‘സമയമില്ലായ്മ’യെ സംരംഭമാക്കി ‘D Maid’
ലോകം മാറുകയാണ്. തിരക്കുകള്‍ക്കിടയിലാണ് നാമെല്ലാവരും ഇന്ന് ജീവിക്കുന്നത്. ചിലപ്പോള്‍ വളരെ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും ചെയ്തുതീര്ക്കാന് നമുക്ക് സമയം കിട്ടാറില്ല. ഈ ‘സമയമില്ലായ്മ’ ഒരു സംരംഭമാക്കി മാറ്റി വിജയം നേടി വ്യത്യസ്തമാകുകയാണ് ‘D Maid’ എന്ന സ്ഥാപനം.
വ്യത്യസ്തമായ കാഴ്ചപ്പാടും പരിചയ സമ്പന്നതയും കോര്‍ത്തിണക്കി, ഒരു പ്രൊഫഷണല്‍ പ്രീമിയം ‘ഡെയിലി മെയിഡ്’ സര്‍വീസാണ് ‘D Maid’ നല്‍കുന്നത്. ക്ലീനിങ് രംഗത്ത് പരിചയ സമ്പന്നരായ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍, അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മാത്രമായി ഡിസൈന്‍ ചെയ്ത ഒരു സര്‍വീസ് ആണിത്.
സ്ഥിരമായി ജോലിക്ക് എത്തുകയും കസ്റ്റമറിന്റെ ആവശ്യാനുസരണം സര്‍വീസ് നല്‍കുകയും ചെയ്യുന്ന മെയ്ഡിനെ കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ടിന് പരിഹാരം നല്‍കുക എന്ന ലക്ഷ്യവുമായാണ് D Maid പ്രവര്‍ത്തനമാരംഭിച്ചത്. വൃത്തിയുള്ള, വിദഗ്ധ പരിശീലനം ലഭിച്ച വിശ്വാസയോഗ്യരായ സ്റ്റാഫുകളാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
ജീവനക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സൂപ്പര്‍വൈസര്‍മാരുടെയും സര്‍വീസ് മാനേജര്‍മാരുടെയും സേവനവും കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. കൂടാതെ, പോലീസ് വെരിഫിക്കേഷന്, മെഡിക്കല്‍ വെരിഫിക്കേഷന് എന്നിവയും തങ്ങളുടെ ജീവനക്കാര്‍ക്ക് ഇവര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മുന്‍കൂട്ടി തയ്യാറാക്കിയ സര്‍വീസുകളും മികച്ച നിലവാരം പുലര്‍ത്തുന്ന പരിശീലനവുമാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ക്ലീനിങ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ വേഗത്തില്‍ ചെയ്തുതീര്ക്കാന് ഇവരെ സഹായിക്കുന്നത്. ഹോട്ടല്‍ ഹൗസ് കീപ്പിംഗ്, ക്ലീനിങ് രംഗത്ത് മികച്ച വൈദഗ്ധ്യമുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനത്തിന് ശേഷമാണ് ഡി മെയിഡ് അവരുടെ സ്റ്റാഫിനെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. കിച്ചന് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള മറ്റ് സര്‍വീസുകളും ഉടന്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു.
നിലവില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിസിനസ് ആശയം എന്നതിനൊപ്പം സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെ ഒരു കുടക്കീഴില് കൊണ്ടു വന്ന് പരിശീലനം നല്കി അവര്‍ക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ വരുമാനം ഉറപ്പിക്കുകയാണ് ഈ സ്ഥാപനം. കൂടാതെ, അവരുടെ മക്കള്‍ക്ക് വേണ്ടി സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി സ്ഥാപനം വ്യത്യസ്തമാകുന്നു.
Saleel Kodambadan, CEO
പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി D Maid സാമ്പത്തിക പങ്കാളികളെയും ക്ഷണിക്കുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന ഇവരോടൊപ്പം ചേര്‍ന്ന് സുവര്‍ണ നേട്ടങ്ങള്‍ കൈവരിയ്ക്കാം.
Daily Maid Services India Private Limited
22/204 A, Manaripadam Road, Thiruvannur Nada P.O., Kozhikode. Pin: 673029
Ph : 9544900644
E-mail: info@dmaidindia.com