DIGIMONK MEDIA P LTD; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ മുന്നേറുന്ന ദിബിന്‍ എന്ന സംരംഭകന്റെ കഥ
ദിനംപ്രതി വികസിച്ചു വരുന്ന കാലത്തിനൊപ്പം തന്റെ ആശയങ്ങളെ രൂപപ്പെടുത്തുന്നവരാണ് സംരംഭ മേഖലയില്‍ എല്ലാ കാലത്തും വിജയം നേടിയിട്ടുള്ളത്. ജനങ്ങളുടെ ആവശ്യമറിഞ്ഞുകൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന സേവനം നല്‍കുന്നവര്‍ എല്ലാ കാലത്തും മുന്നേറിക്കൊണ്ടേയിരിക്കും. അത്തരത്തില്‍ ദിനംപ്രതി മാറുന്ന ഈ ഡിജിറ്റല്‍ യുഗത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുകയാണ് DIGIMONK MEDIA P LTD എന്ന സ്ഥാപനം.
പാലക്കാട് സ്വദേശിയായ ദിബിന്‍ എന്ന യുവാവാണ് DIGIMONK MEDIA P LTD എന്ന സ്ഥാപനത്തിന് രൂപം നല്‍കിയത്. സമൂഹത്തിന്റെ ‘നീഡ്’ മനസ്സിലാക്കി ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ടാണ് ദിബിന്‍ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.
റിസോര്‍ട്ടുകള്‍, സിനിമകള്‍, സ്ഥാപനങ്ങള്‍, പ്രൊഡക്റ്റുകള്‍ തുടങ്ങി അനേകം മേഖലകളെ തങ്ങളുടെ സ്ഥാപനം വഴി നിരവധി പേരിലേക്കാണ് ഇവര്‍ എത്തിച്ചിട്ടുള്ളത്. ഇതിനെല്ലാം ഉപരി ഓരോ വ്യക്തികളെയും ബ്രാന്‍ഡ് ചെയ്യാനും DIGIMONK എന്ന സ്ഥാപനം മുന്‍പന്തിയില്‍ തന്നെയുണ്ട് .
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ഇന്ന് തന്റേതായ വ്യക്തിത്വം പതിപ്പിക്കാന്‍ ദിബിന്‍ എന്ന യുവാവിന് സാധിച്ചത് തന്റെ കൃത്യമായ പഠനം കൊണ്ടാണ്. സമൂഹത്തിലെ ഓരോ മനുഷ്യരെ കുറിച്ചും സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ അവരെ സ്വാധീനിക്കുന്ന രീതികളെ കുറിച്ചും കൃത്യമായ അറിവ് ഈ യുവാവിനുണ്ട്. മറ്റുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ഥാപനങ്ങളില്‍ നിന്നും വളരെ വേഗം DIGIMONK MEDIA P LTD സമൂഹത്തില്‍ ഇത്രത്തോളം പ്രാധാന്യം നേടിയതിന്റെ കാരണവും അത് തന്നെയാണ്.
ഗ്രാഫിക് ഡിസൈനിങ് പഠിച്ചിറങ്ങിയ ദിബിന്‍ 2019 ലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങുന്നത്. ‘ദിബിന്‍ ഫോട്ടോഗ്രഫി’ എന്ന സ്ഥാപനത്തില്‍ നിന്നും 2022 ല്‍ ഡിജിറ്റല്‍ കാലത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി, ഈ യുവാവ് തന്റെ പുതിയ സംരംഭമായ DIGIMONK MEDIA P LTD എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. വിപിന്‍, നിയാസ് മുഹമ്മദ്, ഷിഫിന എന്നീ മൂന്ന് പാര്‍ട്ണര്‍മാര്‍ക്കൊപ്പം ആരംഭിച്ച ഈ സംരംഭം വളരെ വേഗമാണ് മുന്നേറാന്‍ തുടങ്ങിയത്.
പേഴ്‌സണല്‍ ഡെവലപ്പ്‌മെന്റ് മാര്‍ക്കറ്റിങിലൂടെ നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയും ഇവര്‍ സോഷ്യല്‍ പ്ലാറ്റ് ഫോമിന്റെ മുന്‍നിരയില്‍ എത്തിച്ചിട്ടുണ്ട്. തങ്ങളുടെ ക്രിയേറ്റീവ് വര്‍ക്കുകള്‍ ആളുകള്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ട് പോകുന്ന നിരവധി പേര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഈ സ്ഥാപനത്തിനും ദിബിന്‍ എന്ന യുവാവിനും സാധിച്ചു.
തങ്ങളുടെ വീഡിയോകള്‍, കലാ സൃഷ്ടികള്‍ തുടങ്ങിയവ സമൂഹത്തിനു മുന്നിലേക്ക് എത്തിക്കാന്‍ നിരവധി പേരാണ് മാര്‍ക്കറ്റിങ് തേടി ഈ സ്ഥാപനത്തെ സമീപിക്കുന്നത്.
4000 ത്തില്‍ അധികം മെമ്പേഴ്‌സാണ് ഇന്ന് DIGIMONK MEDIA P LTD എന്ന സ്ഥാപനത്തിലുള്ളത്. അതിലേറെ 268 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും ഇവര്‍ക്ക് ഒപ്പമുണ്ട്.
തങ്ങളുടെ അടുത്ത് മാര്‍ക്കറ്റിങ് തേടിയെത്തുന്നവര്‍ക്ക് ഈ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മുഖേനയും ഇവര്‍ പ്രൊമോഷനുകള്‍ നല്‍കുന്നു. മറ്റുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നതിന് വേണ്ടി വലിയ തുകകള്‍ വാങ്ങുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി Zero Budget രീതിയിലാണ് DIGIMONK എന്ന സ്ഥാപനം കസ്റ്റമേഴ്സിനെ സഹായിക്കുന്നത്.
ഒരു മികച്ച സംരംഭകന്‍ ആവുക എന്നത് തന്നെയായിരുന്നു ദിബിന്‍ എന്ന യുവാവിന്റെ എക്കാലത്തെയും സ്വപ്‌നങ്ങളില്‍ ഒന്ന്. ഏറ്റവും മികച്ച സേവനം മറ്റുള്ളവര്‍ക്കായി നല്‍കുക എന്ന ആഗ്രഹം തന്നെയാണല്ലോ വിജയിക്കുന്ന സംരംഭകന്റെ അടയാളവും.
മറ്റൊരാളുടെ കീഴില്‍ പ്രവര്‍ത്തിക്കുക എന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ദിബിന് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. അവിടെ നിന്നും ഇത് വരെയുള്ള യാത്രകള്‍ ഏതൊരു സംരംഭകനെയും പോലെ ദിബിന് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തോറ്റ് പോയാലും വീണ്ടും വീണ്ടും ശ്രമിക്കുക. ഒരിക്കല്‍ നിങ്ങള്‍ വിജയിക്കും എന്ന സിദ്ധാന്തത്തെ ഏറെ വിശ്വസിച്ചിരുന്ന ദിബിന്‍ തന്റെ മേഖലയെ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.
ഓരോ സംരംഭത്തിനും പ്രതിസന്ധികള്‍ ഉള്ളത് പോലെ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ഥാപനത്തിനും നിരവധി വെല്ലുവിളികളുണ്ട്. എന്നാല്‍ DIGIMONK എന്ന സ്ഥാപനം കൃത്യമായി മാര്‍ക്കറ്റിങ് പ്ലെയ്‌സുകളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ അല്‍ഗൊരിതങ്ങള്‍ ഏത് നിമിഷം വേണമെങ്കിലും മാറാവുന്നതാണ്. ഇതിനെ എപ്പോഴും നിരീക്ഷിക്കുന്നവര്‍ക്ക് മാത്രമേ കൃത്യമായി ഒരു പ്രൊഡക്റ്റിനെയോ സ്ഥാപനത്തിനെയോ ആളുകളുടെ മുന്നിലേക്ക് എത്തിക്കാന്‍ സാധിക്കു. DIGIMONK എന്ന സ്ഥാപനം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നതിന് കാരണവും ഇത് തന്നെയാണ്.
കോവിഡ് സമയത്തെ പ്രതിസന്ധികളെ അതിജീവിക്കാനും ഒരുപാട് മുന്നേറാനും DIGIMONK MEDIA P LTD ന് സാധിച്ചത് കൃത്യമായ അറിവ് കൊണ്ട് തന്നെയാണ്. ഇന്ന് നിരവധി കോഴ്‌സുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിക്കുന്നതിന് ലഭ്യമാണ്. പക്ഷേ, ഠനത്തേക്കാള്‍ ഏറെ കൃത്യമായ നിരീക്ഷണ പാടവവും മാറുന്ന ഡിജിറ്റല്‍ രീതികളെ കുറിച്ചുള്ള പരിജ്ഞാനവുമാണ് ഈ മേഖലയില്‍ ഏറെ പ്രധാനമായും വേണ്ടത്. അതുകൊണ്ട് തന്നെയാണ് നിരവധി പേര്‍ ഇന്ന് DIGIMONK എന്ന സ്ഥാപനം തേടിയെത്തുന്നത്.