പ്രതിഫലമല്ല പ്രതിബദ്ധത; ബിഹേവിയറല്‍ തെറാപ്പിയില്‍ വിപ്ലവനേട്ടവുമായി ഡോ.ഭീമ ക്ലിനിക് ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്

ലയ രാജന്‍
”ഞാനൊരു സംരംഭകയല്ല; ക്ലിനിഷ്യനാണ്. സാമ്പത്തിക ലാഭമല്ല, കുട്ടികളും മാതാപിതാക്കളും അവരാഗ്രഹിച്ച പോലെ സന്തോഷത്തോടെ തെറാപ്പി പൂര്‍ത്തിയാക്കി പോകുന്നത് കാണുമ്പോഴുള്ള സംതൃപ്തിയാണ് ഈ മേഖലയില്‍ തുടരാന്‍ എല്ലാ ദിവസവും എന്നെ പ്രചോദിപ്പിക്കുന്നത്… !”
പറയുന്നത് ഡോ. ഭീമയാണ്. ആയുര്‍വേദം ആധുനിക തെറാപ്പി രീതികളുമായി സമന്വയിപ്പിച്ച് ബിഹേവിയറല്‍ തെറാപ്പിയില്‍ വിപ്ലവകരമായ രീതി അവതരിപ്പിച്ച ഡോ: ഭീമ ക്ലിനിക് ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ അമരക്കാരി. ഇന്നത്തെ സമൂഹത്തില്‍ കുട്ടികളുടെ പെരുമാറ്റപരവും ബൗദ്ധികവുമായ വെല്ലുവിളികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ചികിത്സയെ വെറും രോഗശമനമായി മാത്രം കാണാതെ സമഗ്ര വികസനത്തിന്റെ ഭാഗമായി സമീപിക്കുന്ന ക്ലിനീഷ്യന്മാര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരത്തിലൊരു വ്യത്യസ്ത സമീപനമാണ് മൂവാറ്റുപുഴയിലും വൈറ്റിലയിലും പ്രവര്‍ത്തിക്കുന്ന ഡോ.ഭീമ ക്ലിനിക് മുന്നോട്ടുവയ്ക്കുന്നത്.

ആയുര്‍വേദ ക്ലിനിക്കല്‍ ഡോക്ടറുമായും IBAO (International Behaviour Analysts Organization) അംഗീകൃത ചൈല്‍ഡ് ബിഹേവിയര്‍ അനലിസ്റ്റുമായ ഡോ. ഭീമ, കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മേഖലയിലുണ്ട്. അതില്‍ ഏഴോളം വര്‍ഷം ദുബായില്‍ കുട്ടികളുടെ പെരുമാറ്റ വിശകലന വിദഗ്ധയായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത്, ക്ലിനിക്കിന്റെ ചികിത്സാ രീതികള്‍ക്ക് ശക്തമായ അടിത്തറ നല്‍കി. IBAO ബോര്‍ഡിന്റെ പ്രൊഫഷണല്‍ അഡ്വൈസറി ബോര്‍ഡ് അംഗമായി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഡോ. ഭീമയെ തേടി ലോക സ്‌കൂള്‍ സമിറ്റില്‍ ‘ബെസ്റ്റ് ABA സ്‌പെഷ്യലിസ്റ്റ്’ അവാര്‍ഡ് അടക്കമുള്ള പ്രൊഫഷണല്‍ അംഗീകാരങ്ങളുമെത്തി.

2022 ഡിസംബര്‍ 22ന് മൂവാറ്റുപുഴയില്‍ ആരംഭിച്ച ക്ലിനിക്കില്‍, Applied Behaviour Analysis (ABA) ചികിത്സയും ആയുര്‍വേദത്തിന്റെ സമഗ്ര ചികിത്സാ ദര്‍ശനവും സംയോജിപ്പിച്ച ഒരു സമഗ്ര സമീപനമാണ് പിന്തുടരുന്നത്. ADHD, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍, Intellectual Disability തുടങ്ങിയ അവസ്ഥകളിലുള്ള കുട്ടികള്‍ക്കായി അവതരിപ്പിച്ച Early Intervention Program, Skill Development Therapy തുടങ്ങിയ സേവനങ്ങളാണ് ക്ലിനിക്കിന്റെ മുഖ്യ ആകര്‍ഷണം. രോഗം ‘സുഖപ്പെടുത്തല്‍’ എന്നതിലുപരി, കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തി അവരെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ നയിക്കുക എന്നതാണ് ഇവിടുത്തെ ചികിത്സാ തത്വം.

ഡോ.ഭീമ ക്ലിനിക് ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് ഒരു ചികിത്സാ കേന്ദ്രം മാത്രമല്ല; ഒരു പഠനകേന്ദ്രം കൂടിയാണ്. IBAO അംഗീകൃത കോഴ്‌സുകളുടെ അംഗീകൃത കണ്ടന്റ് പ്രൊവൈഡറായി, International Behaviour Therapist , International Behaviour Analyst കോഴ്‌സുകള്‍ ക്ലിനിക് വഴി നടത്തിവരുന്നു. ഇതുവരെ മൂന്ന് ബാച്ചുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടൊപ്പം നാലാമത്തെ ബാച്ച് ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ധാര്‍മിക മൂല്യങ്ങള്‍ക്കും കുടുംബ പിന്തുണയ്ക്കും പ്രാധാന്യം നല്‍കുന്ന ചികിത്സാ സമീപനമാണ് ഡോ. ഭീമയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ‘ഓരോ കുട്ടിയും വളരേണ്ടത് തന്റെ മുഴുവന്‍ ശേഷിയിലേക്കാണ്’ എന്ന ദൃഢവിശ്വാസത്തോടെ, കുട്ടികളുടെയും മാതാപിതാക്കളുടെയും വിശ്വാസം നേടിയെടുക്കുകയാണ് ഡോ. ഭീമയുടെ ക്ലിനിക്. തന്റെ വഴികള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ള കുടുംബത്തിന് തന്നെയാണ് ഡോ:ഭീമ തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത്.
www.drbeemaclinic.com
Mob: +91 73561 37734
E-mail: info@drbeemaclinic.com
https://www.facebook.com/drbeemaclinic



