പാരമ്പര്യ ചികിത്സയ്ക്ക് ഒരു പൊന്‍തിളക്കം
ശാസ്ത്രം പുരോഗതിയിലേക്കു പോകുമ്പോഴും ആധുനിക സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോഴും ഇന്നും പല കാര്യങ്ങളിലും നാം പാരമ്പര്യ മാര്‍ഗങ്ങളെ ആശ്രയിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം പുത്തന്‍ ചികിത്സാ രീതികളിലൂടെ അതിന്റെ ഉന്നതിയിലേക്കു പ്രയാണം നടത്തുമ്പോഴും പാരമ്പര്യ ചികിത്സയെ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതാണ്.
നാട്ടറിവ്, അനുഭവജ്ഞാനം, ആയൂര്‍വേദം, കഠിന പരിശ്രമം എന്നിവ സമം ചാലിച്ച്, പാരമ്പര്യചികിത്സാ രംഗത്ത് ശോഭിച്ചു നില്‍ക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ഒട്ടും ഉചിതമല്ല. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കണ്ടുപിടിച്ച് സ്വപ്രയത്നത്തിലൂടെ ഉന്നതിയുടെ പടവുകള്‍ ചവിട്ടി കയറി, ‘കളരിയ്ക്കല്‍ മര്‍മ വൈദ്യശാല’യിലൂടെ നിരവധി പേര്‍ക്ക് ആശ്വാസവും അഭയവുമായി പ്രവര്‍ത്തിക്കുന്ന ഡോ. കളരിക്കല്‍ അശോകന് എന്ന പ്രതിഭാസത്തെ നമുക്ക് പരിചയപ്പെടാം.
നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ അരുവിപ്പുറം ശിവക്ഷേത്രത്തിനു സമീപമാണ് കളരിയ്ക്കല്‍ മര്‍മ വൈദ്യശാല. അസ്ഥി തേയ്മാന ചികിത്സയ്ക്ക് പേരുകേട്ടതാണ് ഇവിടം. അതിനുപുറമെ, പ്രമേഹം, ത്വക്ക് രോഗങ്ങള്‍, വൃക്ക – കരള്‍ തകരാറുകള്‍ എന്നിവയ്ക്കുമുള്ള പരിഹാരം തേടി നിരവധി രോഗികളാണ് ഇവിടെയെത്തുന്നത്. ഇവിടുത്തെ ചികിത്സാരീതിയിലൂടെ രോഗികള്‍ക്ക് രോഗശമനം ലഭിച്ചതിന് നിരവധി സാക്ഷ്യപത്രങ്ങള്‍… പാരമ്പര്യമായി ലഭിച്ച കഴിവും അറിവും ഉപയോഗപ്പെടുത്തി കളരിക്കല്‍ അശോകന് എന്ന വ്യക്തിത്വം ഒരു ദേശത്തിന്റെയൊന്നാകെ അഭിമാനമായി മാറുന്നത് അങ്ങനെയാണ്.
തിരുവനന്തപുരം ജില്ലയിലെ വെള്ളനാടാണ് അശോകന്റെ ജനനസ്ഥലം. പരീക്ഷണത്തിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുത്ത അറിവുകള്‍, പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കാണിച്ച ചങ്കൂറ്റമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. എപ്പോഴും സമൂഹത്തില്‍ അദ്ധ്വാനിക്കുന്ന വിഭാഗത്തെ സേവിക്കാന്‍ തല്പ്പരനായിരുന്നു അദ്ദേഹം. വീടിന് സമീപത്തുള്ള ചുമടെടുപ്പു തൊളിലാളികളെ അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്നു അസ്ഥിതേയ്മാനം എന്നത്. അവരെ സഹായിക്കാനുള്ള സന്നദ്ധത കളരിക്കല്‍ അശോകന് എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഒരു നാഴികക്കല്ലാവുകയായിരുന്നു.
അശോകന് നേരിട്ടറിയാവുന്ന ചുമടെടുപ്പ് തൊഴിലാളികളായ നിരവധിയാളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമായിരുന്നു അസ്ഥിതേയ്മാനം. കാല്‍മുട്ട്, തോളെല്ല് തുടങ്ങിയ ശരീരത്തിലെ പല ഭാഗത്തേയും അസ്ഥികള്‍ക്കുണ്ടാകുന്ന തേയ്മാനം. നിത്യവൃത്തിയിലൂടെ കുടുംബത്തെ പരിപാലിച്ചിരുന്ന ഇവര്‍ക്ക് വലിയ തുക നല്കി അലോപ്പതി മരുന്ന് കഴിക്കുക എന്നത് പ്രായോഗികമായിരുന്നില്ല. അതിനാല്‍ അശോകന് തന്റെ അറിവിനെ പ്രശ്നപരിഹാരത്തിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചു.
അദ്ദേഹത്തിന്റെ മനസ്സിലുണ്ടായ സംശയം ഇതായിരുന്നു: എന്തുകൊണ്ടാണ് പ്രായം കഴിയുന്തോറും അസ്ഥിതേയ്മാനം ഉണ്ടാകുന്നത്?
ഒടുവില്‍, ഉത്തരം കണ്ടെത്തി. അസ്ഥികള്‍ക്കിടയിലെ ദ്രവം നഷ്ടമാകുമ്പോള്‍ അസ്ഥികള്‍ തമ്മില്‍ കൂട്ടിയുരസുകയും തുടര്‍ന്ന് വേദനയും നടക്കാനും ഇരിയ്ക്കാനുമൊന്നും കഴിയാത്ത അവസ്ഥയും ഉണ്ടാകും. പരിഹാരം കണ്ടെത്താനായി അശ്രാന്തം പരിശ്രമിച്ചു. ആയൂര്‍വേദ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു. ഒടുവില്‍, നഷ്ടമായ ദ്രവം തിരികെ അസ്ഥികള്‍ക്കിടയില്‍ കൊണ്ടുവന്നാല്‍ അസുഖത്തെ ചെറുക്കാം എന്ന കണ്ടെത്തലില്‍ എത്തി. ആ രീതിയിലുള്ള ചികിത്സയിലൂടെ, വില്ലനായ അസ്ഥി തേയ്മാനത്തെ പരാജയപ്പെടുത്തി.
അസ്ഥിതേയ്മാനത്തിനുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ട് ഇപ്പോള്‍ 17 വര്‍ഷങ്ങള്‍ കഴിഞ്ഞു. അസുഖം മാറി 15 വര്ഷത്തിലധികമായവര് ഇപ്പോഴും ബുദ്ധിമുട്ടുകളില്ലാതെ സസന്തോഷം അവരവരുടെ തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നു.
പാരമ്പര്യ ചികിത്സയിലൂടെ പ്രമേഹം എന്ന അവസ്ഥയ്ക്കു മരുന്നു കണ്ടുപിടിച്ചിട്ടു 13 വര്‍ഷത്തിലധികമായി. അസുഖം മാറി 10 വര്‍ഷം കഴിഞ്ഞ നിരവധി പേരുടെ വിവരങ്ങള്‍, സാക്ഷ്യപത്രങ്ങളായി അദ്ദേഹം തുറന്നുകാട്ടുന്നു. രോഗാണുവിന്റെ സാന്നിധ്യമില്ലാത്തതിനാല്‍ പ്രമേഹം രോഗമല്ല, രോഗാവസ്ഥയാണ് എന്ന പക്ഷക്കാരനാണ് കളരിക്കല്‍ അശോകന്.
ആ അവസ്ഥയ്ക്കു കാരണം കണ്ടെത്തിയാല്‍ മാത്രമേ, നമുക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയൂ. ആഗ്നേയ ഗ്രന്ധിയാണ് നമ്മുടെ ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ശേഖരിക്കുന്നത്. ശരീരത്തിലെ രക്തം ചെളിവെള്ളം പോലെയാണ്. ആഹാരത്തിലെ കൊഴുപ്പ്, വേസ്റ്റ്, നീര്, കഫം, നാം കഴിക്കുന്ന മരുന്നിന്റെ അംശം, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ നിറഞ്ഞ് നമ്മുടെ രക്തം അശുദ്ധമായിരിക്കും. ഇതിനെത്തുടര്‍ന്നു പാന്‍ക്രിയാസ് ഗ്രന്ധിക്കു ആവശ്യമായ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ കഴിയാതെ വരുന്നു.
ഈ അവസ്ഥയെ കിണറ്റിലെ മോട്ടോറിനോടാണ് അദ്ദേഹം ഉപമിക്കുന്നത്. ചെളിയും ചവറും കയറിയാല്‍ മോട്ടോര്‍ ചീത്തയാകും. എന്നാല്‍ അത് പുറത്തെടുത്തു വൃത്തിയാക്കിയാല്‍ വീണ്ടും പ്രവൃത്തിച്ചു തുടങ്ങും. എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ പാന്‍ക്രിയാസിനെ പുറത്തെടുക്കാനോ രക്തം വറ്റിയ്ക്കുവാനോ കഴിയില്ല. പിന്നെ, ചെയ്യാവുന്ന ഒരേ ഒരു കാര്യം രക്തത്തെ ശുദ്ധീകരിച്ച് പാന്‍ക്രിയാസിനെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ്. അതിനുള്ള മരുന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. നാലര മാസം മരുന്ന് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഈ ഒരു അവസ്ഥ തരണം ചെയ്യാന്‍ പറ്റും.
അസ്ഥിതേയ്മാനം, പ്രമേഹം ഇവയ്ക്ക് മാത്രമല്ല, വൃക്ക-കരള്‍ തകരാറുകള്‍, സോറിയോസിസ് തുടങ്ങിയ നിരവധി ത്വക്ക് രോഗങ്ങള്‍ക്ക് മരുന്നു കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനായി. വേദനിക്കുന്നവര്‍ക്ക് ആശ്വാസമായി, പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളുമായി കളരിക്കല്‍ അശോകന് ജൈത്രയാത്ര തുടരുന്നു. രോഗമെന്തായാലും അതിന്റെ അഗ്രഭാഗം വരെ കടുചെന്ന് അതിനെ പരിശോധിച്ചു പഠിച്ച് കാരണവും പരിഹാരവും കണ്ടെത്താന്‍ അദ്ദേഹം പരിശ്രമിക്കാറുണ്ട്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി ബഹുമതികളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഏതൊരു രോഗത്തെയും നമുക്കു ചെറുത്തു നില്ക്കാം. രോഗം ഉണ്ടായ സാഹചര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം അതിനെ പരിഹരിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുക, ആയൂര്‍വേദം അതിനു വേണ്ട പരിജ്ഞാനം പ്രദാനം ചെയ്യുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ നിരവധി കേസുകള്‍ കളരിയ്ക്കല്‍ അശോകന്റെ വിജയ വഴിയിലെ പൊന്‍തൂവലുകളാണ്. പാരമ്പര്യ ചികിത്സയിലൂടെ തന്റെ മായാജാലം കാണിച്ചു വിജയിച്ച കളരിയ്ക്കല്‍ അശോകന് തന്റെ പരിശ്രമം തുടരുകയാണ്, മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനായി…