Success Story

നഖങ്ങളില്‍ വരച്ച സ്വപ്‌നം ലോകവേദിയിലേക്ക് ഉയര്‍ന്ന് D Artistry Nail Art Studio

സൗന്ദര്യത്തിനപ്പുറം ആത്മവിശ്വാസം സൃഷ്ടിച്ചൊരു ബ്രാന്‍ഡ്

ജീവിതം മുന്നില്‍ വെക്കുന്ന ഓരോ വെല്ലുവിളിയും തോല്‍വിയായി കാണാതെ, അതിനെ വിജയത്തിലേക്കുള്ള പടിയാക്കി മാറ്റുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരത്തില്‍ സ്വന്തം സ്വപ്‌നങ്ങളിലൂടെ പുതിയൊരു സൗന്ദര്യസംസ്‌കാരം സൃഷ്ടിച്ച സംരംഭകയാണ് തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ D Artistry Nail Art Studioയുടെ സ്ഥാപക താര ദേവി.

നഖങ്ങള്‍ക്കും ആരോഗ്യം വേണം, നഖങ്ങള്‍ക്കും ശ്രദ്ധ വേണമെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ 2020ല്‍ ആരംഭിച്ച സ്ഥാപനമാണ് ഇന്ന് ശ്രദ്ധേയമായ നെയില്‍ ആര്‍ട്ട് ബ്രാന്‍ഡായി വളര്‍ന്നത്.

21 -ാം വയസില്‍ വിവാഹിതയായ താര ദേവിയുടെ ജീവിതം സാധാരണ ഗതിയിലായിരുന്നു. വീട്ടില്‍ വെറുതെയിരിക്കുന്ന അവസ്ഥ ബുദ്ധിമുട്ടായി. അതാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹമായി മാറിയത്. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നപ്പോള്‍ നെയില്‍ ആര്‍ട്ട് മേഖലയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. കേരളത്തിലധികം പ്രാധാന്യം ലഭിക്കാത്ത ഒരു മേഖല… പക്ഷേ അതില്‍ അവര്‍ കണ്ടത് അവസരമായിരുന്നു.

ഇന്ന് D Artistry വലിയൊരു അവബോധം തന്നെയാണ് നല്‍കിവരുന്നത്. നെയില്‍ എക്സ്റ്റന്‍ഷന്‍, ഐലാഷ് എക്സ്റ്റന്‍ഷന്‍, മാനിക്യൂര്‍, പെഡിക്യൂര്‍, മൈക്രോബ്ലേഡിംഗ് തുടങ്ങി നിരവധി സര്‍വീസുകള്‍ ക്ലിനിക്കല്‍ രീതിയില്‍ ശുചിത്വത്തിന് പ്രാധാന്യം കൊടുത്ത് നല്‍കിവരുന്നു. ഡാമേജ് വന്ന നഖങ്ങള്‍ മനോഹരമായി മാറ്റി നല്‍കുമ്പോള്‍, കണ്ണുനിറഞ്ഞ് നന്ദി പറയുന്ന ബ്രൈഡുകളെ കാണുന്നതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമെന്ന് അവര്‍ പറയുന്നു.

നഖസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം കേരളത്തില്‍ വളരെ കുറവായിരുന്ന സമയത്താണ് സ്റ്റുഡിയോ ആരംഭിച്ചത്. ക്യൂട്ടക്‌സ് ഇടാനും നഖം വെട്ടാനും ആരെങ്കിലും വരുമോയെന്ന കളിയാക്കലുകള്‍ വരെ നേരിടേണ്ടി വന്നു. ഇന്ന് അതേ ആളുകള്‍ തന്നെ പിന്തുണക്കാനും തുടങ്ങി. തുടക്കത്തില്‍ സിനിമ, സീരിയല്‍ താരങ്ങള്‍ മാത്രം എത്തിയയിടത്ത് ഇന്ന് പ്രായഭേദമന്യേ നിരവധി ആളുകള്‍ D Artistry യെ തിരഞ്ഞെടുക്കുന്നു.

‘കാന്താര’ സിനിമയിലെ പഞ്ചുരുളി തെയ്യത്തിന്റെ മുഖം ഒരു മണിക്കൂറിനുള്ളില്‍ അഞ്ച് നഖങ്ങളില്‍ വരച്ച് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ നിമിഷം, ഒരു മലയാളി വനിതയുടെ കഴിവ് അന്താരാഷ്ട്ര വേദിയില്‍ തെളിഞ്ഞ നാഴികക്കല്ലായിരുന്നു. പിന്നാലെ നിരവധി ദേശീയ, അന്താരാഷ്ട്ര അവാര്‍ഡുകളും തേടിയെത്തി.

താരയുടെ യാത്ര ഇന്ന് പുതിയ തലത്തിലേക്ക് എത്തി ഒരു ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ലെവലിലേക്ക് വളര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന ഇന്റര്‍നാഷണല്‍ നെയില്‍ ആര്‍ട്ട് ക്ലാസില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത ആദ്യ വനിതയായി അവര്‍ മാറി. വലിയ ബ്രാന്‍ഡുകള്‍ക്കിടയില്‍ രണ്ട് മണിക്കൂറോളം ക്ലാസെടുക്കാന്‍ സാധിച്ചത് അവരുടെ കഴിവിന്റെ തെളിവാണ്.

കേരളത്തില്‍ ക്ലാരിഫൈഡ്, പ്രൊഫഷണല്‍ നെയില്‍ ആര്‍ട്ട് ട്രെയിനിംഗ് നല്‍കുക അതോടൊപ്പം വിവിധ സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുക എന്നതാണ് താരയുടെ അടുത്ത ലക്ഷ്യം. D Artistry യുടെ വളര്‍ച്ചക്ക് പിന്നില്‍ മറ്റൊരു മനോഹരമായ വശവുമുണ്ട്. വീട്ടമ്മമാരെ പരിശീലിപ്പിച്ച് തൊഴില്‍ നല്‍കുന്നതിലൂടെ, ഒരു സ്ത്രീയുടെ സ്വപ്‌നം ഇന്ന് അനേകം സ്ത്രീകളുടെ സ്ഥിരവരുമാനമായി മാറിയിരിക്കുന്നു.

പാഷനോട് ചേര്‍ന്ന ആത്മവിശ്വാസവും, ലക്ഷ്യത്തില്‍ എത്താനുള്ള ദൃഢനിശ്ചയവുമാണ് എല്ലാ വെല്ലുവിളികളെയും മറികടക്കാന്‍ താരയെ സഹായിച്ചത്. ഇടപ്പഴിഞ്ഞിയില്‍ നിന്നുയര്‍ന്ന ആ ചെറിയ സ്വപ്‌നം ഇന്ന് ലോകവേദിയിലേക്കും ഉയര്‍ന്നിരിക്കുന്നു. കാരണം അതൊരു ബിസിനസ് എന്നതിനപ്പുറം, ആത്മവിശ്വാസം കൊണ്ട് എഴുതിയ ഒരു സ്ത്രീയുടെ വിജയഗാഥയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button