സോഷ്യല്‍ മീഡിയയിലെ ക്യൂട്ട് കപ്പിളും സ്വീറ്റ് ഫാമിലിയും; രസകരമാണ് മീത്ത് & മിരി
ഇത് സോഷ്യല്‍ മീഡിയയുടെ കാലഘട്ടമാണ്. എന്തിനും ഏതിനും സോഷ്യല്‍ മീഡിയ തന്നെയാണ് തരംഗം. അവിടെ കളിയില്‍ അല്‍പ്പം കാര്യവും, കുടുംബ വിശേഷങ്ങളുമൊക്കെയായി ജനമനസ്സിനെ സ്വാധീനിച്ച സെലിബ്രിറ്റി കപ്പിള്‍സാണ് മീത്ത് ആന്‍ഡ് മിരി. ഇവരെ ഇന്ന് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല; എല്ലാവര്‍ക്കും ഇവരെയും മിലോയെയും തങ്ങളുടെ കുടുംബത്തിലേതെന്ന പോലെ സ്‌നേഹവുമാണ്.
നല്ല പിടയ്ക്കുന്ന കണ്ണൂര്‍ ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ സെലിബ്രിറ്റി കപ്പിള്‍സ്, ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയുമാണ് തുടക്കം കുറിച്ചതെങ്കിലും ഇവരെ കേരളക്കര ഏറ്റെടുത്തിരിക്കുന്നത് ഇവരുടെ ഫാമിലി വീഡിയോസ് ഇഷ്ടപ്പെട്ടു തന്നെയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഇവര്‍ ശ്രദ്ധേയരാകുന്നത് എന്റര്‍ടെയിന്‍മെന്റ് വീഡിയോകളിലൂടെയാണ്.
പങ്കു വയ്ക്കുന്ന ആശയങ്ങളിലെ റിയാലിറ്റിയാകാം ഇവരെ കൂടുതല്‍ പ്രശസ്തരാക്കിയത്. ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി മുന്നേറുന്ന ഈ ദമ്പതികള്‍ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍, ബ്രാന്‍ഡ് പ്രൊമോഷന്‍, കോളാബറേറ്റീവ് കണ്ടന്റ് ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ്. മിരിയെ ബിഗ് സ്‌ക്രീനിന്റെ ഭാഗമായി കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇരുവരും മുന്നോട്ടു പോകുന്നത്.
മാറുന്ന ട്രെന്‍ഡുകളെ വിടാതെ ഫോളോ ചെയ്തും പുത്തന്‍ ആശയങ്ങളില്‍ നര്‍മം ചാലിച്ചുമുള്ള ഇവരുടെ അവതരണം ആരെയും ഫോളോവേഴ്‌സാക്കുന്നതാണ്. അതുകൊണ്ടു തന്നെ ‘ബെസ്റ്റ് എന്റര്‍ടെയ്‌നിങ് കപ്പിള്‍’ ആയി തിരഞ്ഞെടുക്കപ്പെട്ട് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേട്ടങ്ങളും കൈവരിക്കാന്‍ ഇവര്‍ക്ക് സാധ്യമായി. യൂട്യൂബ് തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച അഞ്ച് കണ്ടന്റ് ക്രിയേറ്റേഴ്‌സില്‍ ഒന്ന് മീത്ത് ആന്‍ഡ് മിരിയായിരുന്നു എന്നത് വലിയ നേട്ടം തന്നെയായിരുന്നു. കൂടാതെ ഗൂഗിളില്‍ നിന്നും നേരിട്ടു ലഭിച്ച മെമന്റോയും വലിയ അംഗീകാരം തന്നെയാണ്.
Media Influencers എന്ന നിലയില്‍ ഇരുവരും ഇന്ന് ഏറെ തിരക്കിലാണ്. ഇരുപത്തിയഞ്ചില്‍ അധികം ബ്രാന്‍ഡുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ ഉദ്ഘാടന വേദികളിലും നിറസാന്നിധ്യമാണ്. ഇമ്പമുള്ള ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഇവര്‍ കേരളക്കരയോടാണ് പങ്കുവയ്ക്കുന്നത്. ആഗ്രഹങ്ങള്‍ക്കു പിന്നാലെ ക്യൂട്ട് കപ്പിള്‍ എന്ന ടൈറ്റിലിന്റെ വീര്യം ചോരാതെ, സ്വീറ്റ് ഫാമിലിയുമായി മുന്നോട്ടുള്ള യാത്ര കൂടുതല്‍ മനോഹരമാക്കുകയാണ് മീത്ത് ആന്‍ഡ് മിരി.