ക്രിപ്റ്റോ കറന്‍സി ബാങ്ക് കാഷ ഇന്ത്യയിലേക്ക്
ക്രിപ്റ്റോകറന്‍സി ബാങ്ക് കാഷ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ക്രിപ്റ്റോ ഉപയോഗിച്ചുള്ള വലിയ തോതിലുള്ള പണം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ബാങ്ക് ആവശ്യമാണെന്നാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ വാദം.
ക്രിപ്റ്റോ എക്സ്ചേഞ്ചുകളും നിക്ഷേപകരും അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായകരമായേക്കും. അടുത്ത മാസം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കാഷ സിഇഒയും സ്ഥാപകനുമായ കുമാര്‍ ഗൗരവ് പറഞ്ഞു.
നിക്ഷേപകര്‍ക്ക് ട്രേഡിംഗിന് ബാങ്ക് സൗകര്യമൊരുക്കും ക്രിപ്റ്റോകറന്‍സി വ്യാപാരികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന ഭയമില്ലാതെ തന്നെ ക്രിപ്റ്റോ ഇടപാട് നടത്താന്‍ കഴിയും എന്നതാണ് സവിശേഷത.വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമല്ല ഡെബിറ്റ് കാര്‍ഡുകളും ക്രിപ്റ്റോ കറന്‍സിയില്‍ നിന്ന് ലോണും ബാങ്ക് അനുവദിക്കും