News Desk
കോവിഡ് പ്രതിസന്ധി ; രാജ്യത്തെ 25 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു
കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്തെ പല മേഖലകളിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ലോക്ക് ഡൗണില്‍ കടുത്ത പ്രതിസന്ധി നേരിട്ട ഹോട്ടല്‍ മേഖല പലതും അടഞ്ഞ് തന്നെ. വന്‍കിട ഹോട്ടലുകള്‍ പലതും പൂട്ടാനൊരുങ്ങുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ 25 ശതമാനത്തോളം ഹോട്ടലുകളും പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.
കടബാധ്യത കൂടിയതിനാല്‍ പല ഹോട്ടലുകളും വില്ക്കാന് ഒരുങ്ങുകയാമെന്ന് ഹോട്ടല്‍ അസോസിയേഷന് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍ ഇങ്ങനെ വിറ്റൊഴിയുന്ന ഹോട്ടലുകളെ അന്താരാഷ്ട്ര് നിക്ഷേപ സ്ഥാപനങ്ങള്‍ ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതി സമ്പന്നരും ഈ മേഖലയിലേക്ക് കടന്നേക്കുമെന്നാണ് സൂചന. കൊവിഡിന്റെ ആദ്യ തരംഗവും രണ്ടാമത്തെ തരംഗവും ബാധിച്ചത് ഈ മേഖലയെയാണ്.