EduPlusSpecial Story
ലൈഫ് സയന്‍സില്‍ NET/JRF ആണോ ആഗ്രഹം? എങ്കില്‍ തിരഞ്ഞെടുക്കൂ ലൈഫ് സയന്‍സ് അക്കാദമി
മികച്ച ജോലിയും ഉയര്‍ന്ന ജീവിത നിലവാരവും സ്വപ്‌നം കണ്ടാണ് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളെ പഠനത്തിനായി അയക്കുന്നത്. ഉന്നത പഠനം തിരഞ്ഞെടുക്കുമ്പോള്‍ നിരവധി അഭിപ്രായങ്ങള്‍ക്ക് ശേഷമാണ് ഓരോ കോഴ്‌സും തിരഞ്ഞെടുക്കുക. CSIR/UGC – NET അല്ലെങ്കില്‍ JRF നേടുക എന്നത് ലൈഫ് സയന്‍സില്‍ പിജി ചെയ്യുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും ആഗ്രഹമാണ്. അതില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകാറില്ല. അവ വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാണ് അതിന് കാരണം. പഠന നിലവാരം കൊണ്ടും ഉയര്‍ന്ന വിജയശതമാനം കൊണ്ടും കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്ന ലൈഫ് സയന്‍സ് കോച്ചിങ് സെന്ററാണ് ലൈഫ് സയന്‍സ് അക്കാദമി.
2016-ല്‍ ദീപക്, കിരണ്‍, സുനിത എന്നീ മൂന്ന് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട സ്ഥാപനമാണ് ലൈഫ് സയന്‍സ് അക്കാദമി. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മ്മല ഗിരി കോളേജിനുള്ളിലാണ് സ്ഥാപനം ആദ്യമായി ആരംഭിച്ചത്.
CSIR/UGC/NET/JRF കൂടാതെ DBT, ICMR, ICAR, TIFR, GATE എന്നീ കോഴ്‌സുകളാണ് പ്രധാനമായും ലൈഫ് സയന്‍സ് അക്കാദമി വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ മൂന്ന് ബാച്ചുകളുടെ റിസള്‍ട്ട് പുറത്തുവന്നപ്പോള്‍തന്നെ സ്ഥാപനം മികച്ച വിജയത്തോടെ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം 2018-ല്‍ പത്തനംതിട്ടയില്‍ ലൈഫ് സയന്‍സ് അക്കാദമിയുടെ ബ്രാഞ്ച് ആരംഭിക്കുകയും പിന്നീട് 2020ല്‍ തിരുവല്ല കിഴക്കന്‍ മൂത്തൂരിലെ സ്വന്തം ക്യാമ്പസിലേക്ക് മാറുകയുമായിരുന്നു.
മറ്റ് കോച്ചിങ് സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി സ്ട്രസ്ഫ്രീ ആയ അന്തരീക്ഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റര്‍ ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ലക്ചര്‍ ക്ലാസും നാല് ദിവസം ഗ്രൂപ്പ് ഡിസ്‌കഷനുമാണ് ലൈഫ് സയന്‍സ് അക്കാദമി നല്‍കുന്നത്.
രാവിലെ 6 മണി മുതല്‍ രാത്രി 11 മണി വരെയാണ് പഠനത്തിനായി സെന്റര്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയം എല്ലാ അധ്യാപകരുടെയും സേവനം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്തുന്നുമുണ്ട്. റഫറന്‍സിനായി ഉന്നത നിലവാരമുള്ള ലൈബ്രറിയും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നതിനാല്‍ പഠനത്തിനായി മറ്റെവിടെയും ലഭിക്കാത്ത സമയവും കോച്ചിങ്ങും ലൈഫ് സയന്‍സ് അക്കാദമി വാഗ്ദാനം ചെയ്യുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തി അവര്‍ക്ക് മികച്ച വിജയം നേടാന്‍ സഹായിക്കുക എന്നതിനാണ് ലൈഫ് സയന്‍സ് അക്കാദമി പ്രാധാന്യം നല്‍കുന്നത്. സര്‍ക്കാരിന്റെ ഇ-ഗ്രാന്റ് OBC സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ എം -പാനല്‍ ചെയ്തിട്ടുള്ള ഒരേയൊരു CSIR/NET കോച്ചിങ് സെന്റര്‍ ലൈഫ് സയന്‍സ് അക്കാദമി മാത്രമാണ്.
2021-’22 വര്‍ഷത്തില്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് നല്‍കിയ 96 പേരില്‍ ല്‍ 89 പേരും 2022-’23 വര്‍ഷത്തില്‍ 89 ല്‍ 71 പേരും ലൈഫ് സയന്‍സ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി ലൈഫ് സയന്‍സ് അക്കാഡമിയുടെ തന്നെ സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നുണ്ട്. സ്ഥാപനം ആരംഭിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ 539 CSIR/JRF നേടിക്കൊടുക്കാന്‍ സെന്ററിന് സാധിച്ചിട്ടുണ്ട്. 2018ല്‍ ഇന്ത്യയില്‍ രണ്ടാം റാങ്കും 2022 ഫെബ്രുവരിയില്‍ ഏഴും എട്ടും റാങ്കുകളും സെപ്റ്റംബറില്‍ 13-ാം റാങ്കും നേടാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നതിന്റെ ഭാഗമായി 2021ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. റിസള്‍ട്ടിന്റെ കാര്യത്തില്‍ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിയായി മാറാന്‍ ലൈഫ് സയന്‍സ് അക്കാദമിക്ക് സാധിച്ചു. 2024-ഓടെ ലൈഫ് സയന്‍സ് അക്കാദമിയുടെ ബ്രാഞ്ച് കേരളത്തിന് പുറത്തേക്കും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡയറക്ടര്‍മാരായ ദീപക്കും കിരണും സുനിതയും.