Daksha Beauty Parlour; വിമര്‍ശനങ്ങള്‍ തകര്‍ത്ത് വിജയമായി മാറിയ യാത്ര

ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ പലപ്പോഴും സാഹചര്യങ്ങളോട് പൊരുതി വിജയത്തിലേക്ക് എത്തുന്ന കഥകളാണ്. ചിലര്‍ സുരക്ഷിതമായ വഴികള്‍ തിരഞ്ഞെടുത്ത് മുന്നേറുമ്പോള്‍, മറ്റുചിലര്‍ സ്വന്തം പാഷനെ തൊഴിലാക്കിയാണ് ഉയരങ്ങള്‍ കീഴടക്കുന്നത്. അത്തരത്തില്‍ ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും മനോഹരമായ ഉദാഹരണമാണ് തൃശൂര്‍ കേച്ചേരി സ്വദേശിനി കീര്‍ത്തിയും അവരുടെ സംരംഭമായ Daksha Beauty Parlour.
ഒന്‍പത് വര്‍ഷങ്ങളായി ബ്യൂട്ടീഷന് രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കീര്‍ത്തി, രണ്ട് വര്‍ഷം മുമ്പാണ് സ്വന്തം സ്ഥാപനമായ ഉമസവെമ ആരംഭിച്ചത്. നേഴ്സിങ് പഠനവും പി.എസ്.സി ശ്രമങ്ങളും ഉള്‍പ്പെടെ പല വഴികളിലൂടെ തിരിഞ്ഞുനോക്കിയെങ്കിലും ഒടുവില്‍ തന്റെ യഥാര്‍ത്ഥ ഇഷ്ടം ബ്യൂട്ടി മേഖലയാണെന്ന് തിരിച്ചറിഞ്ഞു. പഠനം പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു. പക്ഷേ അവയെല്ലാം പ്രചോദനമാക്കി മാറ്റിയതാണ് കീര്‍ത്തിയുടെ വിജയത്തിന്റെ അടിത്തറ.
Daksha ല്‍ എല്ലാ തരത്തിലുള്ള സ്കിന്‍ ട്രീറ്റ്മെന്റുകളും, ഹെയര്‍ ട്രീറ്റ്മെന്റുകളും ബ്രൈഡല്‍ മേക്കപ്പും സാരി ഡ്രേപ്പിങ്ങും പെഡിക്യൂര്‍, മാനിക്യൂര്‍ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ ബ്യൂട്ടി സേവനങ്ങളും ലഭ്യമാണ്. പ്രത്യേകിച്ച് ലൈസ് ട്രീറ്റ്മെന്റ് മേഖലയില്‍ Daksha നേടിയ വിശ്വാസം ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയ വഴി ഈ സര്‍വീസിനെക്കുറിച്ച് അറിഞ്ഞ് മറ്റു ജില്ലകളില്‍ നിന്നുപോലും നിരവധി കസ്റ്റമേഴ്സെത്തുന്നത് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് തെളിവാണ്.

ബ്രൈഡല്‍ മേക്കപ്പിലാണ് കീര്‍ത്തി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. സ്കിന്‍ ടോണ്‍ മേക്കപ്പാണ് അവരുടെ പ്രത്യേകത. മേക്കോവറെന്നത് ഒരു പെണ്‍കുട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്ന വിശ്വാസമാണ് കീര്‍ത്തിയുടെ ഓരോ പ്രവര്‍ത്തനത്തിനും പിന്നില്‍. അതിനായി പ്രത്യേകമായി ആരംഭിച്ച ഇന്‍സ്റ്റഗ്രാം പേജായ ‘makeover__by_keerthi’ ഇന്ന് നിരവധി പേരുടെ വിശ്വാസപൂര്‍ണമായ തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു.
മൂന്ന് സ്റ്റാഫുകളുമായി Daksha ഇന്നൊരു സ്വപ്നത്തിന്റെ വിജയകഥയായി മാറിയിരിക്കുകയാണ്. കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് ഈ യാത്രയില്‍ കീര്‍ത്തിക്ക് ഏറ്റവും വലിയ കരുത്തായത്. ഒരിക്കല്‍ സ്വീകരിച്ച തീരുമാനത്തിന് വിമര്‍ശനം നേരിട്ടെങ്കിലും ഇന്ന് അതേ തീരുമാനമാണ് കുടുംബത്തിന് താങ്ങായി മാറിയതെന്നതില്‍ അവള്‍ക്ക് അഭിമാനമുണ്ട്.
മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കഴിവിലും സമര്‍പ്പണത്തിലും വിശ്വാസം അര്‍പ്പിച്ചാണ് കീര്‍ത്തി ഈ നിലയിലേക്ക് എത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ ആത്മവിശ്വാസം അവളുടെ ഏറ്റവും വലിയ ആഭരണമാണെന്നത് Daksha യുടെ വളര്‍ച്ച നമ്മെ ഓര്‍മിപ്പിക്കുന്നു.
ഇന്ന് Daksha Beauty Parlour സൗന്ദര്യം പകരുന്ന ഒരു സ്ഥാപനമെന്നതിലുപരി, ആത്മവിശ്വാസം പകരുന്ന ഒരു വേദി കൂടിയാണ്. ഭാവിയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കി, കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിലും പ്രചോദനവും നല്‍കണമെന്നതാണ് കീര്‍ത്തിയുടെ സ്വപ്നം.
സ്വപ്നങ്ങളെ ഭയക്കാതെ പിന്തുടര്ന്നാല് വിജയം ഒരുനാള്‍ നിങ്ങളുടെ വാതില്ക്കലെത്തുമെന്നതിന്റെ മനോഹരമായ തെളിവാണ് കീര്‍ത്തിയുടെ യാത്ര.
https://www.instagram.com/makeover__by_keerthi?igsh=MW9tZTBzOGltcHl5cQ%3D%3D&utm_source=qr



