EntreprenuershipSuccess Story

ജൈവകീടനാശിനിയടങ്ങിയ ജൈവവളം, ഫലം കിട്ടിയില്ലെങ്കില്‍ പണം തിരികെ !

44 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ്

കീടനാശിനികള്‍ പ്രയോഗിക്കാതെതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കില്‍ പണം തിരിച്ചു തരുമെന്ന് അച്ചടിച്ച പാക്കറ്റുകളിലാണ് സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെ ജൈവവളം കര്‍ഷകരുടെ കൈയിലെത്തുന്നത്. വന്‍കിട രാസവള കമ്പനികള്‍ പോലും നല്‍കാന്‍ തയ്യാറാകാത്ത ഈ അവകാശവാദം സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന് കര്‍ഷകര്‍ നല്‍കിയ അംഗീകാരത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. രാസവളങ്ങളോ കീടനാശിനികളോ വിഷലിപ്തമാക്കാത്ത വിളകളിലൂടെയുള്ള ഭക്ഷ്യസുരക്ഷ കൈവരിക്കുവാനാണ് സുനില്‍കുമാര്‍ നേതൃത്വം വഹിക്കുന്ന ഈ ജൈവവളസംരംഭം പ്രയത്‌നിക്കുന്നത്.

വിളകളെ വിഷത്തില്‍ മുക്കി, കീടങ്ങള്‍ക്കും പിന്നീട് മനുഷ്യര്‍ക്കും അന്തകനാകുന്ന കീടനാശിനികളെ ഒഴിവാക്കി ജൈവവള പ്രയോഗത്തിലൂടെതന്നെ കീടനിയന്ത്രണം സാധ്യമാണെന്ന വാദം അതിശയോക്തിയായി തോന്നാം. എന്നാല്‍ വളപ്രയോഗത്തിലൂടെത്തന്നെ സസ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് ദീര്‍ഘകാലത്തേക്ക് മികച്ച വിളവ് ഉറപ്പാക്കുന്ന രീതിയാണ് സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് സ്വീകരിച്ചിരിക്കുന്നത്. ഒറ്റ കൃഷികൊണ്ട് പരമാവധി വിളവ് നേടുവാന്‍ ശ്രമിക്കുന്ന പാട്ടകൃഷിക്കാര്‍ പോലും രാസവളങ്ങളും കീടനാശിനികളും ഉപേക്ഷിച്ച് സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് ജൈവവളക്കൂട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ജൈവകൃഷിയും മണ്ണുസംരക്ഷണവുമെല്ലാം കേരളത്തില്‍ സംസാര വിഷയമാകുന്നതിനും വളരെ മുമ്പ് 1979ല്‍ കേരള അഗ്രികള്‍ച്ചര്‍ ഡയറക്ടറും പ്രശസ്ത കാര്‍ഷിക ഗവേഷകനുമായിരുന്ന ആര്‍. ഹെയ്ലിയുടെ ദീര്‍ഘദൃഷ്ടിയിലാണ് സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് സ്ഥാപിതമാകുന്നത്. കേരള കാര്‍ഷിക മേഖലയില്‍ രാസവളം വ്യാപകമായി പ്രചരിച്ചുതുടങ്ങിയ കാലമായിരുന്നു അന്ന്.

സസ്യവളര്‍ച്ചയെ സഹായിക്കുന്ന N. P. K മൂലകങ്ങള്‍ കൂടുതലുള്ള ജൈവ അസംസ്‌കൃതവസ്തുക്കള്‍ നേരിട്ട് ശേഖരിച്ച് പ്രത്യേക ഫോര്‍മുലയില്‍ തയ്യാറാക്കിയ വളം സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് കര്‍ഷകരിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. ശക്തമായ മത്സരമുള്ള ഈ മേഖലയില്‍ പരസ്യപ്രചാരണങ്ങളുടെയോ ഇടനിലക്കാരുടെയോ സഹായമില്ലാതെ കമ്പനി 44 വര്‍ഷം പിടിച്ചുനിന്നത് കര്‍ഷകരുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണെന്ന് സുനില്‍ കുമാര്‍ പറയുന്നു. കേരളത്തില്‍ കൃഷി ചെയ്തുവരുന്ന വിളകള്‍ക്കെല്ലാം ആവശ്യമായ പോഷണം പ്രദാനം ചെയ്യാന്‍ സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് ഇന്ന് പര്യാപ്തമാണ്.

എടയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ദ്രാവക രൂപത്തിലുള്ള ജൈവവളം അവതരിപ്പിച്ച് വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറുവാനുള്ള തയാറെടുപ്പിലാണ്. വിപ്ലവകരമായ ഈ ചുവടുവയ്പ്പിലൂടെ നമ്മുടെ കാര്‍ഷികമേഖലയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുവാന്‍ സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലക്ഷ്യമിടുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button