വാസ്തു ശാസ്ത്രവും ആധുനിക നിര്‍മാണവും സമന്വയിപ്പിച്ച് DG Homes
സ്വന്തമായൊരു ഇഷ്ട ഭവനം സ്വപ്നം കാണാത്തവരില്ല. ജീവിതത്തിലെ വലിയൊരു പങ്കും അതിനായി വിയര്‍പ്പൊഴുക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് കാലെടുത്തുവച്ചത് മുതല്‍ പ്രശ്നങ്ങള്‍ പലവഴിയിലൂടെ അലട്ടി തുടങ്ങുമ്പോഴാവും പലരും വീടിന്റെ വാസ്തുപരമായ കാര്യങ്ങള്‍ പരിശോധിച്ച് തുടങ്ങുക. എന്ത് ചെയ്താലും തടസങ്ങള്‍, വരവിനെക്കാള്‍ ചെലവ്, പണം കൈയ്യില്‍ നില്ക്കുന്നില്ല, അസുഖങ്ങള്‍ വിട്ടുമാറുന്നില്ല എന്നിങ്ങനെ തുടങ്ങുന്നു പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര.
എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ജന്മനക്ഷത്ര ഫലം, കര്‍മഫലം, വസിക്കുന്ന വീടിന്റെ വാസ്തു ദോഷം എന്നിങ്ങനെ മുന്ന് കാര്യങ്ങളാണ് എന്നാണ് പ്രധാനമായും കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ മൂന്ന് വിഷയങ്ങളും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുമുണ്ട്. കിഴക്കോട്ട് തല വച്ച് കിടക്കുന്ന ഒരു ശരാശരി മലയാളി, വീട് പണിയുമ്പോള്‍ അതിന്റെ ദിശയും കണക്കുകളും നോക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ ഒരിക്കലും ഒരു വ്യക്തിയുടെ വിശ്വാസമായോ നിലപാടായോ കൂട്ടിക്കുഴക്കേണ്ടുന്ന ഒന്നല്ല വാസ്തു ശാസ്ത്രം. മറിച്ച് ഒരു മനുഷ്യന് ഭൂമിയുമായും പ്രകൃതിയുമായി എങ്ങനെ ഇണങ്ങി ജീവിക്കാമെന്ന് ശാസ്ത്രീയമായി വ്യക്തമാക്കുന്ന ഒന്നാണ് വാസ്തു ശാസ്ത്രം.
ഭവന നിര്‍മാണത്തിനൊരുങ്ങുന്ന വ്യക്തിയെ സംബന്ധിച്ച് അതിസുന്ദരമായ ഭവനം കയ്യിലൊതുങ്ങുന്ന ചെലവില്‍ മികച്ച പരിചയസമ്പന്നതയുള്ള എഞ്ചിനീയറെ കൊണ്ട് ഉദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം എന്നത് മാത്രമാവും ചിന്തയിലുണ്ടാവുക. എന്നാല്‍ ഒരു വീടിന് പ്ലാന്‍ വരയ്ക്കുമ്പോള്‍ തന്നെ വാസ്തുപരമായ കണക്കുകള്‍ കൂടി കണക്കാക്കി നാല് മഹാദിക്കുകളില്‍ അനുയോജ്യമായ ഒരു ദിക്ക് കണക്കാക്കി ഭവനം പണിതാല്‍ എല്ലാം ശുഭമാകും എന്നത് വിസ്മരിച്ച് പോകാറാണ് പതിവ്. അതായത് ഭവന നിര്‍മാണത്തിലേക്ക് കടക്കുന്ന പലരും പ്രധാനമായി തന്നെ പരിഗണിക്കേണ്ട വാസ്തു ശാസ്ത്രത്തിന്റെ കാര്യത്തില്‍ അജ്ഞരുമായിരിക്കും. ഒരു നല്ല ഗൃഹ നിര്‍മാണത്തിന് പരിചയ സമ്പന്നനായ ഒരു എഞ്ചിനീയര്‍ എത്രമാത്രം ആവശ്യമാണോ, അതുപോലെ തന്നെ സന്തോഷവും സമാധാനവും ഐശ്വര്യമുള്ളതുമായ വീടു നിര്‍മാണത്തിന് നല്ലൊരു വാസ്തുശാസ്ത്ര വിദഗ്ദനും ആവശ്യമാണ്. ഇത്തരക്കാര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് വാസ്തു ആചാര്യ എഞ്ചിനീയറായ പ്രശാന്തിന്റെ DG Homes.
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വാസ്തു ശാസ്ത്രം?
ക്രിസ്തുവിനും വളരെ മുന്‍പ് 1500 മുതല്‍ 1800 വര്‍ഷങ്ങള്‍ക്കിടയിലാണ് വേദവ്യാസന് ഋഗ്വേദ, യജുര്‍വേദ, സാമവേദ, അഥര്‍വ വേദ എന്നിവ രചിക്കുന്നത്. അതില്‍ അഥര്‍വ വേദത്തിന്റെ ഭാഗമാണ് വാസ്തു ശാസ്ത്രം. ഒരു മനുഷ്യന് എങ്ങനെ ഭൂമില് സന്തോഷവും സമാധാനവുമായും പരിസ്ഥിതിയുമായി യോജിച്ച വാസഗൃഹം നിര്‍മിച്ച് ജീവിക്കണമെന്നാണ് വാസ്തു ശാസ്ത്രം പഠിപ്പിക്കുന്നത്.
വാസ്തുപരമായി ഒരു ഭവന നിര്‍മാണത്തിന് എന്തെല്ലാം ശ്രദ്ധിക്കണം?
ഗൃഹത്തിന്റെ ദിശ ഒരു വാസ്തു മണ്ഡലത്തിന് കണക്കാക്കി, ഏതെങ്കിലും ഒരു മഹാദിക്കിന് അഭിമുഖമായി വയ്ക്കേണ്ടതാണ്. വടക്ക് തെക്ക് ദിശയിലാണ് ഗൃഹ മദ്ധ്യരേഖയെങ്കില് തെക്കിനി പ്രധാനിയായുള്ള ഗൃഹമാണ് അനുയോജ്യം. കിഴക്ക് പടിഞ്ഞാറാണ് മദ്ധ്യരേഖയെങ്കില് പടിഞ്ഞാറ്റിനി പ്രധാനിയായുള്ള ഗൃഹമാണ് അഭികാമ്യം. ഗൃഹത്തിന്റെ ചുറ്റളവും മുറികളുടെ ചുറ്റളവും ദിക്കനുസരിച്ചു ക്രമികരികുകയും വീടിന്റെ വരവുചെലവ് അനുപാതം, ആയം വ്യയം കണക്കാക്കി ക്രമീകരിച്ചു മെച്ചപ്പെടുത്തേണ്ടതിനെകുറിച്ചും വാസ്തു ശാസ്ത്രത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുമുണ്ട്. മാത്രമല്ല, വ്യക്തിയുടെ ജന്മനക്ഷത്രവും ഗൃഹ നക്ഷത്രവും ഇണങ്ങി പോകുന്ന തരത്തില്‍ നിര്‍മാണം ക്രമീകരിക്കേണ്ടതുമുണ്ട്.
ഇവ പരിഗണിക്കാതെ നിര്‍മാണം സാധ്യമാവില്ലേ?
അതായത് ഗോവണിപ്പടി പ്രദക്ഷിണമായി മാത്രം നല്‍കുക എന്നതാണ് ശാസ്ത്രം. വലം കൈ ശീലമുള്ള നമ്മളെ സംബന്ധിച്ച് ഗോവണിപ്പടി കയറുമ്പോള്‍ കൈത്താങ്ങ് വലതുവശത്തും, ഗോവണിപ്പടി ഇറങ്ങുമ്പോള്‍ കൈത്താങ്ങ് ഇടതുമാകലാണ് ഉത്തമം. എന്നാല്‍ ഗോവണിപ്പടി തിരിച്ചുകൊടുത്താല്‍ തെന്നിവീഴാനുള്ള സാധ്യത കൂടുതലാണ്.
തെക്ക് കിഴക്ക് (അഗ്നി) കോണില്‍ അടുക്കള പണിയുന്നതാണ് നല്ലതെന്നാണ് ശാസ്ത്രം വ്യക്തമാക്കുന്നത്. അതായത് അഗ്നി കോണിന് എതിര്‍ദിശ വായു കോണാണ്. മറ്റു ദിശയില്‍ അടുക്കള പണിതാല്‍ വായുസഞ്ചാരം കാരണം അടുക്കള കുടുതലും കൈകാര്യം ചെയുന്ന സ്ത്രീകള്‍ക്ക് ദോഷമുണ്ടാകാം. ഇവിടെ പ്രായോഗിക ശാസ്ത്രം കൂടി പരിഗണിക്കേണ്ടതുണ്ട്.
മാത്രമല്ല ഇന്ന് വിറക് അടുപ്പുകള്‍ക്ക് പകരം ഗ്യാസ് അടുപ്പുകള്‍ ഇടം പിടിച്ചിരിക്കുന്നുവെന്നതും പരിഗണിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ സ്വപ്ന ഭവനം പണിയാന്‍ ഒരുങ്ങുന്ന ഓരോരുത്തരും ചിന്തിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ചെയ്യണ്ട കാര്യങ്ങള്‍ മനസിലാക്കി ചെയ്യണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നീട് കൂടുതല്‍ പണവും അധ്വാനവും മുടക്കി ചെയുന്നത് ഒഴിവാക്കാനാവും.
വാസ്തു ശരിയായാല്‍, മറ്റെല്ലാം ശരിയായോ?
വാസ്തു ശാസ്ത്രം മുന്‍നിര്‍ത്തി ഭവന നിര്‍മാണത്തിലേക്ക് കടന്നാല്‍ അവിടെയും കടമ്പകള്‍ നേരിട്ടേക്കാം. കാരണം വാസ്തു ശാസ്ത്രത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ നിരവധി പേരുണ്ടാവും. തൊഴില്‍പരമായി നിര്‍മാണമേഖലയില്‍ കഴിവുതെളിയിച്ച എഞ്ചിനീയര്‍മാരും ഒരുപാടുപേര് കാണും. എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ പ്രാഗത്ഭ്യവും നിര്‍മാണ മേഖലയില്‍ പരിചയസമ്പത്തുമുള്ള ആളുകള്‍ വിരളമായിരിക്കും. അവിടെയാണ് DG Homes വാസ്തു ആചാര്യ എഞ്ചിനീയര്‍ പ്രശാന്തും വ്യത്യസ്തമാവുന്നത്.
പ്രശസ്ത വാസ്തു പണ്ഡിതന് കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിയുടെ ശിഷ്യനായി വാസ്തു ശാസ്ത്രവും എഞ്ചിനീയറിങ്ങില്‍ ബിരുദവും സ്വന്തമാക്കിയാണ് പ്രശാന്ത് നിര്‍മാണ മേഖലയിലേക്കെത്തുന്നത്. തുടര്‍ന്നാണ് വാസ്തു ശാസ്ത്രവും ആധുനിക നിര്‍മിതിയും സമന്വയിപ്പിച്ച് 2003 ല്‍ ഇദ്ദേഹം DG Homes എന്ന സംരംഭം ആരംഭിക്കുന്നതും. ഇതിലൂടെ ആവശ്യക്കാരുടെ ഇഷ്ടങ്ങളും ശാസ്ത്രവും സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് താമസക്കാരന് ഇണങ്ങുന്ന രീതിയില്‍ ഭവനം ഒരുക്കിനല്‍കുകയാണ് ഇവര്‍.
വീടുവയ്ക്കാനൊരുങ്ങുന്ന സ്ഥലത്തെത്തി അതിലെ വാസ്തു ശാസ്ത്ര വശങ്ങള് മനസിലാക്കി, ത്രീഡി എലിവേഷന് പ്ലാന്‍ നല്‍കുന്നത് മുതല്‍ സ്വപ്നഭവന നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയാണ് DG Homes കൈകൊടുത്ത് പിരിയാറുള്ളത്. ആവശ്യക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് വീടു വച്ചു നല്‍കുക എന്നതിലുപരി, ആ ഭവനത്തില്‍ അവര്‍ സന്തോഷത്തോടെ ജീവിക്കുക എന്നതിലാണ് DG Homes കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളതും.
Contact NO : 9846021213