വിപണിയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം ഉയര്‍ന്ന് തന്നെ
സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ക്രിപ്റ്റോ വിപണി മികച്ച പ്രകടനം തുടരുകയാണ്. മിക്ക കോയിനുകളുടെ മൂല്യം മുകളിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ബിറ്റ്കോയിന്‍, എഥിരിയം തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം സ്വന്തമാക്കി. അതേ സമയം ടെതര്‍ കോയിനുകള്‍ താഴേക്ക് പോയി. ക്രിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.
എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ ഉയര്‍ന്ന്തന്നെ.