EntreprenuershipSuccess Story

‘വെഡിങ് പര്‍ച്ചേസി’നായി കടകള്‍ കയറിയിറങ്ങേണ്ട; എല്ലാം ഒരു കുടക്കീഴില്‍; അറിയാം ശ്രീചിത്തിരയുടെ വിശേഷങ്ങള്‍

നിങ്ങള്‍ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നേടിത്തരാന്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെ നില്‍ക്കുമെന്ന് പൗലോ കൊയ്‌ലോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വെറും ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. അതിനായി കുറച്ചധികം കഷ്ടപ്പെടുകയും വേണം. കഷ്ടപ്പാടിലൂടെ കരിയര്‍ കെട്ടിപ്പൊക്കിയ ഒരു സംരംഭകയെയാണ് ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത്.

അടിക്കടി മാറുന്ന സൗന്ദര്യ ചിന്തകള്‍ക്കൊത്ത് മാറ്റത്തിന്റെ ചുവടുകളുമായി മുന്നേറുകയാണ് ശ്രീലത എന്ന കൊല്ലം സ്വദേശിനി. ജനിച്ചതും വളര്‍ന്നതും എല്ലാം കൊല്ലം ജില്ലയിലാണെങ്കിലും ഈ സംരംഭകയുടെ സ്ഥാപനമായ ശ്രീചിത്തിര മേക്കോവര്‍ സ്റ്റുഡിയോ ആന്‍ഡ് ഡിസൈനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചാണ്.

കഷ്ടപ്പെടാനുള്ള മനസ്സും കരിയറിനോടുള്ള അടങ്ങാത്ത പാഷനും ശ്രീലത എന്ന സംരംഭകയെ കൊണ്ടെത്തിച്ചത് കേരളത്തിലെ ഒന്നാം നിര ബ്യൂട്ടീഷന്‍മാരുടെ പട്ടികയിലേക്കാണ്. കഴിഞ്ഞ 15 വര്‍ഷമായി ബ്യൂട്ടീഷന്‍ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രീലത ശ്രീചിത്തിരയുടെ വിജയവഴിയെ കുറിച്ച് അറിയാം…

എങ്ങനെയാണ് ശ്രീചിത്തിര മേക്കോവര്‍ സ്റ്റുഡിയോ ആന്‍ഡ് ഡിസൈനിങ് സെന്റര്‍ എന്ന സംരംഭം ആരംഭിച്ചത്?
എന്നും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് മേക്കപ്പ്. മറ്റുള്ളവര്‍ക്ക് വേണ്ടി എത്ര ചെയ്തു കൊടുത്താലും അതിനോടുള്ള താല്‍പര്യത്തിന് ഒരിക്കലും കുറവ് സംഭവിച്ചിട്ടില്ല. മേക്കപ്പിനോട് തോന്നിയ പാഷന്‍ തന്നെയാണ് ശ്രീചിത്തിര മേക്കോവര്‍ സ്റ്റുഡിയോ ആന്‍ഡ് ഡിസൈനിങ് സെന്ററിന്റെ ആരംഭത്തിന് കാരണമായത്.

ആദ്യകാലത്ത് ശ്രീചിത്തിര ഒരു മേക്കോവര്‍ സ്റ്റുഡിയോ മാത്രമായിരുന്നു. ഒറ്റമുറിക്കടയില്‍ വളരെ ചെറിയ തോതില്‍ ആരംഭിച്ച സ്ഥാപനമാണ്. ഇന്ന് പന്ത്രണ്ടിലധികം ജോലിക്കാരെ വച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന മേക്കപ്പ് സ്റ്റുഡിയോ ആയി വളര്‍ന്നത്.

എന്തൊക്കെ സര്‍വീസുകളാണ് ശ്രീചിത്തിര നല്‍കിവരുന്നത്?
ബ്രൈഡല്‍ വര്‍ക്കുകളാണ് ഞങ്ങള്‍ പ്രധാനമായും ചെയ്യുന്നത്. അതോടൊപ്പം മറ്റ് പാര്‍ലര്‍ സര്‍വീസുകളും ചെയ്തു നല്‍കുന്നു. ഇതിനുപുറമെ ഡ്രസ്സ് ഡിസൈന്‍, റെന്റഡ് ഓര്‍ണമെന്‍സ് എന്നിവയുടെ സേവനവും ശ്രീചിത്തിരയില്‍ ലഭ്യമാണ്. ബ്രൈഡ് വസ്ത്രവും ആഭരണവും തിരഞ്ഞെടുക്കുന്നതിന് മുന്‍പായി നമ്മുടെ സ്ഥാപനത്തെ സമീപിക്കുകയാണെങ്കില്‍ അവര്‍ക്ക് എല്ലാത്തിനെയും കുറിച്ച് ഒരു ധാരണ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും.

ഒരു ബ്യൂട്ടീഷന്‍ എന്ന നിലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെന്തൊക്കെ?
നമ്മുടെ അടുത്ത് വന്നു പോകുന്ന ആളുകളുടെ മുഖത്ത് വിടരുന്ന ചിരിയും സന്തോഷവുമാണ് ഏറ്റവും വലിയ നേട്ടം. അതിനോടൊപ്പം തന്നെ ഫ്‌ളവേഴ്‌സ് ഫാഷന്‍ ഷോയുടെ മൂന്നുതരം മേക്കോവര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഇന്ത്യന്‍ ബ്രൈഡല്‍ അസോസിയേഷന്‍ (Siba) 2019ല്‍ നടത്തിയ പരിപാടിയിലെ 44 മത്സരാര്‍ത്ഥികളില്‍നിന്ന് ഒന്നാം റണ്ണറപ്പാകാന്‍ സാധിച്ചത് എന്നെ സംബന്ധിച്ച് വലിയ നേട്ടങ്ങളില്‍ ഒന്ന് തന്നെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://g.co/kgs/PLJbvK

https://instagram.com/sreelatha_sreechithira?igshid=OGQ5ZDc2ODk2ZA==

https://youtube.com/@sreechithiramakeovers9335

https://www.facebook.com/sreechithira08?mibextid=LQQJ4d

Mob: +91 99612 97651

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button