സെബ്‌പേ പ്ലാറ്റ്‌ഫോം വഴി ക്രിപ്‌റ്റോ കറന്‍സി പണയം വെച്ചും പണം നേടാം
കൊച്ചി : ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്ഫോമായ സെബ്‌പേ [ZebPay] വഴി വാലറ്റ് പണയം വെച്ചും പണം നേടാം. കമ്പനിയുടെ പുതിയ പ്ലാറ്റ്‌ഫോമിലൂടെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് അവരുടെ ക്രിപ്‌റ്റോ കറന്‍സി ശേഖരം സെബ്‌പേയ്ക്ക് വായ്പ നല്‍കാന്‍ ആകും. സെബ്‌പേ ഏണ്‍ എന്ന പുതിയ സംവിധാനത്തിലൂടെ ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍ കൈവശമുള്ളവര്‍ക്കും പണം ലഭിക്കും. വാലറ്റിലെ ക്രിപ്‌റ്റോയുടെ മൂല്യം അനുസരിച്ച് എല്ലാ മാസവും തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.
കമ്പനിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും സേവനം ലഭിക്കും. ഇതിനായി ZebPay അപ്ലിക്കേഷന്‍ തുറന്ന് ഏണ്‍ ഇന്ററസ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യാം. ഈ ഓപ്ഷന്‍ എനേബിള്‍ ആക്കിയാല്‍ മാത്രമാണ് വാലറ്റിലെ ക്രിപ്‌റ്റോക്ക് പണം ലഭിക്കുക. വാലറ്റിലെ ക്രിപ്‌റ്റോയുടെ മൂല്യം അനുസരിച്ചാണ് പലിശ. എല്ലാ മാസവും തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും .ബിറ്റ്‌കോയിന്‍, പോളിഗോണ്‍, എതെറിയം, ബിനന്‍സ് കോയിന്‍, ടെതര്‍, ഡിഎഐ എന്നിവയ്ക്കു പലിശ ലഭിക്കും. കമ്പനി ഏറ്റവുമധികം പലിശ നല്‍കുന്ന ക്രിപ്‌റ്റോ കറന്‍സി യുഎസ്ഡിടിയാണ്. ഏറ്റവും ഉയര്‍ന്ന നിരക്കായ 7.5 ശതമാനം പലിശയാണ് ലഭിക്കുക.