EntreprenuershipSuccess Story

നിങ്ങളുടെ പ്ലാനില്‍, നിങ്ങള്‍ക്കിണങ്ങിയ ബഡ്ജറ്റില്‍ അഴകോടെ അകത്തളമൊരുക്കുവാന്‍ ഡി സി ഇന്റീരിയേഴ്സ്

മുന്‍കൂട്ടി തയ്യാറാക്കിയ പാക്കേജുകള്‍ നല്‍കുന്നതിനു പകരം സൗകര്യപ്രദമായ ബഡ്ജറ്റില്‍ വീട്ടുടമ വിഭാവനം ചെയ്യുന്നതുപോലെ അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന രീതിയാണ് ഡി സി ഇന്റീരിയേഴ്‌സിന്റേത്

ഓരോ വീടും ഒരു കഥ പറയുന്നുണ്ട്. കല്ലും തടിയും സിമന്റും ചേരുന്ന കെട്ടിടങ്ങള്‍ വീടായി മാറുന്നത് അവിടെ താമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും കൂടി ആലയമാകുമ്പോഴാണ്. കെട്ടിടം നിര്‍മിക്കുവാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അതിനെ വീടാക്കി മാറ്റുവാന്‍ ഒരു കലാകാരനേ കഴിയൂ. വിധു കൃഷ്ണന് അച്ഛന്‍ പകര്‍ന്നു നല്‍കിയ പാഠമാണിത്. ടെക്‌നോപാര്‍ക്കിലെ പതിനാലു വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ട് ഇന്റീരിയര്‍ ഡിസൈനിങ് തെരഞ്ഞെടുക്കാന്‍ തിരുവനന്തപുരം സ്വദേശി വിധു കൃഷ്ണന് പ്രചോദനമായതും അച്ഛന്റെ ഈ വാക്കുകളാണ്.

ആശാരിക്കുടുംബത്തില്‍ നിന്ന് വരുന്ന വിധു കൃഷ്ണന് ചീകി മിനുക്കിയും ചിന്തേരിട്ടും പാര്‍പ്പിടങ്ങള്‍ മനോഹരമാക്കുന്ന കലയോട് കുട്ടിക്കാലത്തേ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു ദിശയിലേക്കായിരുന്നു കരിയര്‍ വളര്‍ന്നത്. അവധി ദിവസങ്ങള്‍ പൂര്‍ണമായും തന്റെ പാഷനു വേണ്ടി മാറ്റിവെച്ചാണ് ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ സമവാക്യങ്ങള്‍ വിധു കൃഷ്ണന്‍ സ്വായത്തമാക്കിയത്. ബാഗ്ലൂരുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ക്കിടെക്ചര്‍ ഡിസൈനിങ്ങില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനും സാധിച്ചു. തുടര്‍ന്ന് അകത്തളങ്ങള്‍ ഒരുക്കാനുള്ള വിധുവിന്റെ താല്പര്യമറിയാവുന്ന ഒരു സുഹൃത്ത് പുതുതായി പണിതീര്‍ന്ന തന്റെ വീട്ടില്‍ പഠിച്ച പാഠങ്ങള്‍ പരീക്ഷിച്ചു നോക്കുവാന്‍ അവസരം നല്‍കി.

സ്വന്തമായി പ്ലാന്‍ വരച്ച് ഒരു സുഹൃത്തിന്റെ സഹായത്തോടെ ആദ്യമായി പാഷനെ പ്രായോഗികമാക്കാന്‍ ശ്രമിക്കുമ്പോള്‍ വിധുവിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ താനൊരുക്കിയ വീടിന്റെ അകത്തളങ്ങള്‍ കണ്ടവര്‍ ഇന്റീരിയര്‍ ഡിസൈനറുടെ നമ്പര്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് ബോധ്യമായി. ആ വര്‍ഷം തന്നെ ‘ഡി സി ഹോംസ് ആന്‍ഡ് ഇന്റീരിയേഴ്‌സ്’ എന്ന പേരില്‍ സ്വന്തം സംരംഭം രജിസ്റ്റര്‍ ചെയ്യുവാനും വിധു കൃഷ്ണന് സാധിച്ചു.

ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ എന്ന വാക്ക് തന്നെ മലയാളികള്‍ പരിചയിച്ചു വരുന്നതേയുള്ളൂ. കട്ടയിലും മുഴക്കോലിലും നിന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. പുതിയ ഡിസൈനുകള്‍, പ്രവണതകള്‍, താല്‍പര്യങ്ങള്‍ എന്നിങ്ങനെ അനേകം ചലഞ്ചുകള്‍. അതോടൊപ്പം പുതുതായി ആരംഭിച്ച സംരംഭത്തിന്റെ പരിമിതികളും. എങ്കിലും ഇവയെല്ലാം മറികടന്ന് 2015 ഓടെ സ്വതന്ത്രമായി പ്രോജക്ടുകള്‍ ചെയ്യുവാന്‍ വിധു കൃഷ്ണന് കഴിഞ്ഞു.

ഭവനങ്ങളുടെ ഉള്ളറകള്‍ ശാസ്ത്രീയമായും സൗന്ദര്യബോധത്തോടു കൂടിയും ഡിസൈന്‍ ചെയ്യുന്ന വിധു കൃഷ്ണനെ പോലുള്ളവരാണ് ഇന്ന് ഭവന നിര്‍മാണ മേഖലയുടെ ശ്രദ്ധാകേന്ദ്രം. ഇന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മുപ്പതോളം ജീവനക്കാരുടെ പിന്‍ബലത്തില്‍ നൂറിലധികം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനിങ് ഗ്രൂപ്പാണ് ഡി സി ഹോംസ് ആന്‍ഡ് ഇന്റീരിയേഴ്‌സ്.

അടുക്കളയും അടുക്കളയോടു ചേര്‍ന്ന മുറികളും രൂപകല്‍പ്പന ചെയ്യുന്നതിന് വിധു കൃഷ്ണന്‍ പ്രത്യേക പരിഗണന നല്‍കുന്നു. അതിഥികളുടെ കണ്ണെത്താത്ത മൂലകളെ പോലും അതിമനോഹരമാക്കുകയാണ് ഡി സി ഇന്റീരിയേഴ്‌സ് .

ഗൃഹനിര്‍മാണ മേഖലയില്‍ വിധു കൃഷ്ണനും ഡി സി ഇന്റീരിയേഴ്‌സിനും ആമുഖം ആവശ്യമില്ല. മറ്റു ഡിസൈനിങ് ഫേമുകളെപ്പോലെ നിശ്ചയിച്ചിരിക്കുന്ന തുകയില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പാക്കേജുകള്‍ നല്‍കുന്നതിന് പകരം ഡിസൈനിങ്ങില്‍ ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം ഡി സി ഇന്റീരിയേഴ്‌സ് നല്‍കുന്നു. വീട്ടുടമ വിഭാവനം ചെയ്യുന്നതുപോലെ അകത്തളങ്ങള്‍ സൗകര്യപ്രദമായ ബഡ്ജറ്റില്‍ ഒരുക്കുന്ന രീതി ഡി സി ഇന്റീരിയേഴ്‌സ് സ്വീകരിച്ചിരിക്കുന്നു. ഉപഭോക്താക്കള്‍ നിശ്ചയിക്കുന്ന തുകയിലാണ് വിധു കൃഷ്ണന്‍ അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.

ചെന്നൈയിലും ദുബായിലും പുതിയ ഓഫീസുകള്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണ് വിധു കൃഷ്ണന്‍. ടെക്‌നോപാര്‍ക്കിലെ ഓഫീസ് മുറിയില്‍ നിന്ന് വലിയ ദൂരം ഈ സംരംഭകന്‍ പിന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ തന്റെ പാഷനെ വിശ്വസിക്കാനായിരുന്നില്ലെങ്കില്‍ ഇപ്പോഴും ആ ഓഫീസ് മുറിയില്‍ത്തന്നെ കഴിച്ചു കൂട്ടേണ്ടിവന്നേനെയെന്ന് വിധു പറയുന്നു. സംരംഭകത്വം നല്‍കുന്ന സ്വാതന്ത്ര്യം എന്തു റിസ്‌കും നേരിടാന്‍ പ്രേരിപ്പിക്കുന്നതാണ്. പക്ഷേ അഭിരുചിയും ആത്മവിശ്വാസവും കൂടെയുണ്ടെങ്കിലേ വിജയത്തിലേക്ക് എത്താനാകൂ.

വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ഉടമസ്ഥരുടെ സൗന്ദര്യബോധവും ഔചിത്യവും സമന്വയിപ്പിച്ചൊരുക്കുന്ന ഓരോ വീടും ജീവിതങ്ങള്‍ പ്രതിഫലിക്കുന്ന കലാസൃഷ്ടികളാണ്. ചിത്രകാരന്‍ ഒഴിഞ്ഞു കിടക്കുന്ന ക്യാന്‍വാസിനെ സമീപിക്കുന്നതു പോലെയാകണം ഡിസൈനര്‍ വെള്ളയടിച്ച ചുമരുകളെയും സമീപിക്കേണ്ടത്. അങ്ങനെയായാല്‍ അകത്തളങ്ങള്‍ ഓരോന്നും അണിയിച്ചൊരുക്കിയ കലാകാരന്റെ കഴിവിന്റെയും അര്‍പ്പണബോധത്തിന്റെയും വിളംബരമായി മാറുമെന്ന് വിധു കൃഷ്ണന്‍ പറയുന്നു.
Contact No: 9995085299
https://www.facebook.com/vidhu.krishnan.5?mibextid=LQQJ4d

https://www.facebook.com/Desingscorner?mibextid=LQQJ4d

https://www.instagram.com/vidhukrishna/?igshid=NGVhN2U2NjQ0Yg%3D%3D&utm_source=qr

https://www.instagram.com/dchomes_interiors/?igshid=YTQwZjQ0NmI0OA%3D%3D&utm_source=qr



Show More

Related Articles

Back to top button