കണ്‍സ്ട്രക്ഷനും ഇന്റീരിയറും എല്ലാം ഇനി ഒരു കുടക്കീഴില്; സ്മാര്‍ട്ടാകാം വാള്‍മാര്‍ക്കിനൊപ്പം
അനുദിനം കനത്ത മത്സരം നേരിടുന്ന ഒരു മേഖലയായി ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ഏറ്റവും മികച്ച ക്വാളിറ്റിയില്‍ പൂര്‍ത്തിയാക്കുന്ന എത്ര സ്ഥാപനങ്ങള്‍ അവയ്ക്കിടയില്‍ ഉണ്ടെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ക്ക് ആര്കിടെക്ചര് എന്ന സ്ഥാപനം ഈ ചോദ്യത്തിനുള്ള ഒരു മികച്ച ഉത്തരമാണ്.
നിങ്ങള്‍ക്ക് സ്വന്തമായൊരു സ്ഥലവും വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഉണ്ടെങ്കില്‍ വാള്‍മാര്‍ക്ക് അത് നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങും വിധം യാഥാര്‍ത്ഥ്യമാക്കി നല്‍കും. ചുരുക്കിപ്പറഞ്ഞാല്‍, വീടിന്റെ പ്ലാനിംഗ് മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വരെ ഒരു കുടക്കീഴില് അണിനിരത്തിക്കൊണ്ടാണ് വാള്‍മാര്‍ക്ക് സേവനം തുടരുന്നത്.
കണ്ണൂര്‍ ആസ്ഥാനമായി രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് കേരളത്തിനകത്തും പുറത്തുമായി കൊമേഴ്സ്യല്‍, റസിഡന്‍ഷ്യല്‍ വിഭാഗങ്ങളിലായി നിരവധി കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ വര്‍ക്കുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പി.ഡബ്ല്ള്യു.ഡി കോണ്ട്രാക്ടര് ആയിരുന്ന പിതാവിന്റെ വഴി പിന്തുടര്ന്നാണ് നൗഷാന് കുഞ്ഞബ്ദുള്ള വാള്‍മാര്‍ക്ക് എന്ന തന്റെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടിങ് ജോലികളായിരുന്നു തുടക്കകാലത്ത് ഏറ്റെടുത്തിരുന്നത്. പിന്നീട് സ്ഥാപനം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തണമെന്ന ആഗ്രഹവുമായി ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തേക്ക് കൂടി സേവനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു. നൗഷാന് കുഞ്ഞബ്ദുള്ളയുടെ സുഹൃത്തുക്കളായ ഷുഹൈല്‍ ഷുക്കൂര്‍, ഉബൈദ് ആദം, തന്‍വീര്‍ പി കെ എന്നിവരെ പങ്കാളികളായി വാള്മാര്ക്കിലേക്ക് എത്തിയത്ത് സ്ഥാപനത്തിന്റെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായിരുന്നു.
നാല് സുഹൃത്തുക്കളുടെയും പരിചയ സമ്പത്തിലൂടെ ഏറ്റവും വേഗത്തില്‍ ഏറ്റവും ഗുണമേന്മയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി കാഴ്ച വയ്ക്കാന്‍ വാള്‍മാര്‍ക്കിന് സാധിച്ചു. ഇന്ന് സ്ഥാപനത്തിന്റെ പുരോഗതിക്ക് പിന്നില്‍ ഈ നാല് സുഹൃത്തുക്കളുടെ കഠിനാധ്വാനവും മികച്ച ആശയങ്ങളുമാണ്. പുതുമയെ വാരിപുണരാനുള്ള യുവനിരയുടെ ത്വര എന്നും പുതുമയുള്ള ഡിസൈനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുവാന് സ്ഥാപനത്തെ പ്രാപ്തമാക്കുന്നു.
ആര്‍കിടെക്റ്റ്സ്, എഞ്ചിനീയേഴ്സ്, ഇന്റീരിയര്‍ ഡിസൈനേഴ്സ് ഉള്‍പ്പെടെ പ്രത്യക്ഷമായും പരോക്ഷമായും എണ്‍പതോളം ജീവനക്കാരാണ് ഇന്ന് ഈ സ്ഥാപനത്തിലുള്ളത്. തൊഴിലാളികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് വാള്‍മാര്‍ക്ക് എന്ന സ്ഥാപനം എന്നും കാണാറുള്ളത്. പിതാവിന്റെ കീഴില്‍ കണ്‍സ്ട്രക്ഷന്‍ ജോലികളില്‍ ഉണ്ടായിരുന്നവര്‍ വരെ ഇന്നും ഈ സ്ഥാപനത്തിന്റെ ഭാഗമായുണ്ട്. തൊഴിലാളികള്‍ക്കും ഈ സ്ഥാപനം അവരുടെ സ്ഥാപനമാണ്.
കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ രംഗത്തെ എല്ലാവിധ സേവനങ്ങളും സ്ഥാപനം ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. വീടോ, കച്ചവട സ്ഥാപനങ്ങളോ എന്തുമായിക്കൊള്ളട്ടെ, വര്‍ക്ക് പൂര്‍ണമായും ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിന് പുറമെ ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമായും പൂര്‍ത്തീകരിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ‘ക്വാളിറ്റി ഡെലിവറി’ എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന സവിശേഷത.
ഇന്റീരിയര്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട് ഒരു എന്‍ക്വയറി വന്നാല്‍, പരിചയസമ്പന്നരായ ജീവനക്കാര്‍ 24 മണിക്കൂറിനുള്ളില്‍ സൈറ്റ് വിസിറ്റ് നടത്തും. തുടര്‍ന്ന് അഡ്വാന്‍സ് തുക അടച്ചാല്‍ അവരുടെ ആവശ്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ചുള്ള ഡിസൈന്‍ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ച് നല്‍കും. 28 ദിവസത്തിനുള്ളില്‍ ഈ വര്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കുകയും ചെയ്യും.
എല്ലാ വര്‍ക്കുകളും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നു എന്നുള്ളത് യാതൊരുവിധേനയും വര്‍ക്കിലെ ‘ക്വാളിറ്റി’യെ ബാധിക്കുന്നില്ല. Estimation, Planning and Execution എന്നിവയിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സ്ഥാപനത്തിന് സാധിക്കുന്നു.
ഡസ്റ്റ് ഫ്രീ ഇന്സ്റ്റലേഷന് മെതേഡ് എന്ന രീതിയാണ് ഇന്റീരിയര്‍ വര്‍ക്കുകളില്‍ സ്ഥാപനം നടപ്പിലാക്കുന്നത്. കട്ടിംഗും പായ്ക്കിംഗുമെല്ലാം കമ്പനിയില്‍ നിന്ന് തന്നെ ചെയ്ത്, ഫിക്സിംഗ് മാത്രം സൈറ്റില്‍ വെച്ച് ചെയ്യുന്ന രീതിയാണ് ഇത്. വീട് നിര്‍മാണത്തിന്റെ പൂര്‍ത്തീകരണത്തിനായി നാല് മാസം മാത്രം മതിയെന്നാണ് വാള്‍മാര്‍ക്ക് സാക്ഷ്യപ്പെടുത്തുന്നത്.
സര്‍വീസ് സപ്പോര്‍ട്ടാണ് എടുത്ത് പറയേണ്ട മറ്റൊരു മേഖല. വാള്‍മാര്‍ക്ക് അവരുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ‘ലൈഫ് ലോങ് സര്‍വീസ് സപ്പോര്‍ട്ടാ’ണ് നല്‍കുന്നത്. എത്ര പഴയ കസ്റ്റമേഴ്സും സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടാല്‍ 48 മണിക്കൂറിനകം ടെക്നീഷ്യന്മാര് സര്‍വീസിന് എത്തും. ഇംപോര്‍ട്ടഡ് ലാമിനേറ്റ്സ് ഉള്‍പ്പടെയുള്ള ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് വര്‍ക്കിനായി ഉപയോഗിക്കുന്നത്.
ബെന്റ് സ്റ്റെയര്‍കെയ്സുകള്‍ വാള്മാര്ക്കിന്റെ ഏറെ ശ്രദ്ധേയമായ നിര്‍മാണങ്ങളില്‍ ഒന്നാണ്. കസ്റ്റമറുടെ ആവശ്യങ്ങളും ബജറ്റും മനസിലാക്കിക്കൊണ്ടാണ് ഓരോ വര്‍ക്കും ആരംഭിക്കുന്നത്. ഓരോ ഘട്ടത്തിലും അവരുമായി വ്യക്തമായ ആശയ വിനിമയത്തിലൂടെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ വാള്‍മാര്‍ക്ക് പരമാവധി ശ്രദ്ധിക്കുന്നുണ്ട്. മികച്ച സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിലൂടെ സംരംഭത്തെ ഉയരങ്ങളിലേക്കെത്തിക്കാമെന്ന് തെളിയിക്കുകയാണ് വാള്‍മാര്‍ക്ക്.
പുതിയ ആശയങ്ങളും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയുമായി അവര്‍ സേവനം തുടരുകയാണ്.