ്റീരിയല്‍ സയന്‍സും മെഡിക്കല്‍ ഉപകരണ വികസനവും, ബയോ മെറ്റീരിയല്‍ സയന്‍സ് & ടിഷ്യൂ എഞ്ചിനീയറിംഗ്/3-ഡി ബയോ പ്രിന്റിംഗ് തുടങ്ങിയ ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ കോഴ്സുകളും ബയോമെഡിക്കല്‍ റിസര്‍ച്ച് ഫോര്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സിലെ പിജി എംഎസ് (2 വര്‍ഷം) കോഴ്സും മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (2 വര്‍ഷം)പിഎച്ച്ഡി (3 വര്‍ഷം)ബയോ മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ ഹെല്‍ത്ത് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് (6 മാസം) തുടങ്ങിയ വിവിധങ്ങളായ കോഴ്സുകളാണ് ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ആരംഭിക്കുന്നത്.
ചടങ്ങില്‍ ചെയര്മാന് ഡോ ആസാദ് മൂപ്പന്, ലിങ്കണ് യൂണിവേഴ്സിറ്റി വൈസ് ചാന്സ്ലര് ഡോ. അമിയ ഭൗമിക്, ലിങ്കണ് യൂണിവേഴ്സിറ്റി സി ഇ ഒ ഡോ ജ്യോതിസ് കുമാര്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ. യു. ബഷീര്‍, ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്, നാക് കണ്‍സള്‍റ്റന്റ് ഡോ. ജോസ് ജെയിംസ്, എ ജി എം ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു. കോഴ്സുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 8606077778 ല്‍ വിളിക്കാവുന്നതാണ്.