EntreprenuershipSuccess Story

കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌; വാസ്തു ശാസ്ത്രത്തിന്റെ വിസ്മയ ജാലകം

വാസ്തുശാസ്ത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭയെ നമുക്ക് പരിചയപ്പെടാം. മുഹമ്മദ് റിയാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അവസരത്തിലാണ് തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സ്വതന്ത്രമായ ഒരു മാധ്യമം ആവശ്യമാണെന്ന തോന്നല്‍ വന്നു തുടങ്ങിയത്. ഇത് ‘കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌’ എന്ന കമ്പനിയുടെ രൂപീകരണത്തിന് വഴിയൊരുക്കി.

ഏകദേശം 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ‘കോണ്‍ടെക് ആര്‍ക്കിടെക്‌സിന്റെ’ സേവനങ്ങള്‍ കൂടുതലും വ്യാപിച്ച് കിടക്കുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളിലാണ്. ആരംഭ ഘട്ടത്തില്‍ സ്ഥലപരിമിതിക്കുളില്‍ നിന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ സ്ഥാപനം സാധ്യതകളുടെ വിശാലതയിലേക്ക് ഉയര്‍ത്തപ്പെട്ടത് മുഹമ്മദ് റിയാസ് എന്ന വ്യക്തിയുടെ കഠിനമായ പരിശ്രമത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലം തന്നെയാണ്. കൂടാതെ, ഇവിടെ ജോലി ചെയ്യുന്ന എല്ലാവരും ഒരു കുടുംബമായി നിന്നുകൊണ്ട് ഇതിന്റെ വിജയത്തിന് വേണ്ടി പരിശ്രമിച്ചു.

തന്റെ അസാന്നിധ്യത്തിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുമെന്ന ആത്മവിശ്വാസം ഇന്ന് അദ്ദേഹത്തിനുണ്ട്. കമ്പനിയുടെ ആരംഭത്തില്‍ തന്നെ നല്ല രീതിയില്‍ വര്‍ക്കുകള്‍ ലഭിച്ചിരുന്നു എന്നതും ഇതിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ആര്‍ക്കിടെക്ചര്‍ വര്‍ക്കുകള്‍ക്ക് പുറമെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനായുള്ള ഒരു ഫാക്ടറി കൂടി അദ്ദേഹത്തിനുണ്ട്.

വീടുകള്‍, ഫഌറ്റുകള്‍ എന്നിവയ്ക്ക് പുറമെ റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, പബ്ലിക് ബില്‍ഡിങ്ങുകള്‍, അപ്പാര്‍ട്‌മെന്റുകള്‍ എന്നിവയുടെ വര്‍ക്കുകളും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്. കൂടാതെ ഇന്റീരിയര്‍ വര്‍ക്കുകളും ‘കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌’ തന്നെയാണ് ചെയ്യുന്നത്. ഏറ്റെടുക്കുന്ന ജോലികളിലുള്ള സത്യസന്ധതയും നൂറ് ശതമാനം ഗുണമേന്മയും കൊണ്ടുതന്നെ, ഇവരുടെ സേവനം ഉപയോഗിക്കുന്ന ഓരോ കസ്റ്റമര്‍ വഴിയും അവരുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും ഇവരുടെ സേവനത്തിന്റെ പ്രത്യേകതകള്‍ എത്തിപ്പെടുകയും അതിലൂടെ നിരവധി വര്‍ക്കുകള്‍ ലഭിക്കുകയു ചെയ്യുന്നു. മറ്റു കണ്‍സ്ട്രക്ഷന്‍ കമ്പനികളെ അപേക്ഷിച്ച് മുഹമ്മദ് റിയാസ് എന്ന സംരംഭകന് ഏറെ അഭിമാനം നല്കുന്ന നേട്ടമാണ്. ഇത്തരത്തില്‍ ‘കസ്റ്റമര്‍ സപ്പോര്‍ട്ട്’ ഉള്ളതുകൊണ്ട് തന്നെ ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിയില്‍ പോലും തളരാതെ പോരാടി നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

‘കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌’ എന്ന കമ്പനിയെ ഒരു ‘ഓട്ടോ പൈലറ്റ് മോഡി’ല്‍ എത്തിക്കണം എന്നത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമാണ്. അതായത് മുഹമ്മദ് റിയാസ് എന്ന വ്യക്തി ഇല്ലാതെയും കമ്പനി ഉയരത്തിലെത്തണം. അതിനു വേണ്ടി അദ്ദേഹത്തിന്റെ കുടുംബവും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബിസ്സിനസ്സ് ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് ഒരു പിന്തുടര്‍ച്ച എന്നപോലെ മകളും ആര്‍ക്കിടെക്ചറില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. മകളെ കൂടാതെ, രണ്ട് ആണ്‍മക്കള്‍ കൂടി അടങ്ങുന്നതാണ് കുടുംബം. വാസ്തുശാസ്ത്രത്തില്‍ സ്വന്തം കയ്യൊപ്പ് പതിയുന്ന ധാരാളം സൃഷ്ടികള്‍ ഇനിയും പിറവിയെടുക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സക്‌സസ് കേരള….

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button